Kerala Crime Files Season 2 Review: ആദ്യ സീസണെ കവച്ചുവെക്കുന്ന രണ്ടാം സീസൺ; തിരക്കഥയിൽ അമ്പരപ്പിക്കുന്ന കഥപറച്ചിലുമായി കേരള ക്രൈം ഫയൽസ്

Kerala Crime Files Season 2 Is A Must Watch: കേരള ക്രൈം ഫയൽസിൻ്റെ രണ്ടാം ഭാഗം ആദ്യ സീസൺ പോലെ മികച്ച അനുഭവമാണ് നൽകുന്നത്. കിഷ്കിന്ധാ കാണ്ഡം തിരക്കഥാകൃത്ത് ബാഹുൽ രമേശ് എഴുതിയ സീസൺ പ്രകടനങ്ങൾ കൊണ്ടും കഥപറച്ചിൽ കൊണ്ടുമാണ് ശ്രദ്ധിക്കപ്പെടുന്നത്.

Kerala Crime Files Season 2 Review: ആദ്യ സീസണെ കവച്ചുവെക്കുന്ന രണ്ടാം സീസൺ; തിരക്കഥയിൽ അമ്പരപ്പിക്കുന്ന കഥപറച്ചിലുമായി കേരള ക്രൈം ഫയൽസ്

കേരള ക്രൈം ഫയൽസ്

Updated On: 

20 Jun 2025 20:47 PM

ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന കേരള ക്രൈം ഫയൽസിൻ്റെ രണ്ടാം സീസൺ റിലീസിന് മുൻപേ ശ്രദ്ധിക്കപ്പെട്ടതാണ്. മികച്ച ആദ്യ സീസൺ മാത്രമല്ല, സമീപകാലത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നായ കിഷ്കിന്ധാ കാണ്ഡത്തിൻ്റെ കെട്ടുറപ്പുള്ള തിരക്കഥയൊരുക്കിയ ബാഹുൽ രമേശ് ആണ് രണ്ടാം സീസണെഴുതുന്നത് എന്നതും ഹൈപ്പിന് കാരണമായിരുന്നു. ഈ പ്രീ ഹൈപ്പുകളൊക്കെ സാധൂകരിക്കുന്നതാണ് കേരള ക്രൈം ഫയൽസ് സീസൺ 2.

ആദ്യ സീസൺ പോലെ തന്നെ വളരെ ഗ്രൗണ്ടഡായ കേസന്വേഷണം തന്നെയാണ് ഈ സീസണിലും. സിനിമകളിൽ കാണുന്നതുപോലെ കളർഫുൾ ആയ, ഹീറോയിക് ആയ അന്വേഷണവും സ്റ്റൈലിഷ് നറേഷനുമൊക്കെ മാറ്റിനിർത്തി, കേരള പോലീസ് സിസ്റ്റം വർക്ക് ചെയ്യുന്ന രീതിയിലാണ് കഥ പറച്ചിൽ. ഒരു പോലീസ് സിസ്റ്റത്തിലെ അന്വേഷണരീതിയോട് ചേർന്നുനിന്ന് വളരെ റിയലസ്റ്റിക്കായ, എന്നാൽ, ത്രില്ലിങ് എലമെൻ്റുകൾ ഒരുപാടുള്ള സീരീസ്.

ഇന്ദ്രൻസ് അവതരിപ്പിക്കുന്ന സിപിഒ (സിവിൽ പോലീസ് ഓഫീസർ) അമ്പിളി എന്ന കഥാപാത്രത്തിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് രണ്ടാം സീസണിലെ കോർ. അന്വേഷണം മുന്നോട്ടുപോകുമ്പോൾ ഒരു തെരുവുപട്ടിയുടെ സഞ്ചാരം കേസ് തെളിയിക്കുന്നതിൽ നിർണായകമാവുന്നുണ്ട്. ഈ കഥാഗതിയിലേക്കെത്തുന്നതും അവിടെനിന്ന് മുന്നോട്ടുപോകുന്നതുമൊക്കെ ഗംഭീര ചിന്തയാണ്. വളരെ സാവധാനം ആരംഭിക്കുന്ന സീരീസ് ഒരു കുരുക്കഴിയുന്നത് പോലെ തെളിഞ്ഞുവരുന്നത് രസമുള്ള കാഴ്ചയാണ്. നാലാം സീസണോടെ സീരീസ് കൂടുതൽ ത്രില്ലിങ് ആവുന്നു. കഥ പറച്ചിൽ ശൈലി പോലെ തന്നെ ഗ്രൗണ്ടഡായ, മികച്ച ഒരു ക്ലൈമാക്സ്.

Also Read: Akhil Marar: ‘ഹാഷ്മിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ മൈത്രേയനെ പൂട്ടിയേനെ’; അവകാശവാദവുമായി അഖിൽ മാരാർ

കഴിഞ്ഞ സീസണിലെ അന്വേഷണ സംഘമല്ല ഇത്തവണ. ലാൽ അവതരിപ്പിച്ച സിഐ കുര്യൻ അവറാന് മാത്രമാണ് ഈ സീസണിൽ കാര്യമായ സാന്നിധ്യമുള്ളത്. കഴിഞ്ഞ സീസണിലെ പ്രധാന കഥാപാത്രങ്ങളായ എസ്ഐ മനോജ് ശ്രീധരനും (അജു വർഗീസ്) സിപിഒ സുനിലും (നവാസ് വള്ളിക്കുന്ന്) ഒക്കെ എക്സ്റ്റൻഡഡ് കാമിയോ ആയി വരുന്നുണ്ട്. പുതിയ സീസണിലെ അഭിനേതാക്കളെല്ലാം കഥാഗതിയോട് ചേർന്നുള്ള അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്.

അഹ്മദ് കബീർ എന്ന സംവിധായകനും ബാഹുൽ രമേശ് എന്ന എഴുത്തുകാരനുമാണ് ഏറെ കയ്യടി അർഹിക്കുന്നത്. ബാഹുലിൻ്റെ തിരക്കഥയ്ക്കപ്പുറം സംഭാഷണങ്ങൾ അളന്നുമുറിച്ചതാണ്. കിഷ്കിന്ധാകാണ്ഡത്തിൻ്റെ എഴുത്ത് ചക്ക വീണ് ചത്ത മുയലല്ല എന്ന് ബാഹുൽ സീരീസിലൂടെ തെളിയിക്കുന്നു. ഹിഷാം അബ്ദുൽ വഹാബിൻ്റെ ബാക്ക്ഗ്രൗണ്ട് സ്കോർ അടക്കം മറ്റ് ടെക്നിക്കൽ മേഖലകളും മികച്ചതാണ്.

Related Stories
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ