എന്താകും ആ മൂന്ന് ആൺമക്കളുടെ കഥ? നാരായണീൻ്റെ മൂന്നാൺമക്കൾ ടീസർ നാളെ

Narayaneente Moonnaanmakkal Movie: ഒരു ഫാമിലി ഡ്രാമയാകും ചിത്രമെന്ന സൂചനയാണ് ലഭിക്കുന്നത്. ഫെബ്രുവരി ആദ്യ വാരം തന്നെ നാരായണീൻ്റെ മൂന്നാൺമക്കൾ തിയറ്ററുകളിൽ എത്തും.

എന്താകും ആ മൂന്ന് ആൺമക്കളുടെ കഥ? നാരായണീൻ്റെ മൂന്നാൺമക്കൾ ടീസർ നാളെ

Narayaneente Moonnaanmakkal

Published: 

27 Jan 2025 18:21 PM

കിഷ്കിന്ധ കാണ്ഡം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഗുഡ് വിൽ എൻ്റർടെയ്മെൻ്റ്സിൻ്റെ ബാനറിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് നാരായണീൻ്റെ മൂന്നാൺമക്കൾ. ജോജു ജോർജും സുരാജ് വെഞ്ഞാറമൂടുമാണ് നാരായണീൻ്റെ മൂന്നാൺമക്കൾ സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിൻ്റെ ടീസർ നാളെ ജനുവരി 28-ാം തീയതി വൈകിട്ട് ആറ് മണിക്ക് പൂറത്ത് വിടുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. മമ്മൂട്ടിയുടെ സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ടീസർ നാളെ പുറത്ത് വിടുക.

നേരത്തെ ജനുവരി രണ്ടാം വാരത്തിൽ തിയറ്ററുകളിൽ എത്തുമെന്ന് കരുതിയ ചിത്രത്തിൻ്റെ റിലീസ് ഫെബ്രുവരി ഏഴാം തീയതിയിലേക്ക് പുനഃക്രമീകരിക്കുകയായിരുന്നു. നവാഗതനായ ശരൺ വേണുഗോപാലാണ് ചിത്രം ഒരുക്കുന്നത്. ശരൺ തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്. ഗുഡ് വിൽ എൻ്റർടെയ്മെൻ്റ്സിൻ്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ജോജുവിനും സുരാജിനും പുറമെ അലസിയർ, സജിത മഠത്തിൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ഒരു കുടുംബത്തെ പശ്ചാത്തലമാക്കിയതാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കേവലം ഫാമിലി ഡ്രാമ എന്നതിലുപരി മറ്റ് ഒരു ത്രില്ലർ സവിശേഷതയും സിനിമയ്ക്കുണ്ടെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.

ALSO READ : Thudarum Release Date: തുടരും റിലീസ് തീയതി തീരുമാനമായെന്ന് അഭ്യൂഹം; ‘പഴയ ലാലേട്ടനെ’ കാണാൻ കാത്തിരിക്കണം

അപ്പു പ്രഭാകറാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുവന്നത്. രാഹുൽ രാജാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. ജ്യോതി സ്വരൂപ് പാണ്ഡയാണ് ചിത്രത്തിൻ്റെ എഡിറ്റർ. ഗുഡ് വിൽ എൻ്റർടെയ്മെൻ്റ്സ് തന്നെയാണ് ചിത്രം ഫെബ്രുവരി ഏഴാം തീയതി തിയറ്ററുകളിൽ എത്തിക്കുക.

Related Stories
Aju Varghese: അജു വർഗീസ് ഇന്നസെൻ്റും നെടുമുടി വേണുവും ഒഴിച്ചിട്ട ശൂന്യത നികത്തുന്നു; സർവ്വം മായയിൽ അത് കാണാമെന്ന് അഖിൽ സത്യൻ
Actress Assault Case: മഞ്ജുവും അതിജീവിതയും പറയുന്ന ഗൂഢാലോചന അന്വേഷിക്കണ്ടേ? പ്രേംകുമാർ
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ