Diya Krishna: കാത്തിരുന്ന കൺമണി എത്തി, ദിയ കൃഷ്ണയ്ക്ക് ആൺകുട്ടി
Diya Krishna give birth: വീട്ടിലൊരു പുതിയ അതിഥി എത്തിയെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കൃഷ്ണകുമാർ പറഞ്ഞു.

Diya Krishna
ദിയ കൃഷ്ണയ്ക്ക് ആൺകുട്ടിക്ക് ജന്മം നൽകിയതായി കൃഷ്ണകുമാർ. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വീട്ടിലൊരു പുതിയ അതിഥി എത്തിയെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മലയാളികൾക്ക് ഏറെ സുപരിചിതവും ഇഷ്ടമുള്ളതുമായ താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധുവു നാല് പെൺമക്കളും അടങ്ങുന്ന നടന്റെ കുടുംബത്തിലേക്കാണ് ഒരാൺ കുഞ്ഞ് എത്തിയിരിക്കുന്നത്. ഗർഭിണി ആയതു മുതലുള്ള എല്ലാ അപ്ഡേറ്റുകളെല്ലാം ദിയ തന്റെ യുട്യൂബ് ചാനലിൽ കൂടി പങ്ക് വച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനായിരുന്നു ദിയയും അശ്വിനും തമ്മിലുള്ള വിവാഹം. പ്രണയവിവാഹമായിരുന്നു ദിയയുടേത്. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. സോഫ്റ്റ് വെയർ എഞ്ചിനീയറാണ് അശ്വിൻ ഗണേഷ്.