Keerthy Suresh: ‘പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ഡേറ്റ് ചെയ്തത്; ഒരിടത്തേക്കായിട്ടും രണ്ട് കാറിലാണ് യാത്ര’; ഭർത്താവിനെക്കുറിച്ച് കീർത്തി സുരേഷ്

Actress Keerthy Suresh About Her Husband Antony Thattil: നടിയാകുന്നതിനു മുൻപേ ഭർത്താവ് തന്നെ കണ്ടിട്ടുണ്ടെന്നും പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് തങ്ങൾ ഡേറ്റ് ചെയ്ത് തുടങ്ങിയതെന്നുമാണ് താരം പറയുന്നത്. ​ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

Keerthy Suresh: പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ഡേറ്റ് ചെയ്തത്; ഒരിടത്തേക്കായിട്ടും രണ്ട് കാറിലാണ് യാത്ര; ഭർത്താവിനെക്കുറിച്ച് കീർത്തി സുരേഷ്

Keerthy Suresh

Published: 

22 Nov 2025 13:52 PM

ദക്ഷിണേന്ത്യൻ സിനിമ മേഖലയിലെ ഏറ്റവും ശ്രദ്ധേയയായ നായികകളിൽ ഒരാളാണ് നടി കീർത്തി സുരേഷ്. ചുരുങ്ങിയ സമയം കൊണ്ട് കരിയറിൽ തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പുതിയ ചിത്രം റിവോൾവർ റിത റിലീസിനൊരുങ്ങുന്നു. ഇതിനിടെയിൽ ഭർത്താവിനെക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടിയാകുന്നതിനു മുൻപേ ഭർത്താവ് തന്നെ കണ്ടിട്ടുണ്ടെന്നും പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് തങ്ങൾ ഡേറ്റ് ചെയ്ത് തുടങ്ങിയതെന്നുമാണ് താരം പറയുന്നത്. ​ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

നിങ്ങളെല്ലാവരും കാണുന്നതിന് മുമ്പേ ആന്റണിക്ക് തന്നെ അറിയാമെന്നും തങ്ങൾ ഒരുമിച്ച് വളർന്നതെന്ന് പറയാമെന്നുമാണ് നടി പറയുന്നത്. ഒരുപാട് യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ആന്റണി എന്നാണ് കീർത്തി പറയുന്നത്. ഒരുമിച്ചുള്ള ദിവസം നന്നായി ഉപയോ​ഗിക്കും. വിവാഹം കഴിഞ്ഞ് അടുത്ത ദിവസങ്ങളിൽ ബേബി ജോൺ എന്ന സിനിമയുടെ പ്രൊമോഷന് പോകുന്ന കാര്യം പറഞ്ഞപ്പോൾ പോയി വരാൻ ആണ് തന്നോട് പറഞ്ഞതെന്നും താൻ കുറച്ച് റെസ്റ്റ് എടുക്കട്ടെ എന്ന് പറഞ്ഞുവെന്നും താരം പറയുന്നു.

Also Read:സീരിയൽ സംവിധായകനുമായി ര​ഹസ്യ വിവാഹം, മതവും പേരും മാറ്റി; പാരിജാതത്തിലെ രസ്ന സാക്ഷി ബി ദേവരാജായ കഥ

പോസ്റ്റ് വെഡ്ഡിം​ഗ് ​ഗ്ലോ ഉണ്ടെന്ന് എല്ലാവരും പറഞ്ഞു. ഒരുപക്ഷെ സ്ട്രസ് എല്ലാം പുറത്തേക്ക് പോയപ്പോൾ വന്ന ​ഗ്ലോ ആയിരിക്കുമെന്ന് തോന്നുന്നു. ബേബി ജോണിന്റെ പ്രീമിയറിന് അദ്ദേഹം വന്നിരുന്നുവെന്നും ആരും തിരിച്ചറിഞ്ഞില്ലെന്നുമാണ് താരം പറയുന്നത്. പ്രീമിയർ കഴിഞ്ഞ് തങ്ങൾ രണ്ട് പേരും രണ്ട് കാറിലാണ് പോയതെന്നും ഭർത്താവിന് മീഡിയ അറ്റൻഷൻ ഇഷ്ടമല്ലെന്നും കീർത്തി പറയുന്നു. അദ്ദേഹത്തിന് സിനിമ കാണാൻ ഇഷ്ടമാണ്. തന്നേക്കാൾ സിനിമകൾ കാണും. ഞങ്ങൾ പരസ്പരം പ്രൊഫഷനിലെ കാര്യങ്ങൾ പറയാറുണ്ടെന്നും കീർത്തി സുരേഷ് പറയുന്നു.

കഴിഞ്ഞ വർഷമായിരുന്നു കീർത്തി വിവാഹിതയായത്. ആന്റണി തട്ടിൽ എന്നാണ് ഭർത്താവിന്റെ പേര്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. വിവാഹ വരെ താരം പ്രണയത്തിലാണെന്ന കാര്യം ആരാധകരിൽ നിന്ന് മറച്ചുവച്ചിരുന്നു. അതുകൊണ്ട് തന്നെ താരത്തിന്റെ വിവാഹവാർത്ത് ഏവർക്കും ആശ്ചര്യമായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും