Farhaan Faasil: ഇപ്പോള്‍ തിയേറ്ററില്‍ ഓടുന്ന ആ പടം ഞാന്‍ വേണ്ടെന്ന് വെച്ചതാണ്: ഫര്‍ഹാന്‍ ഫാസില്‍

Farhaan Faasil Talks About The Movies He Rejected: തരുണ്‍ മൂര്‍ത്തി-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഇറങ്ങിയ തുടരും ആണ് ഫര്‍ഹാന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. എന്നാല്‍ താന്‍ ഒരുപാട് സിനിമകള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്ന് പറയുകയാണ് ഫര്‍ഹാന്‍ ഫാസില്‍.

Farhaan Faasil: ഇപ്പോള്‍ തിയേറ്ററില്‍ ഓടുന്ന ആ പടം ഞാന്‍ വേണ്ടെന്ന് വെച്ചതാണ്: ഫര്‍ഹാന്‍ ഫാസില്‍

ഫര്‍ഹാന്‍ ഫാസില്‍

Published: 

06 Jul 2025 10:25 AM

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലെ ആ കോളേജ് കുമാരനെ എങ്ങനെ മറക്കും. അഹാന കൃഷ്ണയോടൊപ്പം അതിഗംഭീരമായ പ്രകടനമാണ് ആ ചിത്രത്തില്‍ ഫര്‍ഹാന്‍ ഫാസില്‍ കാഴ്ചവെച്ചത്. 2014ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ഞാന്‍ സ്റ്റീവ് ലോപ്പസ്. ആദ്യ സിനിമ ചെയ്ത് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും വെറും അഞ്ച് സിനിമകളുടെ ഭാഗമാകാന്‍ മാത്രമേ ഫര്‍ഹാന് സാധിച്ചിട്ടുള്ളൂ.

തരുണ്‍ മൂര്‍ത്തി-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഇറങ്ങിയ തുടരും ആണ് ഫര്‍ഹാന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. എന്നാല്‍ താന്‍ ഒരുപാട് സിനിമകള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്ന് പറയുകയാണ് ഫര്‍ഹാന്‍ ഫാസില്‍. ദി നെക്സ്റ്റ് 14 മിനിട്‌സ് യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

”ഞാന്‍ ആ സിനിമയുടെ പേര് പറയുന്നില്ല. എന്നാല്‍ ഇപ്പോള്‍ തിയേറ്ററില്‍ ഓടികൊണ്ടിരിക്കുന്ന പടമാണ്. ആ സിനിമ വളരെ എക്‌സൈറ്റിങ്ങായിരുന്നു. എന്നാല്‍ എന്തുകൊണ്ടോ ഞാന്‍ അത് ചെയ്തില്ല. അതിന് കാരണം തത്കാലത്തേക്ക് എങ്കിലും കുറച്ച് യങ്ങായ കഥാപാത്രം ചെയ്യണമെന്ന ആഗ്രഹമാണ്.

ഞാന്‍ ഇതുവരെ യങ്ങായ വൈബില്‍ സിനിമകള്‍ ചെയ്തിട്ടില്ല. കൂടിപോയാല്‍ ഇനി രണ്ടോ മൂന്നോ കൊല്ലം കൂടിയേ അങ്ങനെയുള്ള വേഷങ്ങള്‍ ചെയ്യാനുള്ള സ്‌പേസ് ഉണ്ടാകുകയുള്ളൂ. ആ ചിന്തകളാണ് ചിലപ്പോള്‍ സിനിമകളോട് നോ പറയാന്‍ കാരണം.

Also Read: JSK Movie Controversy: ജെഎസ്കെ വിവാദം ‘ഹൈപ്പുണ്ടാക്കാൻ വേണ്ടി’ എന്ന് കമൻറ്; രൂക്ഷമായി പ്രതികരിച്ച് ഭാ​ഗ്യ സുരേഷും മാധവും

നല്ല സിനിമകളും ഇത്തരത്തില്‍ എന്റെ കയ്യില്‍ നിന്നും പോയിട്ടുണ്ട്. മിസ്സായ റോളുകള്‍ കാണുമ്പോള്‍ ചിലപ്പോഴൊക്കെ വിഷമം തോന്നു. ആ റോള്‍ ചെയ്തയാള്‍ എന്നേക്കാള്‍ മികച്ച നടനാകും. അപ്പോള്‍ പിന്നെ അയാള്‍ ചെയ്തത് തന്നെയല്ലേ നല്ലത്,” ഫര്‍ഹാന്‍ ഫാസില്‍ പറയുന്നു.

Related Stories
Aju Varghese: അജു വർഗീസ് ഇന്നസെൻ്റും നെടുമുടി വേണുവും ഒഴിച്ചിട്ട ശൂന്യത നികത്തുന്നു; സർവ്വം മായയിൽ അത് കാണാമെന്ന് അഖിൽ സത്യൻ
Actress Assault Case: മഞ്ജുവും അതിജീവിതയും പറയുന്ന ഗൂഢാലോചന അന്വേഷിക്കണ്ടേ? പ്രേംകുമാർ
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ