Diya Krishna: പ്രസവ വീഡിയോ പുറത്ത് വിട്ട് ദിയ കൃഷ്ണ; കാണാന്‍ തന്നെപ്പോലെയന്ന് താരം; കണ്ണ് നിറഞ്ഞ് അഹാന!

Diya Krishna Releases Childbirth Video: തന്നെപോലെയാണ് കുഞ്ഞ് ഇരിക്കുന്നതെന്നാണ് ദിയ പറയുന്നത്. അശ്വിന്റെ മുടിയെന്നും ദിയ പറഞ്ഞു. അതേസമയം നിഓം അശ്വിൻ കൃഷ്ണയെന്നാണ് ഇരുവരും മകന് പേരിട്ടിരിക്കുന്നത്. ഓമിയെന്നാണ് ഓമനപ്പേര്.

Diya Krishna: പ്രസവ വീഡിയോ പുറത്ത് വിട്ട് ദിയ കൃഷ്ണ; കാണാന്‍ തന്നെപ്പോലെയന്ന് താരം; കണ്ണ് നിറഞ്ഞ് അഹാന!

Diya Delivery Vlog

Updated On: 

07 Jul 2025 | 07:00 AM

കഴിഞ്ഞ ദിവസമാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ഗണേഷിനും ആദ്യ ആൺ കുഞ്ഞ് പിറന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ​ഗർഭിണിയായത് മുതൽ അതിന്റെ വിശേഷങ്ങളും പങ്കുവച്ചിരുന്നു.

ഇപ്പോഴിത കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ വ്‌ളോഗ് പങ്കുവച്ചിരിക്കുകയാണ് താരം. ആശുപത്രിയില്‍ ബെര്‍ത്ത് സ്യൂട്ടിലേക്ക് പോകുന്നതു മുതല്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷം അതിഥികള്‍ എത്തുന്നതുവരെയുള്ള വീഡിയോയാണ് താരം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്. ജൂലായ് അഞ്ചിന് രാത്രി 7.16-നായിരുന്നു ജനനം. 2.46 കിലോഗ്രാം ഭാരമാണ് കുഞ്ഞിനെന്നാണ് വീഡിയോയില്‍ ദിയ പറയുന്നത്. പ്രസവസമയത്ത് പിതാവ് കൃഷ്മകുമാറും അമ്മ സിന്ധു കൃഷ്ണയും സഹോദരികളും ഭര്‍ത്താവ് അശ്വിനും ദിയയുടെ അടുത്ത് ഉണ്ടായിരുന്നു.

Also Read:‘മിനി ഓസി; പ്രധാനപ്പെട്ട കഥാപാത്രം എത്തി’; ദിയ കൃഷ്ണയുടെ കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് താരകുടുംബം

കുഞ്ഞിന് ജന്മം നൽകിയതിനു ശേഷം അശ്വിന്റെ മാതാപിതാക്കളും ദിയയുടെ അപ്പൂപ്പനും അമ്മൂമ്മയും ആശുപത്രിയിലേക്ക് എത്തുന്നതും വീഡിയോയിൽ ഉണ്ട്.ചോരകുഞ്ഞിനെ കണ്ട് അഹാനയും സഹോദരിമാരുമെല്ലാം കരയുന്നതും വീഡിയോയിൽ വ്യക്തമാണ്. ആൺകുഞ്ഞാണെന്ന് അറിഞ്ഞപ്പോൾ കുടുംബാം​ഗങ്ങൾക്കെല്ലാം ആഘോഷമായി. പിന്നാലെ കുഞ്ഞ് എത്തിയതിന്റെ സന്തോഷവും ഓരോരുത്തരും പങ്കുവച്ചു. കുഞ്ഞിന് ദിയയുടെ മുഖച്ഛായയാണെന്നാണ് അശ്വിനും സിന്ധുവുമെല്ലാം പറഞ്ഞത്.

കുഞ്ഞ് പുറത്തേക്ക് വരുന്നത് ലൈവായി കണ്ടത് സൂപ്പർ മൊമന്റായിരുന്നു. ലൈഫിലെ ബെസ്റ്റ് മൊമന്റ് എന്നും ഓസിയെ വിവാഹം കഴിച്ചതാണെന്നും അതിനു ശേഷം മകൻ ജനിച്ചതാണെന്നും അശ്വിൻ വീഡിയോയിൽ പറഞ്ഞു.തന്നെപോലെയാണ് കുഞ്ഞ് ഇരിക്കുന്നതെന്നാണ് ദിയ പറയുന്നത്. അശ്വിന്റെ മുടിയെന്നും ദിയ പറഞ്ഞു. അതേസമയം നിഓം അശ്വിൻ കൃഷ്ണയെന്നാണ് ഇരുവരും മകന് പേരിട്ടിരിക്കുന്നത്. ഓമിയെന്നാണ് ഓമനപ്പേര്.

Related Stories
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ