I Am Kathalan OTT : ഐ ആം കാതലൻ ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ച് മനോരമ മാക്സ്

I Am Kathalan OTT Release Date : തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകൻ ഗിരീഷ് എഡി ഒരുക്കിയ ചിത്രമാണ് ഐ ആം കാതലൻ. നവംബർ ഏഴിന് തിയറ്ററുകളിൽ എത്തിയ ഐ ആം കാതലൻ ശരാശരിയിൽ താഴെ പ്രകടനമാണ് കാഴ്ചവെച്ചത്

I Am Kathalan OTT : ഐ ആം കാതലൻ ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ച് മനോരമ മാക്സ്

I Am Kathalan Ott Movie Poster

Published: 

07 Jan 2025 21:59 PM

പ്രേമലു എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നസ്ലെൻ-ഗിരീഷ് എഡി കൂട്ടുകെട്ടിൽ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഐ ആം കാതലൻ. യഥാർഥത്തിൽ പ്രേമലുവിന് മുമ്പ് ചിത്രീകരിച്ച ചിത്രമാണ് ഐ ആം കാതലൻ. എന്നാൽ തിയേറ്ററുകളിലേക്ക് എത്താൻ ഐ ആം കാതലൻ അൽപം വൈകി. ഈ കഴിഞ്ഞ നവംബർ ഏഴിന് തിയറ്ററുകളിൽ എത്തിയ ടീൻ-കോമഡി-ടെക്നോ ത്രില്ലർ ചിത്രം മോശമല്ലാത്ത പ്രതികരണമാണ് നേടിയെടുത്തത്. എങ്കിലും വലിയ വിജയം നേടിയെടുക്കാൻ സാധിച്ചില്ല. തുടർന്ന് ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം മാനോരമ മാക്സ് സ്വന്തമാക്കിയെങ്കിലും അൽപം വൈകിയാണ് ഒടിടിയിലേക്കുമെത്തിയിരിക്കുന്നത് (I Am Kathalan OTT).

ഐ ആം കാതലൻ ഒടിടി

മാനോരമ മാക്സ് സ്വന്തമാക്കിയ ചിത്രം ക്രിസ്മസിനോട് അനുബന്ധിച്ച് ഒടിടിയി എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ ചിത്രം ആ റിപ്പോർട്ടുകൾക്ക് അനുസരിച്ച് ഒടിടിയിൽ എത്തിയില്ല. അവസാനം ജനുവരി 17ന് ചിത്രം ഒടിടിയിൽ എത്തുമെന്ന് മനോരമ മാക്സ് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.

ALSO READ : Marco OTT: ‘മാര്‍ക്കോ’ ഉടൻ ഒടിടി റിലീസിനില്ല; തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് നിര്‍മ്മാതാവ്

ഐ ആം കാതലൻ ബോക്സ്ഓഫീസ്

വളരെ കുറഞ്ഞ ബജറ്റിൽ ഒരുക്കിയ ചിത്രമാണ് ഐ ആം കാതലൻ. ബോക്സ്ഓഫീസ് ട്രാക്കിങ് വെബ്സൈറ്റായ സാക്നിക്ക് പങ്കുവെക്കുന്ന റിപ്പോർട്ട് പ്രകാരം നസ്ലെൻ ചിത്രത്തിന് ബോക്സ്ഓഫീസിൽ ആകെ നേടാനായത് അഞ്ച് കോടിയിൽ അധികം രൂപയാണ്. റിലീസ് നാളുകളിൽ ഒരു ദിവസം തന്നെ ഒരു കോടിയിൽ അധികം ബോക്സ്ഓഫീസിൽ നേടിയെങ്കിലും ആ ട്രെൻഡ് തുടരാൻ ഗിരീഷ് എഡി ചിത്രത്തിനായില്ല. പുതിയ ചിത്രങ്ങളായ സൂക്ഷ്മദർശിനി, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങൾ ഈ ആഴ്ച ബോക്സ്ഓഫീസിൽ എത്തുന്നതോടെ ഐ ആം കാതലൻ തിയറ്റർ വിടുമായിരിക്കും.

ഐ ആം കാതലൻ റിവ്യൂ

മോശമല്ലാത്ത ഒരു തിയറ്റർ അനുഭവം നൽകുന്ന കോമഡി ടെക്നോ ത്രില്ലർ ചിത്രമാണ് ഐ ആം കതലൻ. വളരെ ലളിതമായി രീതിയിൽ ഹാക്കിങ് തുടങ്ങിയ സങ്കീർണമായ വിഷയങ്ങൾ പ്രേക്ഷകരിലേക്കെത്തിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. കൂടാതെ ഇടവേളകളിൽ ചെറിയ ട്വിസ്റ്റുകൾ നൽകുന്നത് ഒട്ടും മുശിപ്പിക്കാതെ സിനിമ ആസ്വദിക്കാൻ പ്രേക്ഷകരെ സഹായിക്കുന്നുണ്ട്. അധികം മെലോഡ്രാമയില്ലാതെ വേഗത്തിൽ കഥ പറയുന്നതും സിനിമയുടെ മികവാണ്. പക്ഷെ ഐ ആം കാതലൻ ഗിരീഷ് എഡിയുടെ മികച്ച ചിത്രമെന്ന് പറയാൻ സാധിക്കില്ല. കേവലം ശരാശരിക്ക് മുകളിൽ നിൽക്കുന്ന ഒരു ചിത്രമെന്ന് പറയാം.

ഐ ആം കാതലൻ സിനിമ

മറ്റൊരാളുടെ തിരക്കഥയ്ക്ക് ഗിരീഷ് എഡി ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ഐ ആം കാതലൻ. നടൻ സജിൻ ചെറുകായിലാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. ഡോ. പോൾസ് എൻ്റെർടെയ്മെൻ്റ്, ശ്രീ ഗോകുലം മൂവീസ്, ഹീറ്റ്മേക്കേഴ്സ് എൻ്റർടെയ്മെൻ്റ് എന്നീ ബാനറുകളിൽ ഗോകുലം ഗോപാലനും, ഡോ. പോൾ വർഗീസും, കൃഷ്ണമൂർത്തിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നസ്ലന് പുറമെ അനിഷ്മ അനിൽകുമാർ, ദിലീഷ് പോത്തൻ, ലിജോമോൾ ജോസ്, സജിൻ ചെറുകായിൽ, വിനീത് വാസുദേവൻ, വിനീത് വിശ്വം, അർഷാദ് അലി, കിരൺ ജോസി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശരൺ വേലായുധനാണ് ഛായാഗ്രാഹകൻ. സിദ്ധാർഥാ പ്രദീപാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ആകാശ് ജോസഫ് വർഗീസാണ് എഡിറ്റർ.

Related Stories
Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!
Dileep: വിവാദങ്ങൾക്കിടെ നടൻ ദിലീപ് ശബരിമലയിൽ
Actress Assault Case: അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം