Balaji Sarma: ‘സ്ത്രീകള്‍ക്ക് ഡ്രസ് മാറാന്‍ പോലും സ്ഥലമില്ലാത്ത സീരിയല്‍ സെറ്റുകളുണ്ട്, വിഷമം വരും’
Balaji Sarma About Serials: സീരിയലുകളില്‍ സൂപ്പര്‍ സ്റ്റാറില്ലെന്നും ബാലാജി ശര്‍മ. സീരിയലുകളിലെ സൂപ്പര്‍ സ്റ്റാര്‍ ചാനലാണ്. റൈറ്റര്‍ രണ്ടാം സ്ഥാനത്തേ വരുന്നുള്ളൂ. സംവിധായകന് മൂന്നാം സ്ഥാനമാണ്. ആക്ടേഴ്‌സ് ഏത് സ്ഥാനത്താണെന്ന് പറയാനാകില്ല. അങ്ങനെയാണ് സീരിയലിന്റെ പോക്കെന്നും താരം

സ്ത്രീകള്‍ക്ക് ഡ്രസ് മാറാന്‍ പോലും സ്ഥലമില്ലാത്ത സീരിയല്‍ സെറ്റുകളുണ്ടെന്ന് നടന്‍ ബാലാജി ശര്‍മ. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സൗകര്യക്കുറവ് സീരിയലിലുണ്ട്. ഇത് നേരത്തെയുമുണ്ട്. ഇന്ന് കൂടുതലാണ്. അത് കാണുമ്പോള്‍ വിഷമം വരും. ഒരു റൂമില്‍ ഷൂട്ടിങ് നടക്കുമ്പോള്‍ സ്ത്രീകള്‍ മാത്രം ഒരു റൂമിലിരിക്കും. ആണുങ്ങള്‍ക്ക് റൂമില്ല. അവര്‍ എവിടെയെങ്കിലുമൊക്കെ ഇരുന്നോണം. ഒരുമിച്ച് ഒരു റൂമിലിരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് ഡ്രസ് മാറേണ്ടി വരുമ്പോള്‍ പുരുഷന്മാര്‍ മാറിക്കൊടുക്കും. ഒരു വീട്ടില്‍ ഷൂട്ട് ചെയ്യുമ്പോള്‍ അഭിനയിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേകമായി രണ്ട് റൂമുകള്‍ എടുക്കാന്‍ ബഡ്ജറ്റില്ല. ബഡ്ജറ്റ് കൂട്ടിക്കൊടുക്കുകയെന്നതാണ് ഈ പ്രശ്‌നത്തിനുള്ള പ്രതിവിധിയെന്ന് അദ്ദേഹം വ്യക്തമാക്കി.
സീരിയലുകളില്‍ സൂപ്പര്‍ സ്റ്റാറില്ല
സീരിയലുകളില്‍ സൂപ്പര്‍ സ്റ്റാറില്ലെന്നും ബാലാജി ശര്‍മ പറഞ്ഞു. സീരിയലുകളിലെ സൂപ്പര്‍ സ്റ്റാര്‍ ചാനലാണ്. റൈറ്റര്‍ രണ്ടാം സ്ഥാനത്തേ വരുന്നുള്ളൂ. സംവിധായകന് മൂന്നാം സ്ഥാനമാണ്. ആക്ടേഴ്‌സ് ഏത് സ്ഥാനത്താണെന്ന് പറയാനാകില്ല. അങ്ങനെയാണ് സീരിയലിന്റെ പോക്കെന്നും അദ്ദേഹം പറഞ്ഞു.




ആ ചോദ്യം ഇറിട്ടേഷനുണ്ടാക്കി
ഭാര്യാപിതാവ് മരിച്ച സമയം. അദ്ദേഹവുമായി വളരെ അടുപ്പമായിരുന്നു. അദ്ദേഹത്തിന്റെ മരണത്തില്‍ വളരെ ദുഃഖമുണ്ടായിരുന്നു. ആ സമയത്ത് താന്‍ അഭിനയിച്ച സീരിയലില്‍ ഒരു കല്യാണ ട്രാക്കുണ്ടായിരുന്നു. മരണവീട്ടില്‍ നില്‍ക്കുന്ന സമയത്ത് ഒരാള്‍ വന്നിട്ട് ‘അടുത്ത കല്യാണം കഴിക്കാന്‍ പോകുവാണല്ലേ’ എന്ന് ചോദിച്ചു. പെട്ടെന്ന് താന്‍ ഇറിറ്റേറ്റഡായി. മറുപടി പറയാതെ അയാളെ ഒന്ന് നോക്കി. വീണ്ടും അയാള്‍ തുടര്‍ന്നപ്പോള്‍ ‘ഞാന്‍ നില്‍ക്കുന്ന സ്ഥലവും, ഞാനെന്ന വ്യക്തിയെയും മാനിച്ചുകൊണ്ട് ഒരു കമന്റ് പറഞ്ഞാല്‍ നന്നായിരിക്കും’ എന്ന് അയാളോട് പറഞ്ഞുവെന്നും താരം വ്യക്തമാക്കി.