Madhav Suresh: ‘എന്റെ സോഷ്യൽ മീഡിയ ഭാര്യയെന്നാണ് മീനാക്ഷിയെ വിളിക്കാറ്; അത് കാരണം കാവ്യ ചേച്ചിക്ക് ഒരു സോഫ്റ്റ് കോർണർ ഉണ്ട്’; മാധവ് സുരേഷ്

Madhav Suresh About Meenakshi Dileep: മീനാക്ഷി തന്റെ അടുത്ത കൂട്ടുകാരിയാണെന്ന് മുൻപ് മാധവന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരേയും ചേർത്ത് അഭ്യൂഹങ്ങൾ ഉയർന്നത്.

Madhav Suresh: എന്റെ സോഷ്യൽ മീഡിയ ഭാര്യയെന്നാണ് മീനാക്ഷിയെ വിളിക്കാറ്; അത് കാരണം കാവ്യ ചേച്ചിക്ക് ഒരു സോഫ്റ്റ് കോർണർ ഉണ്ട്; മാധവ് സുരേഷ്

Meenakshi Dileep

Updated On: 

01 Jul 2025 19:54 PM

മലയാളികൾക്ക് സുപരിചിതനാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിയുടെ മകൻ മാധവ് സുരേഷ്. താരപുത്രൻ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. മാധവിനെ അനുകൂലിച്ചും വിമർശിച്ചും പ്രേക്ഷകർ എത്തുന്ന കാഴ്ചയാണ് കാണുന്നത്. സുരേഷ് ​ഗോപി നായകനായി എത്തുന്ന പുതിയ ചിത്രം ജെഎസ്കെ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയിൽ മാധവ് സുരേഷും അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ പ്രമോഷനുമായി ബന്ധപ്പെട്ട് മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സിനിമരം​ഗത്ത് തുടക്കക്കാരനാണെങ്കിലും പ്രമുഖ നടന്മാരുമായും അവരുടെ കുടുംബവുമായും നല്ല ബന്ധമുള്ള താരപുത്രനാണ് മാധവ് സുരേഷ്. ദിലീപ്, ജയറാം എന്നീ താരങ്ങളുടെ കുടുംബവുമായി വലിയ ആത്മബന്ധം മാധവിനുണ്ട്. ഇവർക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ചർച്ചയായിട്ടുണ്ട്. ഇതിനിടെ ദിലീപിന്റെ മകൾ മീനാക്ഷിയുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹവും ആരാധകർക്കിടയിൽ പരന്നിരുന്നു. ഇപ്പോഴിതാ ഇത്തരം ഗോസിപ്പുകളെ കുറിച്ച് പ്രതികരിക്കുകയാണ് മാധവ്.

Also Read:‘ലോൺ എടുത്താണ് വണ്ടിയെടുത്തത്, പണിയെടുത്ത് അടയ്ക്കണം; അച്ഛന്റെ സമ്പാദ്യം പെങ്ങൾമാരുടെ കല്യാണം നടത്താൻ’; മാധവ് സുരേഷ്

മീനാക്ഷിയെ താൻ തന്റെ സോഷ്യൽ മീഡിയ ഭാര്യ എന്നാണ് വിളിക്കുന്നതെന്നാണ് മാധവ് തമാശാരൂപേണ പറയുന്നത്. ഇത്തരം ​ഗോസിപ്പുകളെ കുറിച്ച് തങ്ങൾ തമാശ പറയുമെന്നും അത് മനസിലാക്കാൻ കഴിയുന്ന ആളാണ് മീനാക്ഷിയെന്നാണ് മാധവ് പറയുന്നത്. തന്റെ വളരെ അടുത്ത സുഹൃത്താണ്. എന്റർടെയിൻമെന്റ് വാല്യുക്ക് വേണ്ടിയാണ് മീനാക്ഷിയുമായി ചേർത്തുള്ള വാർത്തകൾ. ദിലീപിന്റെ മകൾ സുരേഷ് ഗോപിയുടെ മകൻ, മീനാക്ഷിക്കും തനിക്കും 25 വയസാണ് ഇതൊക്കെ കണക്ടാക്കുമ്പോൾ വർക്കാവുമല്ലോ എന്നാണ് മാധവ് പറയുന്നത്. മീനാക്ഷി തന്റെ അടുത്ത കൂട്ടുകാരിയാണെന്ന് മുൻപ് മാധവന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരേയും ചേർത്ത് അഭ്യൂഹങ്ങൾ ഉയർന്നത്.

അതേസമയം കുട്ടിയായിരുന്ന മാധവ് രസകരമായി സംസാരിച്ചതിനെക്കുറിച്ച് ഒരിക്കൽ കാവ്യ പറഞ്ഞിരുന്നു.ഇക്കാര്യം ഇന്നും കാവ്യയുടെ മനസിലുണ്ടെന്ന് മാധവ് പറയുന്നു. ഈ സംഭവം കാരണം കാവ്യ ചേച്ചിയുടെ മനസിൽ തനിക്കെന്നും സോഫ്റ്റ് കോർണർ ഉണ്ടെന്നാണ് മാധവ് സുരേഷ് പറയുന്നത്.

Related Stories
Aju Varghese: അജു വർഗീസ് ഇന്നസെൻ്റും നെടുമുടി വേണുവും ഒഴിച്ചിട്ട ശൂന്യത നികത്തുന്നു; സർവ്വം മായയിൽ അത് കാണാമെന്ന് അഖിൽ സത്യൻ
Actress Assault Case: മഞ്ജുവും അതിജീവിതയും പറയുന്ന ഗൂഢാലോചന അന്വേഷിക്കണ്ടേ? പ്രേംകുമാർ
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ