Basil Joseph: ‘ചില സംവിധായകര്‍ എഴുത്തില്‍ വല്ലാതെ ശ്രദ്ധിക്കില്ല, എക്‌സോസ്റ്റിങ് ആയി നില്‍ക്കുമ്പോഴാണ് ആ വേഷം ലഭിച്ചത്’

Basil Joseph About Fahadh Faasil: താന്‍ വളരെ ബഹുമാനിക്കുന്ന രണ്ടാളുകളാണ് ശ്യം പുഷ്‌കരനും ദിലീഷ് പോത്തനും. ഫഹദ് ഫാസിലിന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചത് അഭിനേതാവ് എന്ന നിലയില്‍ തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്നും ക്യൂസ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍ പറയുന്നു.

Basil Joseph: ചില സംവിധായകര്‍ എഴുത്തില്‍ വല്ലാതെ ശ്രദ്ധിക്കില്ല, എക്‌സോസ്റ്റിങ് ആയി നില്‍ക്കുമ്പോഴാണ് ആ വേഷം ലഭിച്ചത്

ബേസില്‍ ജോസഫ്

Published: 

18 Jun 2025 08:33 AM

ഒട്ടനവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ മനസിലിടം നേടിയ താരമാണ് ബേസില്‍ ജോസഫ്. എന്നാല്‍ ബേസിലിന് ഒരു ബ്രേക്ക് നല്‍കിയ കഥാപാത്രമായിരുന്നു ജോജി എന്ന സിനിമയിലെ ഫാദര്‍ കെവിന്റെ വേഷം. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത സിനിമയാണ് ജോജി.

ഫഹദ് ഫാസിലിനോടൊപ്പം അഭിനയിക്കാന്‍ സാധിച്ചതിനെ കുറിച്ചും ജോജിയിലെ വേഷം തനിക്ക് എത്രത്തോളം ഉപകാരപ്പെട്ടുവെന്നും സംസാരിക്കുകയാണിപ്പോള്‍ ബേസില്‍ ജോസഫ്.

താന്‍ വളരെ ബഹുമാനിക്കുന്ന രണ്ടാളുകളാണ് ശ്യം പുഷ്‌കരനും ദിലീഷ് പോത്തനും. ഫഹദ് ഫാസിലിന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചത് അഭിനേതാവ് എന്ന നിലയില്‍ തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്നും ക്യൂസ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍ പറയുന്നു.

”ജോജിയിലെ ഫാദര്‍ കെവിന്‍ എന്ന കഥാപാത്രം ചെയ്തപ്പോഴാണ് അഭിനേതാവ് എന്ന നിലയില്‍ എനിക്ക് അഭിനനന്ദനങ്ങള്‍ ലഭിക്കുന്നത്. അത്രയും നാള്‍ കോമഡി സൈഡ് കിക്ക് എന്ന പറയാന്‍ സാധിക്കുന്ന വേഷങ്ങളാണ് എനിക്ക് കിട്ടിയിരുന്നത്. നായകന്റെ കൂട്ടുകാരന്‍, നായകന്‍ രക്ഷപ്പെടുമ്പോള്‍ ഞാനും രക്ഷപ്പെടും, നായകന്‍ പ്രശ്‌നത്തിലായാല്‍ ഞാനുമാകും എന്ന കഥാപാത്രങ്ങള്‍.

വിഷ്വല്‍ ഹ്യൂമര്‍ ചെയ്ത് ആളുകളെ ചിരിപ്പിക്കുക, അല്ലെങ്കില്‍ കൗണ്ടര്‍ കോമഡികള്‍ അടിക്കുക ഇതൊക്കെ മാത്രമായിരുന്നു എനിക്ക് എല്ലാ സീനുകളിലും ഉണ്ടായിരുന്നത്. എന്നാല്‍ ഒരു സ്‌റ്റേജ് എത്തിയപ്പോള്‍ അത് നമ്മളെ കൂടുതല്‍ എക്‌സൈറ്റ് ചെയ്യിക്കുന്നില്ല. നമ്മള്‍ കോംപ്രമൈസ് ചെയ്യുന്നത് പോലെയെല്ലാം തോന്നി.

ആളുകളെ ചിരിപ്പിക്കുന്നത് വളരെ പ്രഷറാണ്. ചില സംവിധായകര്‍ എഴുത്തില്‍ അത്ര ശ്രദ്ധിക്കുകയൊന്നുമില്ല. എന്തെങ്കിലും ചെയ്ത് കളറാക്കണമെന്ന് നമ്മളോട് പറയും. അങ്ങനെ എക്‌സോസ്റ്റിങ് ആയി സംവിധായകനായി മുന്നോട്ടുപോകാമെന്ന് തീരുമാനിച്ചിരിക്കുമ്പോഴാണ് ജോജിയിലേക്ക് വിളിക്കുന്നത്.

Also Read: Sthanarthi Sreekuttan OTT : റിലീസായിട്ട് ഏഴ് മാസം പിന്നിട്ടു; അവസാനം സ്താനാർത്തി ശ്രീക്കുട്ടൻ ഒടിടിയിലേക്ക്

ഞാന്‍ ഏറെ ബഹുമാനിക്കുന്ന എഴുത്തുകാരനാണ് ശ്യാം പുഷ്‌കരന്‍, എനിക്ക് ഒരുപാട് ഇഷ്ടമുള്ള സംവിധായകനാണ് ദിലീഷ് പോത്തന്‍. മാത്രമല്ല ഫഫയുടെ കൂടെ അഭിനയിക്കാന്‍ സാധിക്കുന്നു എന്നറിഞ്ഞപ്പോള്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ എനിക്ക് കിട്ടാവുന്ന അംഗീകാരം പോലെയാണ് തോന്നിയത്,” ബേസില്‍ പറയുന്നു.

Related Stories
Drishyam 3: ‘ജോര്‍ജ്ജ്കുട്ടി വര്‍ഷങ്ങളായി എന്നോടൊപ്പം ഉണ്ടായിരുന്നു’; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി മോഹൻലാൽ
Kalamkaval Movie : കേക്ക് കട്ടിങ് ഇല്ലേ മമ്മൂക്ക! കളങ്കാവൽ വിജയാഘോഷം സെൽഫിയിൽ ഒതുക്കി?
Biju Narayanan: ‘ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; ഇന്നും തിയറ്ററിൽ തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തിടും’: ബിജു നാരായണൻ
Kalamkaval OTT : ഉറപ്പിക്കാവോ?! കളങ്കാവൽ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ