Dhyan Sreenivasan: ‘അച്ഛനും അമ്മയ്ക്കും പേടി നിങ്ങളെയാണ്, അഭിപ്രായം ചോദിച്ചാല്‍ എങ്ങനെ മകനെ കുറിച്ച് കുറ്റം പറയും’
Dhyan Sreenivasan About His Parents: സിനിമ റിലീസായ വേളയില്‍ തന്റെ മാതാപിതാക്കളെ കുറിച്ച് സംസാരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. അവര്‍ തന്റെ സിനിമകള്‍ തിയേറ്ററില്‍ വന്ന് കാണാറില്ലെന്നാണ് ധ്യാന്‍ പറയുന്നത്. തന്റെ പുതിയ സിനിമയുടെ പേര് എന്താണെന്ന് അവര്‍ ചോദിച്ചുവെന്നും ഡിറ്റക്ടീവ് ഉജ്ജ്വലന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ധ്യാന്‍ പറഞ്ഞു.

ധ്യാന്‍ ശ്രീനിവാസന്‍
ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ഡിറ്റക്ടീവ് ഉജ്ജ്വലന്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് ചിത്രത്തിന്റെ പ്രദര്‍ശനം. ഏറെ നാളുകള്‍ക്ക് ശേഷം ഇത്രയേറെ മികച്ച പ്രതികരണം നേടിയ ധ്യാന്‍ ചിത്രം കൂടിയാണ് ഡിറ്റക്ടീവ് ഉജ്ജ്വലന്‍.
സിനിമ റിലീസായ വേളയില്‍ തന്റെ മാതാപിതാക്കളെ കുറിച്ച് സംസാരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. അവര്‍ തന്റെ സിനിമകള്‍ തിയേറ്ററില്‍ വന്ന് കാണാറില്ലെന്നാണ് ധ്യാന്‍ പറയുന്നത്. തന്റെ പുതിയ സിനിമയുടെ പേര് എന്താണെന്ന് അവര്‍ ചോദിച്ചുവെന്നും ഡിറ്റക്ടീവ് ഉജ്ജ്വലന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ധ്യാന്‍ പറഞ്ഞു.
അച്ഛനും അമ്മയും വന്നിട്ട് നിന്റെ ഒരു സിനിമ ഇറങ്ങിയെന്ന് അറിഞ്ഞല്ലോ, എന്താ സിനിമയുടെ പേര് എന്ന് ചോദിച്ചു. അപ്പോള്‍ താന്‍ സിനിമയുടെ പേരും സോഫിയ ചേച്ചിയാണ് ചെയ്യുന്നതെല്ലാം പറഞ്ഞ് കൊടുത്തു. അപ്പോള്‍ അച്ഛന്‍ ചോദിച്ചു ഞങ്ങള്‍ക്ക് പോയി കാണാന്‍ പറ്റുമോയെന്ന്.
അച്ഛനും അമ്മയ്ക്കും നിങ്ങളെയാണ് (മീഡിയ) പേടി. കാരണം നിങ്ങള്‍ എന്തെങ്കിലും അഭിപ്രായം ചോദിച്ചാല്‍ സ്വന്തം മകനെ പറ്റി കുറ്റം പറയാന്‍ പറ്റില്ലല്ലോ എന്ന് പേടിച്ചിട്ടാണ് അച്ഛനും അമ്മയും സിനിമ കാണാന്‍ പോകാത്തത്. പ്രത്യേകിച്ച് തന്റെ സിനിമ എന്ന് ധ്യാന്‍ പറയുന്നു.
പക്ഷെ താന്‍ ധൈര്യമായി സിനിമ കാണാന്‍ പൊയ്‌ക്കോ ചീത്തപ്പേരില്ലെന്ന് പറഞ്ഞിട്ടുണ്ട്. അഭിപ്രായം ചോദിച്ചാല്‍ നല്ലതാണെന്ന് പറഞ്ഞാല്‍ മതി. ചിലപ്പോള്‍ രണ്ടുപേരും സിനിമ കാണാന്‍ വരുമെന്നും ധ്യാന്‍ മാധ്യമങ്ങളോട് പറഞ്ഞു.