Mohanlal-Prakash Varma: മോഹന്‍ലാല്‍ ജനറലി ഒരു വണ്ടര്‍ഫുള്‍ സോളാണ്, ഒരൊറ്റ വാക്കില്‍ നമ്മളെ എടുത്ത് വേറൊരു തലത്തില്‍ വെക്കും: പ്രകാശ് വര്‍മ

Prakash Varma About Mohanlal: അദ്ദേഹം ഒന്നും ഓവറായി മുഖത്ത് നോക്കി പറയില്ല. വളരെ പ്യൂവര്‍ ആണ്. അതൊക്കെ ചിലരുടെ ക്വാളിറ്റിയാണ്. ജീവിതം കണ്ടും അറിഞ്ഞും വെല്‍ റെഡ്, വെല്‍ ട്രാവല്‍ഡ് എന്നൊക്കെ പറയുന്നത് പോലെ. പിന്നെ ജനറലി അദ്ദേഹം ഒരു വണ്ടര്‍ ഫുള്‍ സോളാണെന്നും വര്‍മ കൂട്ടിച്ചേര്‍ത്തു.

Mohanlal-Prakash Varma: മോഹന്‍ലാല്‍ ജനറലി ഒരു വണ്ടര്‍ഫുള്‍ സോളാണ്, ഒരൊറ്റ വാക്കില്‍ നമ്മളെ എടുത്ത് വേറൊരു തലത്തില്‍ വെക്കും: പ്രകാശ് വര്‍മ

പ്രകാശ് വര്‍മ, മോഹന്‍ലാല്‍

Published: 

05 May 2025 18:10 PM

തുടരും എന്ന സിനിമ ഇറങ്ങിയതോടെ മോഹന്‍ലാലിനേക്കാള്‍ ഹിറ്റായത് പ്രകാശ് വര്‍മയാണ്. സിനിമയില്‍ ജോര്‍ജ് മാത്തന്‍ എന്ന പോലീസുകാരനെ അവതരിപ്പിച്ചുകൊണ്ടാണ് പ്രകാശ് വര്‍മ കയ്യടി നേടിയത്. നിരവധി പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് തുടരും.

ഇപ്പോഴിതാ മോഹന്‍ലാലിനോടൊപ്പമുള്ള തന്റെ അനുഭവം പങ്കുവെക്കുന്ന പ്രകാശ് വര്‍മയുടെ വീഡിയോയാണ് വൈറലാകുന്നത്. മോഹന്‍ലാല്‍ തനിക്ക് നല്‍കിയ ഊര്‍ജത്തെ കുറിച്ചാണ് അദ്ദേഹം പരാമര്‍ശിക്കുന്നത്.

ആദ്യത്തെ ദിവസം തനിക്ക് മോഹന്‍ലാലുമൊത്ത് ഷൂട്ട് ഉണ്ടായിരുന്നില്ല. തന്റെ വായില്‍ നിന്ന് ഡയലോഗ് തെറ്റിപ്പോകുകയോ അല്ലെങ്കില്‍ എന്തെങ്കിലും സംഭവിച്ചാലോ ക്ഷമിക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ ആരാണീ പറയുന്നത് എന്നായിരുന്നു മറുപടി. ഒരൊറ്റ വാക്കില്‍ നമ്മളെ എടുത്ത് വേറൊരു തലത്തിലേക്ക് കൊണ്ടുവെക്കുകയാണ് ലാലേട്ടനെന്ന് പ്രകാശ് വര്‍മ പറയുന്നു.

അദ്ദേഹം ഒന്നും ഓവറായി മുഖത്ത് നോക്കി പറയില്ല. വളരെ പ്യൂവര്‍ ആണ്. അതൊക്കെ ചിലരുടെ ക്വാളിറ്റിയാണ്. ജീവിതം കണ്ടും അറിഞ്ഞും വെല്‍ റെഡ്, വെല്‍ ട്രാവല്‍ഡ് എന്നൊക്കെ പറയുന്നത് പോലെ. പിന്നെ ജനറലി അദ്ദേഹം ഒരു വണ്ടര്‍ ഫുള്‍ സോളാണെന്നും വര്‍മ കൂട്ടിച്ചേര്‍ത്തു.

Also Read: Arjun Ashokan: ‘ലാലേട്ടന്റെ കൂടെയല്ലേ, പിന്നെയൊന്നും നോക്കാൻ പോയില്ല’; ‘തുടരും’ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് അർജുൻ അശോകൻ

ലാലേട്ടനും താനും ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. താന്‍ ചെയ്യുന്ന ജോലി എന്താണെന്നും താന്‍ ആരാണെന്നും അറിയാം. വളരെ പ്യൂവര്‍ ആയിട്ടാണ് അദ്ദേഹം ഓരോന്നും ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഒരൊറ്റ വാക്കില്‍ നമ്മള്‍ മറ്റൊരു തലത്തിലെത്തും, അതൊക്കെ വേണമെങ്കില്‍ പറയാതിരിക്കാം. ഇതെല്ലാം തനിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും പ്രകാശ് വര്‍മ കൂട്ടിച്ചേര്‍ത്തു.

Related Stories
Actress Attack Case: 3215 ദിവസത്തെ കാത്തിരിപ്പ്, നീതിക്കായുള്ള പോരാട്ടത്തിൽ ‘ഡബ്ല്യുസിസി’യുടെ പങ്ക്….
Dileep Akhil Marar: ദിലീപിനെ ശത്രുക്കൾ പെടുത്തിയത്, അദ്ദേഹത്തിന് നഷ്ടപ്പെട്ടത് 8 വർഷങ്ങൾ! അഖിൽ മാരാർ
Bha Bha Ba Movie : ദിലീപിന്റെ “ഭ ഭ ബ” യ്ക്കും ബ്രേക്കോ? വിധി കാത്ത് സിനിമാ ജീവിതവും
Actress Assault Case: ദിലീപ് കാവ്യ വിവാഹ ശേഷം 3 മാസത്തിനുള്ളിൽ നടന്ന കൃത്യം; ഒരു സ്ത്രീ തന്ന ക്വട്ടേഷനെന്ന പൾസറിന്റെ വെളിപ്പെടുത്തൽ
Amritha Rajan: ആപ്കി നസ്രോം നെ സംഝാ’ ഇന്ത്യൻഐഡോൾ വേദിയിൽ പെയ്തിറങ്ങി… വിസ്മയ മുഹൂർത്തം തീർത്ത് ഒരു മലയാളി പെൺകുട്ടി
Actress Attack Case: ‘മഞ്ജു തെളിവുകൾ തന്നു; നടിക്കൊപ്പം നിന്നതോടെ അവരുടെ ലൈഫ് പോയി; എട്ടാം തിയ്യതിക്കുശേഷം ഞാൻ അത് പറയും’
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം