Bibin George: ഭരത് ചന്ദ്രന്‍ കാണാന്‍ പോയപ്പോള്‍ എനിക്ക് കിട്ടിയ അടിയാണ് ആ സിനിമയില്‍ ജയസൂര്യയിലൂടെ കാണിച്ചത്: ബിബിന്‍ ജോര്‍ജ്
Bibin George About Amar Akbar Anthony Movie Scene: ബിബിന്റെ ജോര്‍ജിന്റെ ആദ്യ തിരക്കഥയായിരുന്നു അമര്‍ അക്ബര്‍ അന്തോണിയുടേത്. സിനിമ സൂപ്പര്‍ ഹിറ്റാകുകയും ചെയ്തു. സിനിമയിലെ ചില സീനുകളെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ ബിബിന്‍.

ബിബിന്‍ ജോര്‍ജ്
നാദിര്‍ഷ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ സിനിമയാണ് അമര്‍ അക്ബര്‍ അന്തോണി. നടന്മാരായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, നമിത പ്രമോദ് എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍.
ബിബിന്റെ ജോര്‍ജിന്റെ ആദ്യ തിരക്കഥയായിരുന്നു അമര്‍ അക്ബര്‍ അന്തോണിയുടേത്. സിനിമ സൂപ്പര്‍ ഹിറ്റാകുകയും ചെയ്തു. സിനിമയിലെ ചില സീനുകളെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ ബിബിന്‍. ജയസൂര്യയുടെ കഥാപാത്രത്തെ തിയേറ്ററില്‍ വെച്ച് പോലീസ് അടിക്കുന്ന സീന്‍ തന്റെ ജീവിതത്തില്‍ സംഭവിച്ചതാണെന്നാണ് ബിബിന്‍ പറയുന്നത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.
”അമര്‍ അക്ബര്‍ അന്തോണിയില്‍ ജയസൂര്യയെ പോലീസ് പിടിച്ച് അടിക്കുന്ന സീനുണ്ട്. അതെനിക്ക് എന്റെ റിയല്‍ ലൈഫില്‍ കിട്ടിയതാണ്. ഭരത് ചന്ദ്രന്‍ ഐപിഎസ് കാണാന്‍ പോയപ്പോഴാണ് അനുഭവം. തിയേറ്ററില്‍ നല്ല തിരക്കായിരുന്നു.
ഫസ്റ്റ് ഷോയ്ക്ക് മുമ്പില്‍ ചെന്നിട്ട് ടിക്കറ്റ് എടുത്ത് തരുമോ എന്ന് ചോദിച്ചു. അപ്പോള്‍ ഒരു സാര്‍ ഒറ്റയടി. നിനക്ക് ഇന്ന് തന്നെ സിനിമ കാണണോടാ എന്ന് ചോദിച്ചു. അതെനിക്ക് കിട്ടിയ അടിയാണ്,” ചിരിച്ചുകൊണ്ട് ബിബിന്‍ ജോര്‍ജ് പറഞ്ഞു.
സിനിമയിലെ മറ്റ് സീനുകളെ കുറിച്ചും നേരത്തെ ബിബിന്‍ സംസാരിച്ചിട്ടുണ്ട്. അമര്‍ അക്ബര്‍ അന്തോണിയിലെ ആശുപത്രിയില്‍ ബില്ല് അടയ്ക്കുന്ന സീന്‍ തന്റെ ജീവിതത്തില്‍ സംഭവിച്ചതാണെന്ന് ബിബിന്‍ പറഞ്ഞിരുന്നു. തന്റെ പിതാവ് ആശുപത്രിയില്‍ അഡ്മിറ്റായ സമയത്ത് ബില്ലുമായി ബന്ധപ്പെട്ടുണ്ടായ രസകരമായ സംഭവമാണ് ബിബിന്‍ സിനിമയിലേക്ക് ചേര്‍ത്തത്.