Diya Krishna: ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് പണം സ്വന്തമാക്കി; ജീവനക്കാരുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്‌ കണ്ടെത്തി

Oh By Ozy Firm Financial Fraud Case: ഡിജിറ്റൽ തെളിവുകളും ജീവനക്കാർക്ക് എതിരാണെന്നാണ് റിപ്പോർട്ട്. ജീവനക്കാർ പണം എങ്ങനെ ചിലവഴിച്ചുവെന്നതാണ് നിലവിൽ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ജീവനക്കാരുടെ അക്കൗണ്ടിൽ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതായി പോലീസ് കണ്ടെത്തി.

Diya Krishna: ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് പണം സ്വന്തമാക്കി; ജീവനക്കാരുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്‌ കണ്ടെത്തി

Diya Krishna

Published: 

10 Jun 2025 13:12 PM

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്ത്. ദിയയുടെ പരാതിയിൽ പറയുന്ന ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്‌ പോലീസ് കണ്ടെത്തി. ‘ഒ ബൈ ഒസി’ എന്ന സ്ഥാപനത്തിൽ നിന്ന് മുൻ ജീവനക്കാർ പണം മാറ്റിയതായി പോലീസിന് ശക്തമായ കൂടുതൽ തെളിവുകളാണ് ഇതോടെ ലഭിച്ചത്. ഇവർ പണം മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. മൂവരുടെയും ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്‌ പരശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

ഡിജിറ്റൽ തെളിവുകളും ജീവനക്കാർക്ക് എതിരാണെന്നാണ് റിപ്പോർട്ട്. ജീവനക്കാർ പണം എങ്ങനെ ചിലവഴിച്ചുവെന്നതാണ് നിലവിൽ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ജീവനക്കാരുടെ അക്കൗണ്ടിൽ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതായി പോലീസ് കണ്ടെത്തി. അത്തരം അക്കൗണ്ടുകളെകുറിച്ചുള്ള അന്വേഷണം പോലീസ് ആരംഭിച്ചതായാണ് റിപ്പോർട്ട്. തൻ്റെ അക്കൗണ്ടുകളിലേക്ക് വന്ന എടിഎം വഴി പണം പിൻവലിച്ച് ദിയക്ക് നൽകിയെന്ന് ജീവനക്കാർ അവകാശപ്പെട്ടിരുന്നു. എന്നാൽ എടിഎം വഴി വലിയ തുകകൾ പിൻവലിച്ചിട്ടില്ലായെന്നും പോലീസ് കണ്ടെത്തി.

ദിയ കൃഷ്ണ 2021ൽ തിരുവനന്തപുരത്ത് ആരംഭിച്ച സ്ഥാപനമാണ് ഓ ബൈ ഓസി. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ ജീവനക്കാർ കവർന്നെന്നാണ് ജി കൃഷ്ണകുമാർ നൽകിയ പരാതിയിൽ പറയുന്നത്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരാണ് സാമ്പത്തിക തിരിമറി നടത്തിയതെന്നാണ് പറഞ്ഞിരുന്നത്. ക്യൂആർ കോഡ് മാറ്റി 2024 മുതൽ തട്ടിപ്പ് നടത്തിയെന്നാണ് കൃഷ്ണകുമാർ നൽകിയ പരാതിയിലുള്ളത്. ഇതിലാണ് മൂന്ന് ജീവനക്കാർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ദിയയും കൃഷ്ണകുമാറും പരാതി നൽകിയതിന് പിന്നാലെ ജീവനക്കാർ കൗണ്ടർ കേസ് ഫയൽ ചെയ്തിരുന്നു. തങ്ങളെ തടഞ്ഞുവെച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് പരാതി നൽകിയത്. എന്നാൽ പിന്നാലെ ഇതെല്ലാം വ്യാജമാണെന്ന് തെളിയിക്കുന്ന വീഡിയോ സഹിതം ദിയയുടെ കുടുംബം പുറത്തുവിട്ടിരുന്നു.

 

 

Related Stories
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
Manju Warrier: ‘ആസൂത്രണം ചെയ്ത‌വർ ആരായാലും ശിക്ഷിക്കപ്പെടണം; അന്നും, ഇന്നും, എന്നും അവൾക്കൊപ്പം’; മഞ്ജു വാര്യർ
Actress Assault Case: ‘നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം കിട്ടുന്നുണ്ടാകും; പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുന്നു’; ആദ്യ പ്രതികരണവുമായി അതിജീവിത
Sibi Malayil Remembers Mayuri: ‘ പാവം കുട്ടിയായിരുന്നു; മയൂരിയുടെ ആത്മഹത്യ ഞങ്ങളെ ഞെട്ടിച്ചു: ആ കുട്ടിക്ക് എന്ത് പറ്റിയെന്ന് ഇപ്പോഴും ചോദിക്കും’; സിബി മലയില്‍
Actress Assault Case: ‘ആരാണ് ആ മാഡം…? പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ എന്തുകൊണ്ട് കണ്ടുപിടിച്ചില്ല’
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം