Bill Cobbs Passes Away: ഹോളിവുഡ് നടൻ ബിൽ കോബ്‌സ് അന്തരിച്ചു

Actor Bill Cobbs Passes Away: ദ ഹിറ്റലർ, ദ ബ്രദർ ഫ്രം അനതർ പ്ലാനെറ്റ്, നൈറ്റ് അറ്റ് ദ മ്യൂസിയം, ഐ വിൽ ഫ്‌ലൈ എവേ, ബോഡി​ഗാർഡ് തുടങ്ങിയവയാണ് ബിൽ കോബ്‌സിൻ്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. സിനിമയിലേതുപോലെ ടെലിവിഷൻ രംഗത്തും കോബ്‌സ് ഏറെ ശ്രദ്ധിക്കപ്പെട്ട നടനായി.

Bill Cobbs Passes Away: ഹോളിവുഡ് നടൻ ബിൽ കോബ്‌സ് അന്തരിച്ചു

Actor Bill Cobbs.

Published: 

27 Jun 2024 | 12:11 PM

ഹോളിവുഡ് നടനും ടെലിവിഷൻ താരവുമായ ബിൽ കോബ്‌സ് (90) (Bill Cobbs Passes Away) അന്തരിച്ചു. കാലിഫോർണിയയിലെ റിവർസൈഡിലെ അദ്ദേഹത്തിൻ്റെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ആഫ്രിക്കൻ അമേരിക്കൻ പെർഫോമിങ് ആർട്ട്‌സെൻ്ററിൻ്റെ നാടകങ്ങളിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്.

1974 ൽ ദ ടേക്കിങ് ഓഫ് പെലം വൺ ടു ത്രീ എന്ന ചിത്രത്തിലൂടെയാണ് ബിൽ കോബ്‌സ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ദ ഹിറ്റലർ, ദ ബ്രദർ ഫ്രം അനതർ പ്ലാനെറ്റ്, നൈറ്റ് അറ്റ് ദ മ്യൂസിയം, ഐ വിൽ ഫ്‌ലൈ എവേ, ബോഡി​ഗാർഡ് തുടങ്ങിയവയാണ് ബിൽ കോബ്‌സിൻ്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.

ALSO READ: നടൻ സിദ്ധിക്കിൻ്റെ മകൻ റാഷിൻ സിദ്ധിഖ് അന്തരിച്ചു

സിനിമയിലേതുപോലെ ടെലിവിഷൻ രംഗത്തും കോബ്‌സ് ഏറെ ശ്രദ്ധിക്കപ്പെട്ട നടനായി. ഡിനോ ഡനാ എന്ന സീരീസിലൂടെ ടേ ടൈം എമ്മി പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു. ദി സോപ്രാനോസ്, ദി വെസ്റ്റ് വിംഗ്, ദി ഇക്വലൈസർ, സിക്‌സ് ഫീറ്റ് അണ്ടർ, സെസെം സ്ട്രീറ്റ്, ഗുഡ് ടൈംസ് എന്നീ ടിവി ഷോകളിലും കോബ്സ് തൻ്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്. 2020 ൽ റിലീസ് ചെയ്ത ബ്ലോക്ക് പാർട്ടിയാണ് അവസാനമായി വേഷമിട്ട ചിത്രം.

1934 ൽ ഒഹായോയിലെ ക്ലീവ്‌ലാന്റിലാണ് ബിൽ കോബ്‌സിൻ്റെ ജനനം. കെട്ടിട നിർമ്മാണ തൊഴിലാളികളായിരുന്നു മാതാപിതാക്കൾ. യുഎസ് എയർ ഫോഴ്‌സിൽ റഡാർ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന കോബ്‌സ് 1960 കളുടെ അവസാനത്തിൽ അഭിനയ മോഹവുമായി ന്യൂയോർക്കിലേക്ക് താമസം മാറുകയായിരുന്നു. ടാക്‌സി ട്രൈവറായും കളിപ്പാട്ടങ്ങൾ വിൽക്കുന്ന കച്ചവടക്കാരനായും ആദ്യകാലത്ത് ഉപജീവനമാർഗം കണ്ടെത്തിയത്.

 

 

 

Related Stories
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
Mohanlal Movie L366: ടിഎസ് ലൗലാജൻ ഡ്യൂട്ടിയിലാണ്! പോലീസ് ലുക്കിൽ ലാലേട്ടൻ; L366 പോസ്റ്റർ പുറത്ത്
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ