Bigg Boss Malayalam Season 7: അനുമോളുടെ കിടക്കയിൽ വെള്ളമൊഴിച്ച് നെവിൻ; രൂക്ഷവിമർശനവുമായി പ്രേക്ഷകർ
Nevin vs Anumol Fight: അനുമോളുടെ കിടക്കയിൽ വെള്ളമൊഴിച്ച് നെവിൻ. ഒരു വഴക്കിനിടെയാണ് നെവിൻ്റെ പ്രവൃത്തി. ഇത് വിമർശനങ്ങൾക്കിടയാക്കുന്നുണ്ട്.

നെവിൻ, അനുമോൾ
ബിബി ഹൗസിൽ അനുമോളും നെവിനും തമ്മിലുള്ള വഴക്ക് രൂക്ഷമാവുന്നു. ഇന്ന് നടന്ന വഴക്ക് മൂർഛിച്ചതോടെ നെവിൻ അനുമോളുടെ കിടക്കയിൽ വെള്ളമൊഴിച്ചു. ഇതിൻ്റെ പ്രൊമോ വിഡിയോയിൽ നെവിനെതിരെ പ്രേക്ഷകർ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി നെവിൻ നിരന്തരം അനുമോളെ ടാർഗറ്റ് ചെയ്യുകയാണെന്ന പരാതി നേരത്തേ പ്രേക്ഷകർ ഉയർത്തുന്നുണ്ട്.
തൻ്റെ കിടക്കയിൽ അനുമോൾ കിടക്കുന്നിടത്താണ് പ്രൊമോ ആരംഭിക്കുന്നത്. ആര്യനും നെവിനും അവിടെനിൽക്കുന്നു. ‘തനിക്ക് കുടിയ്ക്കാൻ കുറച്ച് വെള്ളം എടുത്തുകൊണ്ട് വരൂ’ എന്ന് നെവിൻ ആര്യനോട് പറയുന്നു. ആര്യൻ ആദ്യം ഇതിന് തയ്യാറാവുന്നില്ല. ഇതോടെ, ‘താൻ ക്യാപ്റ്റനാണ്, എടുത്തുകൊണ്ട് വാടാ’ എന്ന് നെവിൻ പറയുന്നു. ഇതോടെ ആര്യൻ വെള്ളം എടുക്കാൻ പോകുന്നു.
ഈ സമയത്ത് കിടക്കുകയായിരുന്ന അനുമോളോട്, ‘എഴുന്നേറ്റില്ലെങ്കിൽ വെള്ളം വീഴും’ എന്ന് നെവിൻ ഭീഷണിപ്പെടുത്തുന്നു. “എൻ്റെ ബെഡിൽ ഞാൻ കിടക്കും, കിടക്കാതിരിക്കും. നിനക്കെന്ത്?” എന്നാണ് അനുമോൾ ചോദിക്കുന്നത്. ഈ സമയത്ത് ആര്യൻ ഒരു കപ്പിൽ വെള്ളവുമായി വരുന്നു. നെവിൻ എഴുന്നേൽക്കാൻ പറയുമ്പോൾ ‘നീ കുരയ്ക്കാതെ പോ’ എന്ന് അനുമോൾ മറുപടി പറയുന്നു. ‘എൻ്റെ പുറത്ത് വെള്ളം വല്ലോം വീണാൽ’ എന്ന് അനുമോൾ മുന്നറിയിപ്പ് നൽകുമ്പോൾ കപ്പിൽ കയ്യിട്ട് അനുമോളുടെ ദേഹത്തേക്ക് നെവിൻ വെള്ളം തെറിപ്പിക്കുന്നു. ഇതോടെ തൻ്റെ വാട്ടർ ബോട്ടിലിൽ നിന്ന് അനുമോൾ നെവിൻ്റെ ദേഹത്തേക്ക് വെള്ളം ഒഴിക്കുന്നു. പിന്നാലെയാണ് ഒരു പാത്രത്തിൽ അടുക്കളയിൽ നിന്ന് വെള്ളം പിടിച്ചുകൊണ്ടുവന്ന് നെവിൻ അനുമോളുടെ കിടക്കയിൽ ഒഴിക്കുന്നത്. നനഞ്ഞുകുതിർന്ന കിടക്കയുടെ ദൃശ്യങ്ങളും ഇത് കണ്ട് ആര്യൻ കൈകൊട്ടിച്ചിരിക്കുന്നതും പ്രൊമോയിലുണ്ട്. ഇന്ന് രാത്രി 9.30നുള്ള എപ്പിസോഡിൽ ഈ സംഭവം കാണാം.