Bigg Boss Malayalam Season 7: ബിഗ് ബോസിലൂടെ മോഹൻലാൽ പോക്കറ്റിലാക്കുന്നത് കോടികൾ; ഏഴാം സീസണിൽ ആദ്യ സീസണിൻ്റെ ഇരട്ടി ശമ്പളം

Mohanlal Salary For Hosting Bigg Boss: ബിഗ് ബോസ് ഷോ അവതാരകനായ മോഹൻലാലിൻ്റെ പ്രതിഫലം കോടികളാണ്. ആദ്യ സീസണിൻ്റെ ഇരട്ടിയാണ് ഈ സീസണിൽ അദ്ദേഹം ഈടാക്കുന്നത്.

Bigg Boss Malayalam Season 7: ബിഗ് ബോസിലൂടെ മോഹൻലാൽ പോക്കറ്റിലാക്കുന്നത് കോടികൾ; ഏഴാം സീസണിൽ ആദ്യ സീസണിൻ്റെ ഇരട്ടി ശമ്പളം

മോഹൻലാൽ

Published: 

08 Nov 2025 12:07 PM

ബിഗ് ബോസ് മലയാളം ഏഴാം സീസൺ അവസാനിക്കുകയാണ്. നാളെ (നവംബർ 9, ഞായറാഴ്ച) നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ വച്ച് വിജയിയെ തീരുമാനിക്കപ്പെടും. ബിഗ് ബോസ് വിജയിയ്ക്ക് ലഭിക്കുന്ന 50 ലക്ഷം രൂപയാണ്. ദിവസശമ്പളത്തിന് പുറമേയാണ് ഈ പണം ലഭിക്കുക. എന്നാൽ, ഇതിൻ്റെ പലമടങ്ങ് ഇരട്ടി പണം ബിഗ് ബോസിലൂടെ നേടുന്ന ഒരാളുണ്ട്. ഷോ അവതാരകനായ മോഹൻലാൽ. കോടികളാണ് മോഹൻലാലിൻ്റെ പ്രതിഫലം.

ആദ്യ സീസണിൽ 12 കോടി രൂപയാണ് മോഹൻലാൽ പ്രതിഫലമായി കൈപ്പറ്റിയിരുന്നത്. ഒരു സീസൺ മുഴുവൻ അവതാരകനാവുന്നതിൻ്റെ പ്രതിഫലമാണിത്. അതായത്, 14 ആഴ്ചകളിലായി മോഹൻലാലിന് ലഭിച്ചിരുന്നത് 12 കോടി രൂപയാണ്. ഒരാഴ്ച രണ്ട് എപ്പിസോഡുകൾ. ആകെ 28 എപ്പിസോഡുകൾ. ഒരു എപ്പിസോഡിന് ഏകദേശം 43 ലക്ഷം രൂപ.

Also Read: Bigg Boss Malayalam Season 7: ‘ആരാധകർക്കായി മീറ്റപ്പ് സംഘടിപ്പിക്കും’; അച്ഛനും അമ്മയ്ക്കും വിഷമമുണ്ടെന്ന് അനുമോളുടെ സഹോദരിമാർ

രണ്ടാം സീസൺ മുതൽ മോഹൻലാൽ പ്രതിഫലം വർധിപ്പിച്ചു. ആറ് കോടി രൂപ വർധിപ്പിച്ച് 18 കോടി രൂപയായിരുന്നു രണ്ട് മുതൽ ആറ് വരെയുള്ള സീസണുകളിൽ മോഹൻലാലിൻ്റെ പ്രതിഫലം. അതായത്, ഒരു എപ്പിസോഡിന് 64 ലക്ഷത്തിലധികം രൂപ വീതം. ഏഴാം സീസണിൽ മോഹൻലാൽ വീണ്ടും പ്രതിഫലം വർധിപ്പിച്ചു. സീസൺ അവതാരകനാവുന്നതിന് മോഹൻലാൽ ഈടാക്കിയത് 24 കോടി രൂപയാണ്. ഒരു എപ്പിസോഡിന് ഏകദേശം 86 ലക്ഷം രൂപ വീതം.

ഫൈനൽ ഫൈവിൽ അനുമോൾ, ഷാനവാസ്, അനീഷ്, നെവിൻ, അക്ബർ എന്നിവരാണ് അവശേഷിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആദിലയ്ക്ക് പിന്നാലെ നൂറയും ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായെന്നാണ് സൂചന. മിഡ്‌വീക്ക് എവിക്ഷനിൽ ഇന്നലെ ആദില പുറത്തായിരുന്നു. ഇന്ന് നൂറയും ഹൗസിൽ നിന്ന് പുറത്തായെന്നാണ് അഭ്യൂഹങ്ങൾ.

 

Related Stories
Amritha Rajan: ആപ്കി നസ്രോം നെ സംഝാ’ ഇന്ത്യൻഐഡോൾ വേദിയിൽ പെയ്തിറങ്ങി… വിസ്മയ മുഹൂർത്തം തീർത്ത് ഒരു മലയാളി പെൺകുട്ടി
Actress Attack Case: ‘മഞ്ജു തെളിവുകൾ തന്നു; നടിക്കൊപ്പം നിന്നതോടെ അവരുടെ ലൈഫ് പോയി; എട്ടാം തിയ്യതിക്കുശേഷം ഞാൻ അത് പറയും’
Mammootty’s ‘Kalamkaval’: ‘പറയാൻ ഉള്ളതെല്ലാം സിനിമയിലുണ്ട്’; കളങ്കാവലിനെ സ്വീകരിച്ചതിന് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
Actress Attack Case: ‘കാവ്യാ ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ചോദിച്ചു’; ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് ഭീഷണിപ്പെടുത്തി’; അതിജീവിതയുടെ മൊഴി പുറത്ത്
Krishna Sajith: ‘എനിക്ക് പ​റ്റിയ പണിയല്ല സിനിമ, എന്തിനാണ് സിനിമയിലേക്ക് പോയതെന്ന് ആലോചിച്ചിട്ടുണ്ട്’; കൃഷ്ണ സജിത്ത്
Renu Sudhi: അധ്വാനത്തിന്റെ ഫലം; ലക്ഷങ്ങൾ വില വരുന്ന സ്വിഫ്റ്റ് കാർ സ്വന്തമാക്കി രേണു സുധി
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം