BTS Jimin Jungkook Comeback: ബിടിഎസ് ‘ആർമി’ക്ക് ഡബിൾ സന്തോഷം; നീണ്ട കാത്തിരിപ്പിനൊടുവിൽ ജിമിനും ജങ്കൂക്കും എത്തി

BTS Jimin and Jungkook Military Discharge: യൊൻചോണിലെ 5ാം ഇൻഫന്ററി ഡിവിഷന് കീഴിലുള്ള ഫയർ ഡയറക്ഷൻ സെന്ററിൽ ജിമിൻ സേവനം അനുഷ്ഠിച്ചപ്പോൾ ഇതേ ഡിവിഷന് കീഴിലുള്ള കിച്ചൻ യൂണിറ്റിലാണ് ജങ്കൂക്ക് പ്രവർത്തിച്ചത്.

BTS Jimin Jungkook Comeback: ബിടിഎസ് ‘ആർമി’ക്ക് ഡബിൾ സന്തോഷം; നീണ്ട കാത്തിരിപ്പിനൊടുവിൽ ജിമിനും ജങ്കൂക്കും എത്തി

ബിടിഎസിലെ ജങ്കൂക്കും ജിമിനും

Updated On: 

11 Jun 2025 | 06:56 AM

ബിടിഎസ് ആരാധകരുടെ രണ്ടു വർഷത്തെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ജിമിനും ജങ്കൂക്കും സൈനിക സേവനം പൂർത്തിയാക്കി മടങ്ങിയെത്തി. ബിടിഎസിനെ വരവേൽക്കാൻ ഉള്ള തയ്യാറെടുപ്പുകൾ ലോകമെമ്പാടുമുള്ള ആരാധകർ നേരത്തെ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി ബിടിഎസിന്റെ ഏജൻസിയായ ഹൈബ് ലേബൽസിന് മുന്നിൽ ഫാൻ ട്രക്കുകളും, ഫ്ലക്സുകളും മറ്റും ആരാധകർ നേരത്തെ എത്തിച്ചിരുന്നു.

2023 ഡിസംബർ 12നാണ് ബിടിഎസ് അംഗങ്ങളായ ജിമിനും ജങ്കൂക്കും ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനം ആരംഭിച്ചത്. യൊൻചോണിലെ 5ാം ഇൻഫന്ററി ഡിവിഷന് കീഴിലുള്ള ഫയർ ഡയറക്ഷൻ സെന്ററിൽ ജിമിൻ സേവനം അനുഷ്ഠിച്ചപ്പോൾ ഇതേ ഡിവിഷന് കീഴിലുള്ള കിച്ചൻ യൂണിറ്റിലാണ് ജങ്കൂക്ക് പ്രവർത്തിച്ചത്.

സേവനം പൂർത്തിയാക്കി മടങ്ങിയെത്തിയ ഇരുവരെയും വരവേൽക്കാൻ നൂറുകണക്കിന് ആരാധകരാണ് എത്തിയത്. ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായി കഴിഞ്ഞു. അതേസമയം, ബിടിഎസിലെ മറ്റു രണ്ട് അംഗങ്ങളായ ആർഎമ്മും വിയും ഇന്നലെയാണ് സൈനിക സേവനം പൂർത്തിയാക്കി തിരിച്ചെത്തിയത്. ജിൻ, ജെഹോപ്പ് എന്നിവർ കഴിഞ്ഞ വർഷം തന്നെ സേവനം പൂർത്തിയാക്കിയിരുന്നു.

ബിടിഎസിലെ ഒരു അംഗം കൂടി ഇനി സൈനിക സേവനം പൂർത്തിയാക്കേണ്ടതുണ്ട്. ഷുഗ കൂടി തിരിച്ചെത്തുന്നത്തോടെ ബിടിഎസിലെ എല്ലാ അംഗങ്ങളും സൈനിക സേവനം അനുഷ്ഠിച്ചു കഴിഞ്ഞു. തുടർന്ന്, ഈ വർഷം തന്നെ സംഗീത ലോകത്തേക്കുള്ള ബാൻഡിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കാം.

ALSO READ: കാത്തിരിപ്പിന് അവസാനം, ‘ആ‍ർമി’ക്ക് ഇന്ന് ഡബിൾ ഹാപ്പി, തിരിച്ചെത്തി ആർഎമ്മും വിയും

കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ വിയും നംജൂണും ബാൻഡിന്റെ തിരിച്ചുവരവിനെ കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു. കെ-പോപ്പ് താരങ്ങൾ ആരാധകരുമായി സംവദിക്കാൻ ഉപയോഗിക്കുന്ന വിവേഴ്‌സ് എന്ന ആപ്പ് വഴി ലൈവ് സ്ട്രീമിങ്ങിലൂടെ ആയിരുന്നു താരങ്ങൾ ഇക്കാര്യം അറിയിച്ചത്. ഇന്ന് സേവനം പൂർത്തിയാക്കി തിരിച്ചെത്തിയ ജിമിനും ജങ്കൂക്കും പതിവ് തെറ്റിക്കാതെ ലൈവിൽ എത്തി. ലക്ഷകണക്കിന് ആരാധകരാണ് ലൈവ് സ്ട്രീമിങ് കണ്ടത്.

Related Stories
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ