Mohanlal : തിരുവനന്തപുരത്തെ സംവിധായകൻ ലാലിനെ ബ്രേയ്ൻവാഷ് ചെയ്തു;ആ പൊടിപ്പും തൊങ്ങല്ലും ഇന്നും മോഹൻലാൽ അപ്പാടെ വിശ്വസിക്കും: ആലപ്പി അഷ്റഫ്

Allappey Asharaf On Mohanlal : മാധ്യമപ്രവർത്തകൻ ശശി കുമാറിൻ്റെ ആദ്യ മലയാള ചിത്രത്തിനായി പരിഗണിച്ചിരുന്നത് മോഹൻലാലിനെയായിരുന്നു. എന്നാൽ മറ്റ് ചില ബാഹ്യ ഇടപെടലുകളെ തുടർന്ന് ശശി കുമാറിൻ്റെ ചിത്രത്തിൽ നിന്നും മോഹൻലാൽ പിന്മാറുകയായിരുന്നുയെന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്.

Mohanlal : തിരുവനന്തപുരത്തെ സംവിധായകൻ ലാലിനെ ബ്രേയ്ൻവാഷ് ചെയ്തു;ആ പൊടിപ്പും തൊങ്ങല്ലും ഇന്നും മോഹൻലാൽ അപ്പാടെ വിശ്വസിക്കും: ആലപ്പി അഷ്റഫ്

Alappey Asharf Mohanlal

Published: 

20 Jan 2025 23:43 PM

മോഹൻലാലിനെ ചുറ്റിപ്പറ്റി നിൽക്കുന്ന ചില ഉപചാപങ്ങളാണ് താരത്തിൻ്റെ സിനിമ കരിയറിനെ പിന്നോട്ടടിക്കുന്നത് എന്ന വിമർശനം അടുത്തിടെ കുറെ നാളായി ചർച്ചയായികൊണ്ടിരിക്കുകയാണ്. ചിലർ നൽകുന്ന പൊടിപ്പും തങ്ങലിലും വീണാണ് മോഹൻലാൽ പല തീരുമാനം കൈക്കൊള്ളറുള്ളതെന്ന് ഇപ്പോൾ ആരാധകർ പോലും അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ താരത്തിൻ്റെ ഈ സ്ഥിത പണ്ടുമുണ്ടായിരുന്നു എന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ് തൻ്റെ യുട്യൂബ് ചാനലിലൂടെ.

മാധ്യമപ്രവർത്തകനായ ശശി കുമാർ ആദ്യമായി മലയാളത്തിൽ ഒരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങിയപ്പോൾ അതിൽ നായകനാക്കാൻ തീരുമാനിച്ചത് മോഹൻലാലിനെയായിരുന്നു. എഴുത്തുകാരൻ സക്കറിയയുടെ രചനയിൽ ഒരുങ്ങുന്ന ചിത്രത്തിനായി മോഹൻലാലിൻ്റെ ഡേറ്റ കണ്ടെത്താനുള്ള ചുമതല ലഭിച്ചത് ആലപ്പി അഷ്റഫിന്. തിരുവനന്തപുരത്ത് മഹാസമുദ്രം സിനിമയുടെ ചിത്രീകരണം നടക്കുന്ന സെറ്റിലായിരുന്നു ശശി കുമാറിൻ്റെ ചിത്രത്തിനായി ആലപ്പി അഷ്റഫ് മോഹൻലാലിനെ കാണാൻ എത്തുന്നത്. സിനിമയുടെ അണിയറപ്രവർത്തകെ പറ്റി വിശദീകരിച്ചപ്പോൾ മോഹൻലാൽ ആദ്യം സമ്മതം അറിയിക്കുകയും ചെയ്തു. എന്നാൽ മറ്റ് ചില ബാഹ്യ ഇടപെടലുകളെ തുടർന്ന് സിനിമയിൽ നിന്നും പിന്‍മാറുകയായിരുന്നുയെന്ന് ആലപ്പി അഷ്റഫ് തൻ്റെ യുട്യൂബ് വീഡിയോയിൽ പറഞ്ഞു.

ആലപ്പി അഷ്റഫിൻ്റെ വീഡിയോ

ALSO READ : Renuka Menon : മലയാള സിനിമയിലെ രാക്ഷസി; ആദ്യ ചിത്രത്തിന് പിന്നാലെ തെന്നിന്ത്യയിൽ തിളങ്ങി, അവസാനം രേണുക സിനിമ ജീവിതം വേണ്ടെന്നു വെച്ചു

“തിരുവനന്തപുരത്തുള്ള ഒരു പഴയ സംവിധായകനോട് ലാല് സന്തോഷപൂർവ്വം ശശികുമാറിൻ്റെ ചിത്രത്തെ കുറിച്ചുള്ള വിവരം പങ്കുവെച്ചപ്പോൾ, ശശികുമാറിന് സിനിമയെ പറ്റി ഒന്നുമറിയില്ലയെന്നായിരുന്ന തിരുവനന്തപുരത്തുകാരാനായ സംവിധായകൻ മോഹൻലാലിനോട് പറഞ്ഞത്. ശശി കുമാറിന് പറ്റി നെഗറ്റീവും മോശമായതും പറഞ്ഞ് ലാലിനെ അയാൾ ബ്രേയ്ൻ വാഷ് ചെയ്തു.

സിനിമയിൽ ഇത് സ്ഥിരമാണ്. കഴിവുള്ളവനെ ആരെയും വളരാൻ അവുവദിക്കില്ല. ലാലിൻ്റെ കൂടെ നടക്കുന്നവർ പൊടിപ്പും തൊങ്ങലും വേണ്ടാത്ത ചില കാര്യങ്ങളും ചേർത്ത പല കാര്യങ്ങൾ ആസ്വാദകരമായി അവതരിപ്പിക്കും, ലാൽ അതെല്ലാം കേട്ട് വിശ്വസിക്കുകയും ചെയ്യും. അതായിരുന്നു അന്ന് നടന്ന ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്” ആലപ്പി അഷ്റഫ് താൻ പങ്കുവെച്ച് വീഡിയോയിൽ പറയുന്നു.

Related Stories
Amritha Rajan: ആപ്കി നസ്രോം നെ സംഝാ’ ഇന്ത്യൻഐഡോൾ വേദിയിൽ പെയ്തിറങ്ങി… വിസ്മയ മുഹൂർത്തം തീർത്ത് ഒരു മലയാളി പെൺകുട്ടി
Actress Attack Case: ‘മഞ്ജു തെളിവുകൾ തന്നു; നടിക്കൊപ്പം നിന്നതോടെ അവരുടെ ലൈഫ് പോയി; എട്ടാം തിയ്യതിക്കുശേഷം ഞാൻ അത് പറയും’
Mammootty’s ‘Kalamkaval’: ‘പറയാൻ ഉള്ളതെല്ലാം സിനിമയിലുണ്ട്’; കളങ്കാവലിനെ സ്വീകരിച്ചതിന് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
Actress Attack Case: ‘കാവ്യാ ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ചോദിച്ചു’; ലണ്ടൻ യാത്രയ്ക്കിടെ ദിലീപ് ഭീഷണിപ്പെടുത്തി’; അതിജീവിതയുടെ മൊഴി പുറത്ത്
Krishna Sajith: ‘എനിക്ക് പ​റ്റിയ പണിയല്ല സിനിമ, എന്തിനാണ് സിനിമയിലേക്ക് പോയതെന്ന് ആലോചിച്ചിട്ടുണ്ട്’; കൃഷ്ണ സജിത്ത്
Renu Sudhi: അധ്വാനത്തിന്റെ ഫലം; ലക്ഷങ്ങൾ വില വരുന്ന സ്വിഫ്റ്റ് കാർ സ്വന്തമാക്കി രേണു സുധി
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം