Shine Tom Chacko: ‘വേദനിപ്പിച്ചെങ്കിൽ മാപ്പ്’; നടി വിൻസിയോട് പരസ്യമായി ക്ഷമ ചോദിച്ച് ഷൈൻ ടോം ചാക്കോ
സൂത്രവാക്യം സിനിമയുടെ പ്രമോഷനോട് അനുബന്ധിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഷൈൻ ടോം ചാക്കോയുടെ ക്ഷമാപണം. വിവാദങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് ഇരുവരും ഒരുമിച്ച് ഒരേ വേദിയിൽ എത്തിയത്.

ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ്
തൃശ്ശൂർ: നടി വിൻസി അലോഷ്യസിനോട് പരസ്യമായ ക്ഷമ ചോദിച്ച് നടൻ നടന്‍ ഷൈന്‍ ടോം ചാക്കോ. മനഃപൂർവം അങ്ങിനെ ഒന്നും ഉദ്ദേശിച്ചിട്ടല്ല പറഞ്ഞതെന്നും ‘വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും നടൻ പറഞ്ഞു. സൂത്രവാക്യം സിനിമയുടെ പ്രമോഷനോട് അനുബന്ധിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഷൈൻ ടോം ചാക്കോയുടെ ക്ഷമാപണം. വിവാദങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് ഇരുവരും ഒരുമിച്ച് ഒരേ വേദിയിൽ എത്തിയത്.
തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്‍നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് ഷൈൻ പറഞ്ഞു. ഒന്നും മനപ്പൂർവ്വം ചെയ്‍തതല്ലെന്നും പല വാക്കുകളും തമാശയായി പറഞ്ഞതാണ് എന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. നമ്മൾ ആളുകളെ രസിപ്പിക്കുവാൻ ഉദ്ദേശിച്ച് തമാശ രീതിയിൽ പറയുന്ന ചില കാര്യങ്ങൾ ഒരുപക്ഷേ മറ്റുള്ളവരെ വിഷമിപ്പിച്ചേക്കാം. എല്ലാവരും ഒരുപോലെയല്ല. ആളുകളെ കാണാനും അവരുടെ ആശയവുമെല്ലാം വ്യത്യസ്തമാണ്. അഞ്ച് പേർ കേൾക്കുന്നത് അഞ്ച് രീതിയിലാണ് എടുക്കുന്നത്. അത് എല്ലാവർക്കും തമാശയാകണമെന്നില്ലെന്നും എന്നാൽ തനിക്ക് അത് മനസ്സിലായില്ലെന്നും നടൻ പറഞ്ഞു. അങ്ങനെ തന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ്.
Also Read:കൈനോട്ടക്കാരി പറഞ്ഞത് ശരിയായി! പക്ഷേ അയ്യപ്പനല്ല, പരമശിവൻ; ദിയയുടെ മകന്റെ പേരിന്റെ അര്‍ത്ഥം ഇങ്ങനെ
താൻ ആരാധിച്ച വ്യക്തിയിൽ നിന്നുണ്ടായ അനുഭവം ഉണ്ടായത് കൊണ്ടാണ് പരാതിയുമായി എത്തിയത് എന്നാണ് വിൻസി പറഞ്ഞത്. അനാവശ്യമായി ഷൈനിന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴച്ചു എന്ന തോന്നൽ തനിക്കുണ്ടെന്നും അതിൽ തനിക്ക് കുറ്റബോധമുണ്ടെന്നും വിൻസി പറഞ്ഞു. പ്രശ്‍നങ്ങൾ പരസ്‍പരം പറഞ്ഞു തീർത്തെന്നും ഇരുവരും മാധ്യമങ്ങളോട് വ്യക്തമാക്കി.
സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറി എന്നായിരുന്നു വിൻസിയുടെ വെളിപ്പെടുത്തൽ. പിന്നാലെ വിവാദമായിരുന്നു. എന്നാൽ, വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു വിൻസി പറഞ്ഞിരുന്നു.