Sridevi Death Real Reason: ‘പട്ടിണി കിടന്നു, പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്; ശ്രീദേവി മരണം സ്വയം വരുത്തി വച്ചത്’

Boney Kapoor Reveals Reason Behind Sridevi's Death:ശരീരഭംഗി നിലനിര്‍ത്താന്‍ കഠിനമായ ഡയറ്റായിരുന്നു ശ്രീദേവി സ്വീകരിച്ചത് എന്നായിരുന്നു ബോണി പറയുന്നത്. പലദിവസങ്ങളിലും ശ്രീദേവി പട്ടിണി കിടക്കാറുണ്ടെന്നും അത് കാരണം പലപ്പോഴും ബോധരഹിതയായിട്ടുണ്ടെന്നാണ് അന്ന് ബോണി കപൂര്‍ പറഞ്ഞത്.

Sridevi Death Real Reason: പട്ടിണി കിടന്നു, പലവട്ടം ബോധം കെട്ട് വീണിട്ടുണ്ട്; ശ്രീദേവി മരണം സ്വയം വരുത്തി വച്ചത്

Sridevi

Updated On: 

18 Apr 2025 14:46 PM

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായിരുന്നു ശ്രീദേവി. മലയാളം മുതൽ ബോളിവുഡിൽ വരെ അഭിനയമികവ് കൊണ്ട് തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ നടിയുടെ അപ്രതീക്ഷിത വിയോ​ഗം സിനിമ ലോകത്തിനാകെ തീരാ നഷ്ടമായി മാറുകയായിരുന്നു. ശ്രീദേവിയുടെ മരണം ഇന്ത്യൻ സിനിമ ലോകത്തെ പിടിച്ചുലച്ച സംഭവമായിരുന്നു. ദുബായിൽ നടന്ന ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ശ്രീദേവിയെ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പിന്നീടങ്ങോട്ട് നടന്നത് വലിയ വിവാദങ്ങളായിരുന്നു. നടിയുടെ മരണത്തിൽ പലരീതിയിലുള്ള വ്യാഖ്യാനങ്ങൾ പുറത്തുവന്നു. കൊലപാതകം മുതല്‍ ആത്മഹത്യ വരെ ആരോപിക്കപ്പെട്ടു. ഇതിനിടെയിൽ ഭർത്താവ് ബോണി കപൂറിനെ 48 മണിക്കൂറാണ് പോലീസ് ചോദ്യം ചെയ്തത്. എന്നാൽ പിന്നീട് താരത്തിന്റെ മരണം ബാത്ത് ടബ്ബില്‍ വീണുള്ള അപകട മരണമാണെന്നും അസ്വാഭിവികമായൊന്നുമില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.

Also Read:ഷൈൻ ടോം ചാക്കോ കൊക്കെയ്ന്‍ കേസ്; കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍

ശ്രീദേവി മരിച്ച് അഞ്ച് വർഷത്തിനു ശേഷം ബോണി കപ്പൂർ നടത്തിയ തുറന്ന് പറച്ചിലുകളും ചര്‍ച്ചയായിരുന്നു. ശ്രീദേവി മരിക്കാൻ ഇടയാക്കിയ കാരണങ്ങളെ കുറിച്ചായിരുന്നു ബോണിയുടെ തുറന്നു പറച്ചിൽ. ശരീരഭംഗി നിലനിര്‍ത്താന്‍ കഠിനമായ ഡയറ്റായിരുന്നു ശ്രീദേവി സ്വീകരിച്ചത് എന്നായിരുന്നു ബോണി പറയുന്നത്. പലദിവസങ്ങളിലും ശ്രീദേവി പട്ടിണി കിടക്കാറുണ്ടെന്നും അത് കാരണം പലപ്പോഴും ബോധരഹിതയായിട്ടുണ്ടെന്നാണ് അന്ന് ബോണി കപൂര്‍ പറഞ്ഞത്.

 

വിവാഹത്തിനു ശേഷം പലപ്പോഴും ബോധം കെട്ട് വീണിരുന്നു. ബിപി വളരെ ലോ ആണെന്ന് ഡോക്ടര്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. എന്നാൽ ശ്രീദേവി ഇതൊന്നും കാര്യമാക്കിയിരുന്നില്ലെന്നാണ് ബോണി കപൂര്‍ പറഞ്ഞത്. മരണശേഷം അനുശോചനം അറിയിക്കാനായി നാഗാര്‍ജുന വീട്ടിലേക്ക് വന്നിരുന്നുവെന്നും അന്ന് അദ്ദേഹം തന്നോട് ശ്രീദേവിയുടെ കഠിനമായ ഡയറ്റ് പിന്തുടര്‍ന്നതിനെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Related Stories
Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!
Dileep: വിവാദങ്ങൾക്കിടെ നടൻ ദിലീപ് ശബരിമലയിൽ
Actress Assault Case: അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം