Retro Movie: ‘റെട്രോ’ വെബ് സീരീസായി പുറത്തിറക്കാൻ ശ്രമിക്കുന്നു; സിനിമയ്ക്കായി വെട്ടിച്ചുരുക്കിയപ്പോൾ കഥാപാത്രങ്ങളുടെ വളർച്ച നഷ്ടമായെന്ന് സംവിധായകൻ
Retro Movie As A Web Series: റെട്രോ സിനിമയുടെ അൺകട്ട് വെർഷൻ വെബ് സീരീസായി പുറത്തിറക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് സംവിധായകൻ കാർത്തിക് സുബ്ബരാജ്. സിനിമ തീയറ്ററിൽ മോശം പ്രകടനമാണ് നടത്തിയത്.

കാർത്തിക് സുബ്ബരാജ്, റെട്രോ
സൂര്യ നായകനായി പുറത്തിറങ്ങിയ റെട്രോ എന്ന സിനിമ വെബ് സീരീസായി പുറത്തിറക്കാൻ ശ്രമിക്കുന്നു എന്ന് സംവിധായകൻ കാർത്തിക് സുബ്ബരാജ്. സിനിമയ്ക്കായി വെട്ടിച്ചുരുക്കിയപ്പോൾ കഥാപാത്രങ്ങളുടെ വളർച്ച നഷ്ടമായെന്നും അതുകൊണ്ട് തന്നെ സിനിമയുടെ അൺകട്ട് വേർഷൻ ലിമിറ്റഡ് സീരീസായി പുറത്തിറക്കാൻ കഴിയുമോ എന്ന സാധ്യത തേടുകയാണെന്നും കാർത്തിക് സുബ്ബരാജ് പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് കാർത്തിക് സുബ്ബരാജിൻ്റെ വെളിപ്പെടുത്തൽ.
ചിത്രത്തിൻ്റെ റൺടൈം രണ്ടര മണിക്കൂറായിരുന്നു എന്ന് കാർത്തിക് സുബ്ബരാജ് പറഞ്ഞു. അതിനാൽ കഥയുടെ ഭൂരിഭാഗവും വെട്ടിച്ചുരുക്കേണ്ടിവന്നു. അതിനാൽ കഥാപാത്രങ്ങളുടെ വളർച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളും വൈകാരിക സീനുകളും നഷ്ടമായി. 37 മിനിട്ട് ദൈർഘ്യമുണ്ടായിരുന്ന ഒരു സീൻ അവസാന കട്ടിൽ 10-15 മിനിട്ടായി ചുരുക്കേണ്ടിവന്നു. ഈ ഭാഗത്ത് നായകൻ്റെ പ്രണം ഉൾപ്പെടുന്ന ഫ്ലാഷ്ബാക്കുകളും വൈകാരിക നിമിഷങ്ങൾ ഉൾപ്പെടെ മറ്റ് ചില പ്രധാന സീനുകളുമാണ് ഉണ്ടായിരുന്നത്. ഇതൊക്കെ ഒഴിവാക്കേണ്ടിവന്നു.
Also Read: Kannappa movie : കണ്ണപ്പ വിജയിക്കണമെങ്കിൽ നേടേണ്ട കളക്ഷൻ കോടികൾ. ഞെട്ടിക്കുന്ന കണക്കുകൾ ഇങ്ങനെ ….
എഴുത്തിൻ്റെ ഘട്ടത്തിൽ തന്നെ പ്രശ്നം ആരംഭിച്ചിരുന്നു. എഴുതുമ്പോൾ അത് നടക്കുമെങ്കിലും സാങ്കേതികമായി ഒരു പേജ് ഒരു മിനിട്ട് സീനാണ്. ഫൈനൽ കട്ട് പലപ്പോഴും ആസൂത്രണം ചെയ്തതിലും കൂടുതൽ സമയം നീണ്ടുനിന്നു. ശരിയാകുമെന്ന വിശ്വാസത്തിലാണ് പല രംഗങ്ങളും കട്ട് ചെയ്തത്. ലിമിറ്റഡ് സെരീസ് എന്ന ആശയം നെറ്റ്ഫ്ലിക്സിനോട് പങ്കുവച്ചെങ്കിലും അവർ അതിന് തയ്യാറായില്ല. എന്നാൽ, വെബ് സീരീസിനുള്ള ശ്രമം തൻ്റെ ഭാഗത്തുനിന്ന് തുടരുകയാണ് എന്നും കാത്തിക് സുബ്ബരാജ് കൂട്ടിച്ചേർത്തു.
വളരെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ സിനിമയാണ് റെട്രോ. ഹിറ്റ് സിനിമകൾ മാത്രം ഒരുക്കിയ കാർത്തിക് സുബ്ബരാജ് സൂര്യയുമായി ഒന്നിഒക്കുന്നു എന്നതിനാൽ റിലീസിന് മുൻപ് തന്നെ സിനിമയ്ക്ക് ഹൈപ്പ് ലഭിച്ചു. എന്നാൽ, തീയറ്ററിൽ സിനിമയ്ക്ക് കാര്യമായ ചലനമുണ്ടാക്കാനായില്ല. നിലവിൽ സിനിമ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുകയാണ്.