Mallika Sukumaran: ‘സുകുവേട്ടൻ മക്കൾക്ക് പേരിട്ടത് ആ ഒരു നി‍ർബന്ധത്തിൽ, ഇടതുപക്ഷ ചിന്താ​ഗതിയിലാണ് അങ്ങനെ പറഞ്ഞത്’; മല്ലിക സുകുമാരൻ

Mallika Sukumaran: മലയാളത്തിലെ പ്രിയപ്പെട്ട നായകൻ സുകുമാരൻ തന്റെ മക്കൾക്ക് ഇന്ദ്രജിത്തെന്നും പൃഥ്വിരാജെന്നും പേരിട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ. എന്റെ അച്ഛനിട്ട പോലെ സുകുമാരൻ എന്ന പേരൊന്നും വേണ്ടെന്ന് ഇടയ്ക്ക് തമാശയ്ക്ക് പറയുമെന്ന് മല്ലിക സുകുമാരൻ പറയുന്നു.

Mallika Sukumaran: സുകുവേട്ടൻ മക്കൾക്ക് പേരിട്ടത് ആ ഒരു നി‍ർബന്ധത്തിൽ, ഇടതുപക്ഷ ചിന്താ​ഗതിയിലാണ് അങ്ങനെ പറഞ്ഞത്; മല്ലിക സുകുമാരൻ

Mallika Sukumaran

Published: 

11 Jun 2025 10:46 AM

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മല്ലിക സുകുമാരൻ. സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ഇന്നും മല്ലിക സുകുമാരൻ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴിതാ, ഇന്ദ്രജിത്തിനും പൃഥ്വിരാജിനും പേരിട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് താരം.

‘അമ്മയാകുന്നതും സങ്കൽപ്പിച്ച് ഞാൻ ചിന്തിച്ച് സന്തോഷിച്ച സമയാണത്. സുകുവേട്ടനാകട്ടെ കുഞ്ഞിന് പേരിടാനുള്ള ആലോചനകളിലും. എന്റെ അച്ഛനിട്ട പോലെ സുകുമാരൻ എന്ന പേരൊന്നും വേണ്ടെന്ന് ഇടയ്ക്ക് തമാശയ്ക്ക് പറയും. നമ്മുടെ മക്കളുടെ പേര് അവർ പഠിക്കുന്ന സ്കൂളിൽ വേറെയാർക്കും ഉണ്ടാകാൻ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.

അങ്ങനെയാണ് ഇന്ദ്രജിത്തെന്നും പൃഥ്വിരാജെന്നും പേരിടുന്നത്. അവർ സൈനിക് സ്കൂളിൽ നിന്ന് പഠിച്ചിറങ്ങുന്നത് വരെ അതുപോലെയൊരു പേരുകാർ അവിടെ വന്നിട്ടില്ല. രാവണന്റെ മകനാണ് ഇന്ദ്രജിത്ത്. അങ്ങനെയൊരു പേര് മകന് വേണ്ടി ആലോചിച്ചപ്പോൾ സുകുവേട്ടാ, നിങ്ങളെന്താ രാവണനാണോ? എന്ന് ഞാൻ ചോദിച്ചു. എന്താ രാവണന് കുഴപ്പം? അയാൾ ഒറ്റയാനെപ്പോലെ നിന്ന് പോരാടിയതാണ്. നല്ലയാളാണ് രാവണൻ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അന്നത്തെ ഇടതുപക്ഷ ചിന്താ​ഗതിയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പക്ഷേ വർഷങ്ങൾ കഴിയുന്തോറും അത് മാറി. ഇടതുപക്ഷ സുഹൃത്തുക്കളോടൊക്കെ അദ്ദേഹം വിമർശനം ഉന്നയിക്കുന്നത് കേട്ടിട്ടുണ്ട്. പഴയപോലെയല്ല, ഇപ്പോൾ എല്ലാവർക്കും സ്വന്തം കാര്യം സിന്ദാബാദ് എന്ന രീതി വന്നു എന്നൊക്കെ പറയുന്നത് കേൾക്കാമായിരുന്നു’, മല്ലിക സുകുമാരൻ പറയുന്നു.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും