kerala Kathakali: ഈ പൂതന ഹിന്ദിയാണ് പറയുന്നത് .. ഒരു ​ഗോസായി കഥകളിയ്ക്കു പിന്നിൽ ഒരു പെണ്ണുണ്ട്

Kerala Kathakali in Hindi: കഥകളി തങ്ങളുടെ ഭാഷയിൽ മനസ്സിലാക്കാൻ കഴിയില്ലെന്നു പായാരം പറഞ്ഞ ഹിന്ദിക്കാരായ കലാ സ്നേഹികളുടെ മനസ്സുകണ്ടാണ് ഇങ്ങനെ ഒരു സംരംഭം ആരംഭിച്ചത്. തുടർന്ന് മുംബൈയിലെ വേദിയിൽ ഹിന്ദി സംസാരിക്കുന്ന പൂതനയായി താരാ വർമ്മ നിറഞ്ഞാടി.

kerala Kathakali: ഈ പൂതന ഹിന്ദിയാണ് പറയുന്നത് .. ഒരു ​ഗോസായി കഥകളിയ്ക്കു പിന്നിൽ ഒരു പെണ്ണുണ്ട്

Kathakali

Published: 

07 Jul 2025 | 06:59 PM

തൃപ്പൂണിത്തുറ: ഇതുവരെ കേട്ട കഥകളി ശീലുകൾ മണിപ്രവാളത്തിലും മലയാളത്തിലും സംസ്കൃതത്തിലുമുള്ളതായിരുന്നു. കഥകളി തന്നെ മലയാളി കളുടെ സ്വകാര്യ അഹങ്കാരമാണ്. എന്നാൽ ഒരു ഹിന്ദി കഥകളിയെപ്പറ്റി ചിന്തിച്ചു നോക്കൂ… തമാശയാണെന്ന് തെറ്റിധരിക്കേണ്ട. മുംബൈയിലെ പല വേദികളിലും ഇപ്പോൾ പൂതനയും കൃഷ്ണനും എല്ലാം ​ഗോസായി ഭാഷയാണ് സംസാരിക്കുന്നത്.

സ്വർ​ഗ്​ഗപുരി ഭി ലജ്ജിത് ഹോം​ഗെ ​ഗോകുൽ കി ഇസ് ഝവി കേ സാംനേ എന്ന് ​ഗോകുലം കണ്ട് അതിശയപ്പെടുന്ന പൂതനയുടെ ഭാഷയ്ക്കു പിന്നിൽ ഒരു മലയാളിയാണ്. 30 വർഷമായി മുംബൈയിൽ താമസിക്കുന്ന താരാ വർമ്മയാണ് ഈ പുതിയ സൃഷ്ടിയുടെ കാരണം. തൃപ്പൂണിത്തുറയിൽ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്ന ഒരു പെൺ കഥകളിക്കൂട്ടമുണ്ട്. അതിലെ ആദ്യകാല അം​ഗവും കഥകലി ആർട്ടിസ്റ്റുമാണ് താരാ വർമ്മ.

ALSO READ : എന്തിനാടോ അധികം പാട്ടുകൾ ചെയ്യുന്നത്…നെല്ലുവായ ധന്വന്തരിക്ഷേത്രത്തിലെ ദീപാരാധന സമയത്ത് പിറന്ന ആ ​ഈണങ്ങളുടെ കഥ…

ഹിന്ദി കഥകളി എന്ന ആശയം മുന്നോട്ടു വച്ചത് കലാ ആസ്വാദകനായ ഉണ്ണികൃഷ്ണനാണ്. മലയാള കഥകലി പദത്തെ ഹിന്ദിയിലാക്കിയത് ഡോ. സം​ഗീതാ പൊതുവാൾ. കഥകളി തങ്ങളുടെ ഭാഷയിൽ മനസ്സിലാക്കാൻ കഴിയില്ലെന്നു പായാരം പറഞ്ഞ ഹിന്ദിക്കാരായ കലാ സ്നേഹികളുടെ മനസ്സുകണ്ടാണ് ഇങ്ങനെ ഒരു സംരംഭം ആരംഭിച്ചത്. തുടർന്ന് മുംബൈയിലെ വേദിയിൽ ഹിന്ദി സംസാരിക്കുന്ന പൂതനയായി താരാവർമ്മ നിറഞ്ഞാടി.

ബൃന്താവന സാരം​ഗ്, ജോ​ഗ്, ദേശ് എന്നീ ഹിന്ദുസ്ഥാനി രാ​ഗങ്ങളാണ് ഹിന്ദി കഥകളി പദത്തിന് ഉപയോ​ഗിച്ചത്. അങ്ങനെ ഡോംബിവിലിയിലെ പൊന്നു​ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പൂതനാമോക്ഷത്തിന്റെ ശീലുകൾ ഉയർന്നു. ചെറുപ്പകാലം മുതൽ കഥകളി പഠിച്ചിരുന്നു എന്ന് പൂഞ്ഞാർ സ്വദേശിനിയായ താരാ വർമ്മ പറയുന്നു. ഇപ്പോൾ കൂടുതൽ വേദികളിലേക്ക് ഹിന്ദി കഥകളി എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇവർ.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ