Basil Joseph: ആ നടി ഞാന്‍ ചെയ്യുന്നതെല്ലാം ബോറായിട്ടുണ്ടെന്ന് മാത്രമേ പറയൂ: ബേസില്‍ ജോസഫ്
Basil Joseph About Nazriya Nazim: 50 കോടിക്ക് മുകളിലാണ് സൂക്ഷ്മദര്‍ശിനി നേടിയത്. ബേസിലിന്റെയും നസ്രിയയുടെയും അഭിനയത്തിന് പ്രേക്ഷകര്‍ നിറഞ്ഞ കൈയ്യടി സമ്മാനിക്കുകയും ചെയ്തു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഇരുവരും നല്‍കിയ അഭിമുഖങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നസ്രിയയും ബേസിലും തമ്മിലുള്ള കെമിസ്ട്രി തന്നെയാണ് അതിന് പ്രധാന കാരണം.

നസ്രിയ-ബേസില്‍ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി ജിതിന്‍ സംവിധാനം ചെയ്ത ചിത്രമാണ് സൂക്ഷ്മദര്‍ശിനി. നസ്രിയയും ബേസിലും ഒന്നിച്ചെത്തുന്നു എന്നതുകൊണ്ട് ചിത്രം വേറെ ലെവല്‍ ആയിരിക്കുമെന്ന് പ്രേക്ഷകര്‍ക്ക് ഉറപ്പുണ്ടായിരുന്നു. ആരാധകരുടെ യാതൊരുവിധ പ്രതീക്ഷകളെയും തെറ്റിക്കാതെ തന്നെയായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്.
50 കോടിക്ക് മുകളിലാണ് സൂക്ഷ്മദര്‍ശിനി നേടിയത്. ബേസിലിന്റെയും നസ്രിയയുടെയും അഭിനയത്തിന് പ്രേക്ഷകര്‍ നിറഞ്ഞ കൈയ്യടി സമ്മാനിക്കുകയും ചെയ്തു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഇരുവരും നല്‍കിയ അഭിമുഖങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നസ്രിയയും ബേസിലും തമ്മിലുള്ള കെമിസ്ട്രി തന്നെയാണ് അതിന് പ്രധാന കാരണം.
നസ്രിയയെ കുറിച്ച് ബേസില്‍ സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നസ്രിയയും താനും തമ്മില്‍ സ്വഭാവത്തില്‍ ഒരുപാട് സാമ്യതകളുണ്ടെന്നാണ് ബേസില്‍ പറയുന്നത്. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ ഇക്കാര്യം പറയുന്നത്.




ഓഫ് സ്‌ക്രീനില്‍ ഞങ്ങള്‍ ഉള്ളതുപോലെയേ അല്ല ഓണ്‍സ്‌ക്രീനില്‍ ഉള്ളത്. വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളാണ് ഞങ്ങള്‍. സൂക്ഷ്മദര്‍ശിനി സിനിമയുടെ പ്രോസസ് വളരെ രസകരമായിരുന്നു. തന്റെയും നസ്രിയയുടെയും സ്വഭാവത്തില്‍ ഒരുപാട് സാമ്യതകളുണ്ടെന്നാണ് ബേസില്‍ പറയുന്നത്.
“ഞങ്ങള്‍ രണ്ടുപേര്‍ക്കും ഒരേ എനര്‍ജിയാണ്, പരസ്പരം കണ്ടുമുട്ടാന്‍ ഒരുപാട് വൈകിപ്പോയി, എവിടെയായിരുന്നു ഇത്രയും കാലമെന്ന് ഞങ്ങള്‍ പരസ്പരം ചോദിക്കാറുണ്ടായിരുന്നു. സൂക്ഷ്മദര്‍ശിനിയുടെ സെറ്റില്‍ വെച്ചാണ് നസ്രിയയെ ഞാന്‍ ആദ്യമായി കണുന്നത്. അതിന് മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ചും സുഹൃത്തുക്കള്‍ വഴിയുള്ള പരിചയവും മാത്രമേ ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നുള്ളൂ.
ഞങ്ങള്‍ ഒരുമിച്ചൊരു സിനിമ ചെയ്യണമെന്ന് എന്നോടും നസ്രിയയോടും സുഷിന്‍, ശ്യാം പുഷ്‌കരന്‍, ദിലീപ് പോത്തന്‍ എന്നിവരൊക്കെ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്. സൂക്ഷ്മദര്‍ശിനിയില്‍ അത് സംഭവിച്ചു. ഞങ്ങള്‍ ചെയ്യുന്ന വര്‍ക്കിനോടുള്ള ബഹുമാനം രണ്ടാള്‍ക്കും ഉണ്ട്. പക്ഷെ ലൊക്കേഷേനില്‍ അടിപിടി ബഹളമായിരിക്കും. എന്ത് ചെയ്താലും നല്ല ബോറായിട്ടുണ്ട്, അല്ലെങ്കില്‍ വളരെ മനോഹരമായിരിക്കും നിന്റെ അഭിനയം എന്നൊക്കെയാണ് നസ്രിയ പറയുക.
Also Read: Basil Joseph: ‘അതങ്ങനെയല്ല’; സൂക്ഷ്മദർശിനിയിലെ വോയിസ് നോട്ട് പിഴവല്ലെന്ന് വിശദീകരിച്ച് ബേസിൽ ജോസഫ്
സൂക്ഷ്മദര്‍ശിനിയുടെ ഷോട്ട് എടുക്കുന്ന സമയത്ത് ചിലപ്പോള്‍ അമ്പത് ടേക്കൊക്കെ പോകാറുണ്ട്. അപ്പോള്‍ ഞാന്‍ പോയി ഉറങ്ങിയിട്ട് വരാമെന്ന് പറയും നസ്രിയ. ഞങ്ങള്‍ പരസ്പരം ഒരുപാട് അപമാനങ്ങള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇന്ന് അവളെ എങ്ങനെ ശരിക്കാം അവളുടെ അറ്റാക്കിനെ എങ്ങനെ പ്രതിരോധിക്കാം എന്നെല്ലാം ചിന്തിച്ചായിരുന്നു ഓരോ ദിവസവും ലൊക്കേഷനിലേക്ക് പോയിരുന്നത്. വളരെയധികം കംഫര്‍ട്ടബിളായി വര്‍ക്ക് ചെയ്ത കോ ആര്‍ട്ടിസ്റ്റാണ് നസ്രിയ,” ബേസില്‍ പറഞ്ഞു.