5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Silk Smitha: ഒരു ദിവസത്തേക്ക് സില്‍ക്ക് സ്മിതയെ കിട്ടാന്‍ എത്ര വേണം; ആരാധകന്റെ ചോദ്യത്തെ കുറിച്ച് സംവിധായകന്‍

V Sekhar About Silk Smitha: സില്‍ക്ക് സ്മിത കടിച്ച ആപ്പിള്‍ ലേലത്തിന് വെച്ചപ്പോള്‍ ഒരു ആരാധകന്‍ അത് സ്വന്തമാക്കിയത് ഒരു ലക്ഷം രൂപയ്ക്കാണ്. അന്നത്തെ ഒരു ലക്ഷത്തിന് ഇന്നത്തെ കോടികളുടെ വിലയുണ്ട്. സ്മിതയുടെ ഡേറ്റ് ലഭിക്കുന്നതിനായി പല നിര്‍മാതാക്കളും കാത്തുനിന്നു. സ്മിതയുടെ ഡേറ്റ് ലഭിച്ചതിന് ശേഷമം മാത്രമേ അവര്‍ നായക നടന്മാരെ സമീപിക്കുകയുള്ളൂ.

Silk Smitha: ഒരു ദിവസത്തേക്ക് സില്‍ക്ക് സ്മിതയെ കിട്ടാന്‍ എത്ര വേണം; ആരാധകന്റെ ചോദ്യത്തെ കുറിച്ച് സംവിധായകന്‍
സില്‍ക്ക് സ്മിത Image Credit source: Social Media
shiji-mk
Shiji M K | Published: 04 Feb 2025 20:14 PM

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഏത് വലിയ സൂപ്പര്‍സ്റ്റാറിന്റെയും സിനിമകള്‍ വിജയിക്കണമെങ്കില്‍ മറ്റൊരു താരത്തിന്റെ സാന്നിധ്യം ആവശ്യമായിരുന്നു. മാദക സുന്ദരിയായി അറിപ്പെട്ടിരുന്ന സില്‍ക്ക് സ്മിതയായിരുന്നു അത്. സ്മിതയുടെ ഐറ്റം ഡാന്‍സോ അല്ലെങ്കില്‍ ഏതെങ്കിലും ചെറിയ സീനുകളോ ഉണ്ടെങ്കില്‍ സിനിമ വലിയ വിജയമാകും. വിവിധ ഭാഷകളിലെ ഒട്ടനവധി ചിത്രങ്ങളുടെ വിജയത്തിന് പിന്നില്‍ സില്‍ക്കിന്റെ സാന്നിധ്യമുണ്ട്.

സില്‍ക്ക് സ്മിത കടിച്ച ആപ്പിള്‍ ലേലത്തിന് വെച്ചപ്പോള്‍ ഒരു ആരാധകന്‍ അത് സ്വന്തമാക്കിയത് ഒരു ലക്ഷം രൂപയ്ക്കാണ്. അന്നത്തെ ഒരു ലക്ഷത്തിന് ഇന്നത്തെ കോടികളുടെ വിലയുണ്ട്. സ്മിതയുടെ ഡേറ്റ് ലഭിക്കുന്നതിനായി പല നിര്‍മാതാക്കളും കാത്തുനിന്നു. സ്മിതയുടെ ഡേറ്റ് ലഭിച്ചതിന് ശേഷമം മാത്രമേ അവര്‍ നായക നടന്മാരെ സമീപിക്കുകയുള്ളൂ.

അക്കാലത്ത് ഒരു നായികയ്ക്കും അവകാശപ്പെടാനില്ലാത്ത ജനപ്രീതിയായിരുന്നു സില്‍ക്കിനുണ്ടായിരുന്നത്. ദരിദ്ര കുടുംബത്തില്‍ ജനിച്ച സ്മിത തമിഴ്‌നാട്ടിലേക്ക് എത്തുകയും വിനു ചക്രവര്‍ത്തി സംവിധാനം ചെയ്ത വണ്ടി ചക്രം എന്ന സിനിമയില്‍ സില്‍ക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയുമായിരുന്നു. ഇതോടെയാണ് സ്മിത, സില്‍ക്ക് സ്മിതയാകുന്നത്.

വിവിധ ഭാഷകളില്‍ വേഷമിട്ടിരുന്ന താരം തന്റെ 35ാം വയസില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍ സില്‍ക്ക് സമ്മാനിച്ച കഥാപാത്രങ്ങളും അവരുടെ ഓര്‍മകളും ഇന്നും അവസാനിച്ചിട്ടില്ല. സില്‍ക്ക് സ്മിതയുമായി ബന്ധപ്പെട്ട് ഒട്ടേറെ കഥകളാണ് ദിനംപ്രതി പുറത്തുവരാറുള്ളത്.

ഇപ്പോഴിതാ സില്‍ക്കിനെ കുറിച്ച് സംവിധായകന്‍ വി ശേഖര്‍ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. പല സിനിമാ സെറ്റുകളിലും സില്‍ക്കിന് ദുരനുഭവങ്ങള്‍ നേരിടേണ്ടതായി വന്നിട്ടുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്. അദ്ദേഹം സംവിധാനം ചെയ്ത ഒരു ചിത്രത്തിന്റെ ഷൂട്ടിങ് വേളയില്‍ വെച്ച് നടന്ന ഒരു സംഭവത്തെ കുറിച്ചും ശേഖര്‍ പറയുന്നു.

Also Read: Basil Joseph: ആ നടി ഞാന്‍ ചെയ്യുന്നതെല്ലാം ബോറായിട്ടുണ്ടെന്ന് മാത്രമേ പറയൂ: ബേസില്‍ ജോസഫ്‌

ആ സിനിമയുടെ ചിത്രീകരണം നടന്നത് ഒരു ഗ്രാമത്തിലായിരുന്നു. അവിടെയുള്ള വീട്ടിലാണ് സ്മിതയ്ക്ക് താമസം ഒരുക്കിയത്. സ്മിത വന്നിട്ടുണ്ടെന്ന് അറിഞ്ഞതോടെ ഒരുപാട് ആളുകള്‍ ഷൂട്ടിങ് ലൊക്കേഷനിലേക്ക് വന്നു. അതിലൊരു കര്‍ഷകന്‍ തന്നെ കാണാനായി വന്നിട്ട് ചോദിച്ചു, എത്ര ചെലവാകുമെന്ന്. ആദ്യം താന്‍ കരുതിയത് സിനിമ നിര്‍മിക്കാന്‍ എത്ര രൂപയാകും എന്നായിരിക്കുമെന്ന്. എന്നാല്‍ അയാള്‍ ചോദിച്ചത് ഒരു ദിവസത്തേക്ക് സില്‍ക്ക് സ്മിതയ്ക്ക് എത്ര വില കൊടുക്കേണ്ടി വരുമെന്നാണെന്ന് ശേഖര്‍ പറഞ്ഞു. ഫില്‍മിബീറ്റാണ് സംവിധായകന്‍ വി ശേഖര്‍ ഇക്കാര്യം പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.