Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി

Bhagyalakshmi Reveals What Bhamaa Told Her: ഭാമ എന്ന പെൺകുട്ടി തന്നോട് പേഴ്സണലി സംസാരിച്ചതാണ്. ഈ കൃത്യത്തിന് പിന്നിൽ ആരാണെന്ന് തന്നോട് പറഞ്ഞിരുന്നു. എന്നിട്ടും കോടതിയിൽ വന്ന് മൊഴി മാറ്റി. എന്തുകൊണ്ട് മൊഴി മാറ്റിയെന്നാണ് അവർ ചോദിക്കുന്നത്.

Actress Assault Case: ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി: ഭാ​ഗ്യലക്ഷ്മി

Bhagyalakshmi , Bhamaa

Updated On: 

15 Dec 2025 | 09:40 AM

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോടതി വിധി വന്നത്. ഇതിനു പിന്നാലെ വിചാരണകോടതിയിൽ നിന്ന് നീതി ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് അതിജീവിത തന്നെ രം​ഗത്ത് എത്തിയിരുന്നു. നടി ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിലാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. ഇതിനു പിന്നാലെ സമാന പരാമർശവുമായി ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി രം​ഗത്ത് എത്തി. കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപിന് അനുകൂലമായി മൊഴി മാറ്റിയ ഭാമയെക്കുറിച്ചും ഭാ​ഗ്യലക്ഷ്മി സംസാരിച്ചു. ഏഷ്യാനെറ്റ് ന്യൂസിൽ സംസാരിക്കുകയായിരുന്നു ഇവർ.

ചില പ്രസ്ഥാനത്തിന്റെ ആളുകൾ ഇരുന്ന് ന്യായീകരിക്കുന്നുണ്ട്. എന്നാൽ അവർ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. അവരുടെ വീട്ടിലെ സ്ത്രീകൾക്കും കൂടി വേണ്ടിയാണ് ഈ പോരാട്ടം നടന്നുകൊണ്ടിരിക്കുന്നത്. ഗൂഡാലോചന തെളിയിക്കാൻ ബുദ്ധിമുട്ടാണ്. പക്ഷെ ഇതിന് വ്യക്തമായ തെളിവുകളുണ്ട്. എന്തുകൊണ്ട് 21 പേർ മൊഴി മാറ്റിയെന്നും ഭാ​ഗ്യലക്ഷ്മി ചോദിച്ചു. ഭാമ എന്ന പെൺകുട്ടി തന്നോട് പേഴ്സണലി സംസാരിച്ചതാണ്. ഈ കൃത്യത്തിന് പിന്നിൽ ആരാണെന്ന് തന്നോട് പറഞ്ഞിരുന്നു. എന്നിട്ടും കോടതിയിൽ വന്ന് മൊഴി മാറ്റി. എന്തുകൊണ്ട് മൊഴി മാറ്റി. പൊലീസിൽ ഒന്ന് പറഞ്ഞ് കോ‌ടതിയിൽ മറ്റൊന്ന് പറയുമ്പോൾ ഞങ്ങളെ പോലുള്ളവർക്ക് സംശയിക്കുക തന്നെ വേണം എന്നാണ് ഭാ​ഗ്യലക്ഷ്മി പറഞ്ഞത്.

Also Read:‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ

അതേസമയം ട്രയൽ സമയത്ത് അതിജീവിതയ്ക്ക് എതിരെ കോടതിക്കുള്ളിൽ നടന്നത് വെർബൽ റേപ്പായിരുന്നുവെന്ന് ഭാ​ഗ്യലക്ഷ്മി പറഞ്ഞു. പറയുന്ന കാര്യങ്ങൾ ഒന്ന് നോട്ട് ചെയ്യുവെന്ന് നടി പറഞ്ഞപ്പോൾ നിന്റെ സ്റ്റെനോ​ഗ്രാഫറല്ലെന്നായിരുന്നു മറുപടി. പിന്നെ എങ്ങനെയാണ് തനിക്ക് നീതി കിട്ടുമെന്ന് അവൾക്ക് വിശ്വാസമുണ്ടാകുന്നത്. ട്രയൽ എട്ട് ദിവസമൊക്കെ ആയപ്പോൾ ഇതിലും ഭേദം തന്നെ അവിടെ വെച്ച് കൊല്ലുന്നതായിരുന്നു നല്ലതെന്ന് നടി പറഞ്ഞുവെന്നാണ് ഭാ​ഗ്യലക്ഷ്മി പറയുന്നത്.

Related Stories
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ