Sandra Thomas – Listin Stephen: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്ര തോമസിനെതിരെ പരാതി നൽകി ലിസ്റ്റിൻ സ്റ്റീഫൻ
Listin Stephen Case Against Snadra Thomas: ലിസ്റ്റിൻ സ്റ്റീഫനെതിരെ പരാതിനൽകി സാന്ദ്ര തോമസ്. മാനനഷ്ടത്തിനാണ് ലിസ്റ്റിൻ സാന്ദ്ര തോമസിനെതിരെ പരാതിനൽകിയിരിക്കുന്നത്.
അഭിനേത്രിയും നിർമ്മാതാവുമായ സാന്ദ്ര തോമസിനെതിരെ പരാതി നൽകി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചു എന്ന് ആരോപിച്ചാണ് ലിസ്റ്റിൻ സ്റ്റീഫൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ മാനനഷ്ടത്തിന് പരാതിനൽകിയിരിക്കുന്നത്. രണ്ട് കോടി രൂപയുടെ നഷ്ടപരിഹാരം നൽകണമെന്നാണ് ലിസ്റ്റിൻ്റെ ആവശ്യം.
തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പലതവണയായി സാന്ദ്ര തോമസ് ലിസ്റ്റിൻ സ്റ്റീഫനെ വിമർശിച്ചിരുന്നു. വട്ടിപ്പലിശക്കാരുടെ ഏജൻ്റായി ലിസ്റ്റിൻ പ്രവർത്തിക്കുന്നു എന്നും മലയാള സിനിമയെ പിടിച്ചടക്കാനാണ് ലിസ്റ്റിൻ ശ്രമിക്കുന്നത് എന്നും സാന്ദ്ര തോമസ് ആരോപിച്ചിരുന്നു. നേരത്തെ പ്രൊഡക്ഷൻ കൺട്രോളർമാരുടെ സംഘടനയും സാന്ദ്ര തോമസിനെതിരെ മാനനഷ്ടത്തിന് കേസ് നൽകിയിരുന്നു.
മലയാള സിനിമ കൈപ്പിടിയില്‍ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിന് ലിസ്റ്റിന്‍ സ്റ്റീഫന്‍ കൂട്ടുനില്‍ക്കരുത് എന്നായിരുന്നു സാന്ദ്ര തോമസിൻ്റെ പോസ്റ്റ്. തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താല്‍പര്യങ്ങള്‍ക്കു വഴിവെട്ടാന്‍ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിന്‍ സ്റ്റീഫന്‍ ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുന്നു. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ലിസ്റ്റിൻ സ്റ്റീഫൻ മലയാള സിനിമവ്യവസായത്തിനു വേണ്ടി നല്ലകാര്യങ്ങൾ ചെയ്യാൻ ചുമതലപ്പെട്ടയാളാണ് എന്നും സാന്ദ്ര തോമസ് തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.




പ്രൊഡക്ഷൻ കൺട്രോളർ സംഘടന കേസ് നൽകിയതുമായി ബന്ധപ്പെട്ട് നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്നായിരുന്നു സാന്ദ്രയുടെ പോസ്റ്റ്. പറഞ്ഞതിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും അവർ പ്രതികരിച്ചിരുന്നു. വാർത്താമാധ്യമങ്ങളിലൂടെയുള്ള അറിവുകൾക്കപ്പുറം നിയമസംവിധാനങ്ങളിൽ നിന്ന് ഔദ്യോഗികമായി ഒരറിയിപ്പും ലഭിച്ചിട്ടില്ല. കിട്ടുന്ന മുറക്ക് ഉചിതമായ നിയമനടപടികൾ സ്വീകരിക്കും എന്നും സാന്ദ്ര തോമസ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരുന്നു.