Diya Krishna: ‘രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞശേഷം കുഞ്ഞിന് മൂവ്മെന്റ്സില്ല; രാത്രിയിൽ തന്നെ ആശുപത്രിയിലേക്ക് പോയി’; കൃഷ്ണകുമാർ

Krishnakumar on Late-Night Hospital Visit with Diya Krishna: രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞശേഷമാണ് കുഞ്ഞിന് മൂവ്മെന്റ്സ് കുറ‍ഞ്ഞുപോലെ അനുഭവപ്പെടുന്നുവെന്ന് ഓസി പറഞ്ഞത്. തങ്ങൾ അത് സാരമില്ലെന്ന് കുറച്ച് കഴിയുമ്പോൾ ശരിയാകുമെന്ന് പറഞ്ഞ് ഓസിയെ സമാധാനിപ്പിച്ചുവെന്നും കൃഷ്ണ കുമാർ പറഞ്ഞു.

Diya Krishna: രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞശേഷം കുഞ്ഞിന് മൂവ്മെന്റ്സില്ല; രാത്രിയിൽ തന്നെ ആശുപത്രിയിലേക്ക് പോയി; കൃഷ്ണകുമാർ

Diya , Krishnakumar

Published: 

04 Jul 2025 | 03:41 PM

ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ദിയ കൃഷ്ണയും അശ്വിൻ ഗണേഷും. അടുത്ത ആഴ്ച തന്നെ ഡെലിവറിയുണ്ടാകുമെന്നാണ് ദിയയും അമ്മ സിന്ദു കൃഷ്ണയും പറഞ്ഞത്. അവസാനവട്ട സ്കാനിങും ചെക്കപ്പുമെല്ലാം കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ കുഞ്ഞ് വേണമെന്നത് ദിയയുടെ ആ​ഗ്രഹമായിരുന്നു. ​അതുകൊണ്ട് തന്നെ പ്രഗ്നന്‍സിയുടെ ഓരോ സ്റ്റേജും ദിയയും വീട്ടുകാരും വളരെ ആഘോഷമാക്കിയിരുന്നു. ഇതോടെ ഏറെ ആകാംഷയിലാണ് ആരാധകരും.

കുടുംബത്തിലേക്ക് എത്താൻ പോകുന്ന ആദ്യത്തെ പേരക്കുട്ടിയായതുകൊണ്ട് തന്നെ സഹോദരിമാരും കൃഷ്ണകുമാറും സിന്ദുവും വളരെ ത്രില്ലിലാണ്. എല്ലാവരും വിശേഷങ്ങൾ അവരുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അർധരാത്രി ദിയയുമായി ആശുപത്രിയിലെത്തിയതിന്റെ കാര്യങ്ങൾ പറയുകയാണ് കൃഷ്ണകുമാർ.

ദിയയെ എമർജൻസിയായി ഡോക്ടറുടെ അടുത്ത് ചെക്കപ്പിന് കൊണ്ടുപോകേണ്ടതായി വന്നുവെന്നാണ് കൃഷ്ണകുമാർ പറയുന്നത്. ഇവിടെ നിന്ന് തിരികെ വരുന്ന സമയത്ത് ദിയ പ്ര​ഗ്നൻസി ക്രേവിങ്സിന്റെ കാര്യം അച്ഛനോട് പറയുന്നത്. രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞശേഷമാണ് കുഞ്ഞിന് മൂവ്മെന്റ്സ് കുറ‍ഞ്ഞുപോലെ അനുഭവപ്പെടുന്നുവെന്ന് ഓസി പറഞ്ഞത്. തങ്ങൾ അത് സാരമില്ലെന്ന് കുറച്ച് കഴിയുമ്പോൾ ശരിയാകുമെന്ന് പറഞ്ഞ് ഓസിയെ സമാധാനിപ്പിച്ചുവെന്നും കൃഷ്ണ കുമാർ പറഞ്ഞു. പിന്നാലെ കാര്യം ഡോക്ടറെ വിളിച്ച് സൂചിപ്പിച്ചു. ചെക്കപ്പിന് ചെല്ലാൻ ഡോക്ടർ പറഞ്ഞു. അങ്ങനെ ആശുപത്രിയിലേക്ക് രാത്രിയിൽ തന്നെ പോയി എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്.

Also Read:‘ദിയ പ്രസവിച്ചു? വെപ്രാളം കാരണം കണ്ണൊന്നും ശരിക്കും വർക്ക് ചെയ്തില്ല; എല്ലാവരും വിളിയോട് വിളിയാണ്’; ക‍ൃഷ്ണകുമാർ

അവിടെ ചെന്ന് ചെക്കപ്പ് കഴിഞ്ഞപ്പോൾ കുഞ്ഞ് സേഫാണെന്ന് മനസിലായി. കുഞ്ഞ് ഉറക്കത്തിലോ മറ്റോ ആയിരുന്നു. ദിയ ഒരു കോഫിയൊക്കെ കുടിച്ചപ്പോൾ എല്ലാം ഓക്കെയായി എന്നാണ് കൃഷ്ണ കുമാർ പറയുന്നത്. ഇവിടെ നിന്ന് തിരിച്ച് വരുമ്പോൾ ഓസിക്ക് വിശന്നുവെന്നും പിന്നാലെ എല്ലാവരും ഐസ്ക്രീം കഴിച്ചെന്നും കൃഷ്ണകുമാർ പറഞ്ഞു. മക്കളുടെ കൂടെ നിൽക്കാനും നടക്കാനും ആഹാരം കഴിക്കുന്നതുമെല്ലാം ഒരു സന്തോഷമാണ് എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്.

Related Stories
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ