L2 Empuraan: ‘എമ്പുരാന്‍ ചരിത്ര വിജയമാകട്ടെ’; ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

Mammootty Shares Wishes For L2 Empuraan Movie Release: നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്തത്. പൃഥ്വിരാജ് പോസ്റ്റ് പങ്കുവെച്ചിട്ടുമുണ്ട്. മണിക്കൂറുകളുടെ മാത്രം ശേഷിപ്പാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്താനുള്ളത്. എമ്പുരാന്‍ വലിയ വിജയം സൃഷ്ടിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

L2 Empuraan: എമ്പുരാന്‍ ചരിത്ര വിജയമാകട്ടെ; ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

എമ്പുരാന്‍ പോസ്റ്റര്‍, മമ്മൂട്ടി

Updated On: 

26 Mar 2025 15:53 PM

പൃഥ്വിരാജ് സുകുമാരന്‍ ചിത്രം എമ്പുരാന് ആശംസകളറിയിച്ച് മമ്മൂട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്. എമ്പുരാന്റെ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഒരു ചരിത്ര വിജയം ആശംസിക്കുന്നു. ലോകമെമ്പാടുമുള്ള അതിര്‍ വരമ്പുകള്‍ ഭേദിച്ച് മലയാള ചലച്ചിത്ര വ്യവസായത്തിന് മുഴുവന്‍ അഭിമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രിയപ്പെട്ട ലാലിനും പൃഥ്വിക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്തത്. പൃഥ്വിരാജ് പോസ്റ്റ് പങ്കുവെച്ചിട്ടുമുണ്ട്. മണിക്കൂറുകളുടെ മാത്രം ശേഷിപ്പാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്താനുള്ളത്. എമ്പുരാന്‍ വലിയ വിജയം സൃഷ്ടിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

എമ്പുരാനില്‍ മമ്മൂട്ടിയും ഉണ്ടെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മമ്മൂട്ടിയും ഫഹദ് ഫാസിലും എമ്പുരാനില്‍ ഉണ്ടോ എന്ന ചോദ്യത്തിന് അവര്‍ ഈ ചിത്രത്തിന്റെ ഭാഗമല്ലെന്നായിരുന്നു പൃഥ്വിരാജ് ആരാധകര്‍ക്ക് നല്‍കിയ മറുപടി. എന്നാല്‍ ഇക്കാര്യം പ്രേക്ഷകര്‍ പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. തങ്ങളാരും പ്രതീക്ഷിക്കാത്ത പല സര്‍പ്രൈസുകളും സിനിമയ്ക്കുള്ളില്‍ പൃഥ്വിരാജ് ഒളിപ്പിച്ചിട്ടുണ്ടാകും എന്ന വിലയിരുത്തലിലാണ് അവരുള്ളത്.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Also Read: L2 Empuraan: ബോക്സോഫീസിൻ്റെ തമ്പുരാനായി എമ്പുരാൻ; പ്രീസെയിൽ കളക്ഷൻ 60 കോടിയിലേക്ക്

എമ്പുരാനിലെ സര്‍പ്രൈസ് കഥാപാത്രമായ ഡ്രാഗണ്‍ പതിപ്പിച്ച ഷര്‍ട്ട് ധരിച്ച് പുറംതിരിഞ്ഞ് നില്‍ക്കുന്നയാള്‍ ഹോളിവുഡില്‍ നിന്നാകാം എന്ന നിഗമനത്തിലാണ് ആരാധകരുള്ളത്. ഇതിനെല്ലാം പുറമെ കാമിയോ റോളുകളിലും പ്രമുഖ താരങ്ങള്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം