BTS’ RM, V Are Back: കാത്തിരിപ്പിന് അവസാനം, ‘ആ‍ർമി’ക്ക് ഇന്ന് ഡബിൾ ഹാപ്പി, തിരിച്ചെത്തി ആർഎമ്മും വിയും

BTS' RM, V Are Back: ജൂൺ അവസാനത്തോടെ ബിടിഎസിലെ മുഴുവൻ അം​ഗങ്ങളും മടങ്ങിയെത്തുമെന്ന സന്തോഷത്തിലാണ് ആരാധകവൃന്ദമായ ആർമി. നാളെ, ജൂൺ 11ന് ബിടിഎസിലെ ഇളയ അംഗങ്ങളായ ജിമിൻ, ജം​ഗ്കുക്ക് എന്നിവർ തിരികെ എത്തും. അതേസമയം സു​ഗ ജൂൺ 21നാണ്  സൈനിക സേവനം പൂർത്തിയാക്കുന്നത്.

BTS RM, V Are Back: കാത്തിരിപ്പിന് അവസാനം, ആ‍ർമിക്ക് ഇന്ന് ഡബിൾ ഹാപ്പി, തിരിച്ചെത്തി ആർഎമ്മും വിയും
Updated On: 

11 Jun 2025 07:02 AM

രണ്ട് വർഷത്തെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി ബിടിഎസിന്റെ ആർഎമ്മും ( കിം നാം-ജൂൻ ) വിയും ( കിം തെയ്-ഹ്യുങ് ). ജിന്നിനും ജെ-ഹോപ്പിനും ശേഷം തിരിച്ചെത്തുന്ന മൂന്നാമത്തെയും നാലാമത്തെയും ബാൻഡ് അംഗങ്ങളാണ് ഇരുവരും. സാക്സോഫോൺ വായിച്ച് കൊണ്ട് പുറത്തെത്തിയ ആർഎമ്മിന്റെയും കൂടെയെത്തിയ വിയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

2023 നവംബർ 22-നായിരുന്നു ബിടിഎസ് കമ്പനിയായ ബിഗ്ഹിറ്റ് മ്യൂസിക് BIGHIT മ്യൂസിക്, ആർഎമ്മും വിയും നിർബന്ധിത സൈനിക സേവനം നിർവഹിക്കുന്നതിനുള്ള എൻറൈൽമെന്റ് പ്രക്രിയ ആരംഭിച്ചതായി പ്രഖ്യാപിച്ചത്. തുടർന്ന് ഡിസംബർ 11-ന് ഇരുവരും സൈനിക സേവനം ആരംഭിച്ചു. ആർഎം ആക്ടീവ് ഡ്യൂട്ടി സൈനികനായി സേവനമനുഷ്ഠിച്ചപ്പോൾ, വി മിലിട്ടറി പോലീസ് കോർപ്സിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന് കീഴിലാണ് സേവനമനുഷ്ഠിച്ചത്.

 

ജൂൺ അവസാനത്തോടെ ബിടിഎസിലെ മുഴുവൻ അം​ഗങ്ങളും മടങ്ങിയെത്തുമെന്ന സന്തോഷത്തിലാണ് ആരാധകവൃന്ദമായ ആർമി. നാളെ, ജൂൺ 11ന് ബിടിഎസിലെ ഇളയ അംഗങ്ങളായ ജിമിൻ, ജം​ഗ്കുക്ക് എന്നിവർ തിരികെ എത്തും. അതേസമയം സു​ഗ ജൂൺ 21നാണ്  സൈനിക സേവനം പൂർത്തിയാക്കുന്നത്.

ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാരുംനിർബന്ധമായും സൈനിക സേവനത്തിലേര്‍പ്പെട്ടിരിക്കണം. ഇതുപ്രകാരമാണ് ബിടിഎസ് പാട്ടിൽ നിന്ന് ഇടവേളയെടുത്ത് സൈനികസേവനത്തിനിറങ്ങിയത്.

Related Stories
Actress Assault Case: ‘നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം കിട്ടുന്നുണ്ടാകും; പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുന്നു’; ആദ്യ പ്രതികരണവുമായി അതിജീവിത
Sibi Malayil Remembers Mayuri: ‘ പാവം കുട്ടിയായിരുന്നു; മയൂരിയുടെ ആത്മഹത്യ ഞങ്ങളെ ഞെട്ടിച്ചു: ആ കുട്ടിക്ക് എന്ത് പറ്റിയെന്ന് ഇപ്പോഴും ചോദിക്കും’; സിബി മലയില്‍
Actress Assault Case: ‘ആരാണ് ആ മാഡം…? പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ എന്തുകൊണ്ട് കണ്ടുപിടിച്ചില്ല’
Aju Varghese: അജു വർഗീസ് ഇന്നസെൻ്റും നെടുമുടി വേണുവും ഒഴിച്ചിട്ട ശൂന്യത നികത്തുന്നു; സർവ്വം മായയിൽ അത് കാണാമെന്ന് അഖിൽ സത്യൻ
Actress Assault Case: മഞ്ജുവും അതിജീവിതയും പറയുന്ന ഗൂഢാലോചന അന്വേഷിക്കണ്ടേ? പ്രേംകുമാർ
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം