Basil Joseph: ഞങ്ങളെല്ലാം സ്റ്റെപ്പ് ശരിയാക്കി, പക്ഷെ ബേസില്‍ മുന്നില്‍ നിന്ന് തെറ്റിക്കുകയായിരുന്നു: സിജു സണ്ണി

Siju Sunny About Basil Joseph: സിജു സണ്ണി ആദ്യമായി തിരക്കഥയൊരുക്കിയ ചിത്രമാണ് മരണമാസ്. റീല്‍സിലൂടെയാണ് സിജു സിനിമയിലേക്ക് എത്തുന്നത്. രോമാഞ്ചം എന്ന ചിത്രത്തില്‍ അവതരിപ്പിച്ച വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വാഴ, ഗുരുവായൂര്‍ അമ്പലനടയില്‍ എന്നീ ചിത്രങ്ങളിലും സിജു അഭിനയിച്ചിരുന്നു.

Basil Joseph: ഞങ്ങളെല്ലാം സ്റ്റെപ്പ് ശരിയാക്കി, പക്ഷെ ബേസില്‍ മുന്നില്‍ നിന്ന് തെറ്റിക്കുകയായിരുന്നു: സിജു സണ്ണി

സിജു സണ്ണി, ബേസില്‍ ജോസഫ്‌

Published: 

11 Apr 2025 10:15 AM

നടന്‍ സിജു സണ്ണി തിരക്കഥയൊരുക്കി ശിവപ്രസാദ് സംവിധാനം ചെയ്ത സിനിമയാണ് മരണമാസ്. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തിയ മരണമാസിന് ഗംഭീര പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്.

സിജു സണ്ണി ആദ്യമായി തിരക്കഥയൊരുക്കിയ ചിത്രമാണ് മരണമാസ്. റീല്‍സിലൂടെയാണ് സിജു സിനിമയിലേക്ക് എത്തുന്നത്. രോമാഞ്ചം എന്ന ചിത്രത്തില്‍ അവതരിപ്പിച്ച വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വാഴ, ഗുരുവായൂര്‍ അമ്പലനടയില്‍ എന്നീ ചിത്രങ്ങളിലും സിജു അഭിനയിച്ചിരുന്നു.

ബേസിലും സിജു സണ്ണിയും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മരണമാസ്. ഗുരുവായൂര്‍ അമ്പലനടിയിലായിരുന്നു നേരത്തെ ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമ. ഇപ്പോഴിതാ ആ ചിത്രത്തില്‍ ബേസിലിനോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് സിജു.

ഗുരുവായൂര്‍ അമ്പലനടിയിലെ കെ ഫോര്‍ കല്ല്യാണം എന്ന പാട്ടിന് ഡാന്‍സ് ചെയ്യുന്നതിനിടയില്‍ ബേസില്‍ സ്റ്റെപ്പ് തെറ്റിച്ചതിനെ കുറിച്ചാണ് സിജു പറയുന്നത്. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

“കെ ഫോര്‍ കല്ല്യാണം പാട്ടില്‍ ഞങ്ങള്‍ ഡാന്‍സ് കളിച്ച് ക്ഷീണിച്ച് നില്‍കുകയാണ്. അപ്പോള്‍ അടുത്തത് ഒരു സിംഗിള്‍ ഷോട്ടാണ്. ക്യാമറ എല്ലാം സെറ്റായി കഴിഞ്ഞു. ആ ഒരൊറ്റ ഷോട്ടിന് 32 ടേക്കാണ് പോയത്. ആ സീന്‍ 42 സെക്കന്റോളം ഉണ്ടായിരുന്നു. അത്രയും സമയം നമ്മള്‍ ഡാന്‍സ് കളിക്കണം.

Also Read: Tharun Moorthy: ‘ലാലേട്ടൻ പറഞ്ഞതിനെ പലരും തെറ്റായി എടുത്തു, ദൃശ്യം പോലെ ചെയ്യാൻ നോക്കുന്നത് ബാധ്യത’; തരുൺ മൂർത്തി

എത്ര ചെയ്തിട്ടും ശരിയാകുന്നില്ല. ബേസിലേട്ടന്‍ മുന്നില്‍ നിന്ന് തെറ്റിക്കുകയാണ്. പുറകില്‍ നില്‍ക്കുന്ന ഞങ്ങളെല്ലാം സ്റ്റെപ്പ് പഠിച്ചു. ആദ്യം പുള്ളി കുറെ സോറിയെല്ലാം പറഞ്ഞു. പിന്നെ കുറെ ടേക്ക് എടുത്തിട്ടാണ് അവസാനം എങ്ങനെയോ റെഡിയായത്. എല്ലാം കഴിഞ്ഞ് അവസാനം ബേസിലേട്ടന് കുറ്റബോധം തോന്നിയിട്ട് വണ്ടിക്കകത്ത് കേറി വാ അവന്മാരെയും കൂടെ വിളിക്ക് എന്തെങ്കിലും കഴിക്കാമെന്ന് പറഞ്ഞു,” സിജു സണ്ണി പറയുന്നു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ