Kaantha song Kaarmukil: കാത്തിരുന്ന് കാത്തിരുന്ന് കാന്തയിലെ ആ പ്രണയ​ഗാനമെത്തി….

ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് 'നടിപ്പ് ചക്രവർത്തി' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി.കെ. മഹാദേവൻ എന്ന നടന്റെ വേഷത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്.

Kaantha song Kaarmukil: കാത്തിരുന്ന് കാത്തിരുന്ന് കാന്തയിലെ ആ പ്രണയ​ഗാനമെത്തി....

Kantha Song

Published: 

20 Nov 2025 | 07:29 PM

കൊച്ചി: ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് അണിയിച്ചൊരുക്കിയ ‘കാന്ത’ എന്ന ചിത്രത്തിലെ പുതിയ പ്രണയഗാനം പുറത്തിറങ്ങി. ‘കാർമുകിൽ’ എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനം, ചിത്രം വിജയകരമായി രണ്ടാം വാരത്തിലേക്ക് കടക്കുന്നതിനിടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. പ്രദീപ് കുമാർ ആലപിച്ച ​ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഝാനു ചന്റർ ആണ്. ഗാനരചന ശിവം. വിഖ്യാത സംഗീതജ്ഞനായ അൻ്റോണിയോ വിവാൾഡീയുടെ “ടു വയലിൻസ് ഇൻ എ മൈനർ” എന്ന കൺസേർട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. തമിഴിലും തെലുങ്കിലും പുറത്തിറങ്ങിയ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോയ്ക്കാണ് ഇപ്പോൾ മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

‘കാന്ത’ ബോക്സ് ഓഫീസിൽ തരംഗം

1950-കളിലെ മദ്രാസിൻ്റെയും തമിഴ് സിനിമയുടെയും പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പീരിയഡ് ഡ്രാമ ബോക്സ് ഓഫീസിൽ ഗംഭീര വിജയം നേടി നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. കേരളം, തമിഴ്നാട്, ആന്ധ്ര, തെലുങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും വിദേശ മാർക്കറ്റുകളിലും ചിത്രം ശക്തമായ മുന്നേറ്റം നടത്തുന്നുണ്ട്.

Also Read:കപ്പ് പിആർ കൊണ്ടുപോയെങ്കിലും മലയാളത്തിൽ ബിഗ് ബോസ് സൂപ്പർ ഹിറ്റാ! ടിആർപിയിൽ ചരിത്രനേട്ടം

ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ‘നടിപ്പ് ചക്രവർത്തി’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി.കെ. മഹാദേവൻ എന്ന നടന്റെ വേഷത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. ദുൽഖറിനൊപ്പം സമുദ്രക്കനി, റാണ ദഗ്ഗുബട്ടി, ഭാഗ്യശ്രീ ബോർസെ, രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി തുടങ്ങിയ താരങ്ങളുടെ പ്രകടനവും ശ്രദ്ധ നേടുന്നു. ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസും റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയും ചേർന്നാണ് ‘കാന്ത’ നിർമ്മിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. മലയാളത്തിൽ ശ്രദ്ധേയമായ ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസിൻ്റെ ആദ്യ അന്യഭാഷാ സംരംഭമാണിത്. തമിഴിൽ ഒരുക്കിയ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്.

 

അണിയറ പ്രവർത്തകർ

 

  • ഛായാഗ്രഹണം: ഡാനി സാഞ്ചസ് ലോപ്പസ്
  • എഡിറ്റർ: ലെവെലിൻ ആന്റണി ഗോൺസാൽവേസ്
  • എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്
  • ലൈൻ പ്രൊഡ്യൂസർ: ശ്രാവൺ പലപർത്തി
  • അഡീഷണൽ തിരക്കഥ: തമിഴ് പ്രഭ

Related Stories
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ