Kantara Deaths: മരിച്ചവരുടെയെല്ലാം പ്രായം 33; ദുർമരണങ്ങൾ വിട്ടൊഴിയാതെ കാന്താര 2 സിനിമാ സെറ്റ്

Kantara Chapter 1 Deaths: കാന്താര സിനിമാ സെറ്റിൽ മരണപ്പെട്ടവരെല്ലാം 33 വയസുള്ളവർ. മൂന്ന് പേരാണ് ഇതുവരെ മരിച്ചത്. ഈ മൂന്ന് പേർക്കും പ്രായം 33 ആണ്.

Kantara Deaths: മരിച്ചവരുടെയെല്ലാം പ്രായം 33; ദുർമരണങ്ങൾ വിട്ടൊഴിയാതെ കാന്താര 2 സിനിമാ സെറ്റ്

കാന്താര

Updated On: 

16 Jun 2025 19:43 PM

കാന്താര സിനിമയുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ അവസാനിക്കുന്നില്ല. കാന്താര ചാപ്ടർ 1 സിനിമയുടെ സെറ്റിൽ ഇതുവരെ മൂന്ന് പേരാണ് മരണപ്പെട്ടത്. രണ്ട് തവണ സിനിമാ സെറ്റിൽ അപകടമുണ്ടായി. സെറ്റിൽ മരിച്ച മൂന്ന് പേരുടെയും വയസ് 33 ആയിരുന്നു എന്നത് ഞെട്ടിക്കുന്ന യാദൃശ്ചികതയാണ്. രാജ്യമെങ്ങും ശ്രദ്ധിക്കപ്പെട്ട കാന്താര എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് കാന്താര ചാപ്ടർ 1. ഈ വർഷം ഒക്ടോബറിലാണ് സിനിമ തീയറ്ററുകളിലെത്തുക.

മെയ് 11നാണ് കാന്താര സെറ്റിലെ ദുർമരണങ്ങൾ ആരംഭിക്കുന്നത്. കർണാടക സിനിമാ മേഖലയിലെ അറിയപ്പെടുന്ന കൊമേഡിയനായ രാകേഷ് പൂജാരിയാണ് ആദ്യം മരണപ്പെടുന്നത്. ഹൃദയാഘാതമായിരുന്നു കാരണം. ഉഡുപ്പിയിലെ മിയൂരിൽ ഒരു സുഹൃത്തിൻ്റെ മൈലാഞ്ചിക്കല്യാണത്തിനിടയിലായിരുന്നു സംഭവം. മരണപ്പെടുമ്പോൾ രാകേഷിൻ്റെ വയസ് 33.

അടുത്ത മരണം മെയ് 26ന്. സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റായ എംഎഫ് കപിൽ കർണാടകയിലെ കൊല്ലൂരിനടുത്തുള്ള സൗപർണിക പുഴയിൽ മുങ്ങിമരിച്ചു. വൈക്കം മൂശാരിത്തറ സ്വദേശിയായ കപിൽ തെയ്യം കലാകാരനായിരുന്നു. ഷൂട്ടിംഗ് ഇടവേളയിൽ, ലൊക്കേഷനടുത്തായിരുന്നു സംഭവം. ഷൂട്ടിംഗുമായി മരണത്തിന് ബന്ധമില്ലെന്ന് നിർമാതാക്കളായ ഹോംബാലെ ഫിലിംസ് പറഞ്ഞിരുന്നു. മരണപ്പെടുമ്പോൾ കപിലിനും പ്രായം 33.

വികെ നിജുവിൻ്റേതായിരുന്നു അവസാന മരണം. മലയാളി മിമിക്രി കലാകാരനായിരുന്ന നിജു ജൂൺ 11ന് ഹൃദയാഘാതം കാരണമാണ് മരണപ്പെട്ടത്. കർണാടകയിലെ അഗുംബെയിൽ വച്ച് നെഞ്ചുവേദന ഉണ്ടായതിനെ തുടർന്ന് നിജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണപ്പെടുമ്പോൾ നിജുവിനും 33 വയസായിരുന്നു പ്രായം.

Also Read: Samantha Ruth Prabhu: ‘രണ്ട് വർഷത്തെ ഇടവേള പലതും പഠിപ്പിച്ചു’; മനസ് തുറന്ന് സാമന്ത

കാന്താര സെറ്റിലെ പ്രശ്നങ്ങൾ മുൻപേ തുടങ്ങിയതാണ്. അനുമതി തേടാതെ കാടിനുള്ളിൽ സിനിമയുടെ ചിത്രീകരണം നടത്തുന്നു എന്ന് ആദ്യ ഘട്ടത്തിൽ പരാതി ഉയർന്നു. ചിത്രീകരണത്തിനിടെ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചു എന്നും ഇത് ചോദ്യം ചെയ്തലാളെ സിനിമാ പ്രവർത്തകർ മർദ്ദിച്ചു എന്നും ആരോപണമുണ്ടായിരുന്നു. പിന്നീട് ജൂനിയർ ആർട്ടിസ്റ്റുമാർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ട് 20ലധികം പേർക്ക് പരിക്കേറ്റു. ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഋഷഭ് ഷെട്ടി ഉൾപ്പെടെ 30 അണിയറപ്രവർത്തകർ സഞ്ചരിച്ച ബോട്ട് മറിഞ്ഞു. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. ക്യാമറകളും മറ്റും അപകടത്തിൽ ഒഴുകിപ്പോയി.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ