Aadujeevitham In Oscar Initial Round : ഓസ്‌കാര്‍ സ്വപ്‌നത്തിലേക്ക് ഒരു പടി കൂടി കടന്ന് ! മികച്ച ചിത്രത്തിനുള്ള പ്രഥമ പരിഗണന പട്ടികയിൽ ആടുജീവിതവും

Aadujeevitham enters Oscars race selected for initial round : ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, കങ്കുവ, ഗേള്‍സ് വില്‍ ബി ഗേള്‍സ്, സ്വതന്ത്ര വീർ സവര്‍ക്കര്‍, സന്തോഷ്(ഇന്ത്യ–യുകെ), ബാൻഡ് ഓഫ് മഹാരാജാസ് എന്നീ ഇന്ത്യന്‍ ചിത്രങ്ങളും പ്രഥമ പരിഗണനാ പട്ടികയിലുണ്ട്. ആക 207 ചിത്രങ്ങളാണ് ലിസ്റ്റിലുള്ളത്. ഇതില്‍ വോട്ടിംഗിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പത്ത് ചിത്രങ്ങള്‍ ഓസ്‌കാര്‍ നോമിനേഷനിലേക്ക് പരിഗണിക്കപ്പെടും

Aadujeevitham In Oscar Initial Round : ഓസ്‌കാര്‍ സ്വപ്‌നത്തിലേക്ക് ഒരു പടി കൂടി കടന്ന് ! മികച്ച ചിത്രത്തിനുള്ള പ്രഥമ പരിഗണന പട്ടികയിൽ ആടുജീവിതവും

Aadujeevitham

Published: 

07 Jan 2025 15:24 PM

സ്‌കാര്‍ പുരസ്‌കാരത്തിനുള്ള മികച്ച ചിത്രങ്ങളുടെ പ്രഥമ പരിഗണനാ പട്ടികയില്‍ ഇടം നേടി ബ്ലെസി-പൃഥിരാജ് ചിത്രം ആടുജീവിതവും. പ്രാരംഭ റൗണ്ടിൽ മികച്ച ചിത്രത്തിനുള്ള പൊതുവിഭാഗത്തിലാണ് ആടുജീവിതം മത്സരിക്കുന്നത്. ഇന്ത്യൻ സിനിമകൾ അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് പരിഗണിക്കപ്പെടാറുണ്ടെങ്കിലും, ഇത് ഒരു ഇന്ത്യൻ സിനിമയെ പൊതു വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് അത്യപൂര്‍വമാണ്. നോമിനേഷനുള്ള വോട്ടെടുപ്പ് നാളെ (ജനുവരി എട്ട്) ആരംഭിക്കും. ജനുവരി 12ന് വോട്ടെടുപ്പ് അവസാനിക്കും. ഈ വോട്ടിംഗ് ശതമാനം പ്രകാരം പത്ത് സിനിമകള്‍ ഷോർട്ട്‌ലിസ്റ്റ് ചെയ്യും.

ജനുവരി 17ന് ഫൈനല്‍ നോമിനേഷനുകള്‍ പ്രഖ്യാപിക്കും. ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥിരാജ് അവതരിപ്പിച്ചത്. ഇതിനകം നിരവധി പുരസ്‌കാരങ്ങള്‍ ചിത്രം വാരിക്കൂട്ടി. പൃഥിരാജിന് മികച്ച നടനുള്ള പുരസ്‌കാരമടക്കം ഏഴ് സംസ്ഥാന അവാര്‍ഡുകളാണ് നേടിയത്. ബ്ലെസിക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരവും ലഭിച്ചു.

ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, കങ്കുവ, ഗേള്‍സ് വില്‍ ബി ഗേള്‍സ്, സ്വതന്ത്ര വീർ സവര്‍ക്കര്‍, സന്തോഷ്(ഇന്ത്യ–യുകെ), ബാൻഡ് ഓഫ് മഹാരാജാസ് എന്നീ ഇന്ത്യന്‍ ചിത്രങ്ങളും പ്രഥമ പരിഗണനാ പട്ടികയിലുണ്ട്. ആക 207 ചിത്രങ്ങളാണ് ലിസ്റ്റിലുള്ളത്. ഇതില്‍ വോട്ടിംഗിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പത്ത് ചിത്രങ്ങള്‍ ഓസ്‌കാര്‍ നോമിനേഷനിലേക്ക് പരിഗണിക്കപ്പെടും.

അതേസമയം, ആടുജീവിതത്തിലൂടെ റസൂല്‍ പൂക്കുട്ടിയും വിജയ് കുമാറും മറ്റൊരു നോമിനേഷനില്‍ ഇടം നേടി. മോഷൻ പിക്ചർ സൗണ്ട് എഡിറ്റേഴ്‌സ് ഗിൽഡില്‍ 72-ാമത് ഗോൾഡൻ റീൽ അവാർഡിലേക്കാണ് റസൂല്‍ പൂക്കുട്ടിയ്ക്കും വിജയ് കുമാറിനും നോമിനേഷന്‍ ലഭിച്ചത്. റസൂല്‍ പൂക്കുട്ടിയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

Read Also : ലൂസിഫറുമായി എമ്പുരാനെ താരതമ്യം ചെയ്യാനാകില്ല, തികച്ചും വ്യത്യസ്തം: മോഹന്‍ലാല്‍

റസൂല്‍ പൂക്കുട്ടിയുടെ കുറിപ്പ്:

”ആടുജീവിതം എന്ന ചിത്രത്തിലെ ഞങ്ങളുടെ പ്രവർത്തനത്തിന് മോഷൻ പിക്ചർ സൗണ്ട് എഡിറ്റേഴ്‌സ് ഗിൽഡ് അമേരിക്കയിലെ 72-ാമത് ഗോൾഡൻ റീൽ അവാർഡിൽ ഞാനും വിജയ്‌കുമാറും സൗണ്ട് നോമിനേറ്റ് ചെയ്യപ്പെട്ടുവെന്ന് നിങ്ങളെ എല്ലാവരെയും അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നാമനിർദ്ദേശം തന്നെ ഒരു ബഹുമതിയാണ്. കൂടാതെ അന്താരാഷ്ട്ര സിനിമകളിൽ തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യൻ സൗണ്ട് ഫ്രറ്റേണിറ്റിക്കും മലയാള സിനിമയ്ക്കും വലിയ അഭിമാനമാണ്”-റസൂല്‍ പൂക്കുട്ടി കുറിച്ചു.

Related Stories
Dileep: ‘ആരാണ് ദിലീപിന്റെ തലയിൽ കെട്ടി വെച്ചത്, ആ ക്വട്ടേഷന് പിന്നിലുള്ളവരെ കണ്ടെത്തണം; ക്ഷമ പറഞ്ഞതിന് കാരണം’: ആലപ്പി അഷ്റഫ്
Renu Sudhi: ‘ഞാനും ഒരമ്മയല്ലേ; കുഞ്ഞ് വയറ്റില്‍ കിടന്ന് മരിച്ചു, സുധിച്ചേട്ടനും കിച്ചുവുമൊക്കെ പൊട്ടിക്കരഞ്ഞു’; രേണു സുധി
Bigg Boss Contestant Maneesha KS: ‘ബിഗ് ബോസില്‍നിന്ന് ഇറങ്ങിയശേഷം പട്ടിണിയിലായി; ഞാനും സാഗറും തമ്മില്‍ അവിഹിത ഉണ്ടെന്നു വരെ പ്രചരിപ്പിച്ചു’
Ahaana Krishna: ദിയ വരാഞ്ഞിട്ടാണോ, അതോ നിങ്ങള്‍ ഒഴിവാക്കിയതോ! കുടുംബസമേതം ദുബായിൽ! ചിത്രങ്ങൾ പങ്കിട്ട് അഹാന
BHA BHA BA Trailer: ഭഭബ ട്രെയ്‌ലറില്‍ ഒരു സര്‍പ്രൈസുണ്ട്; ലാലേട്ടനല്ലേ ഊഹിക്കാമല്ലോ…
96 Movie Kadhale song story: പാട്ടിനിടയിലെ ആ ശബ്ദം പറയുന്നത് തിമിംഗലത്തിന്റെയും പക്ഷിയുടെയും വിരഹകഥ
വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്