Operation Sindoor: ഇന്ത്യ-പാക് സംഘർഷത്തിനിടെ ‘ഓപ്പറേഷൻ സിന്ദൂർ’ സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി; വിമർശിച്ച് ആരാധകർ

Operation Sindoor Film Announced; ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പങ്കുവച്ച് കൊണ്ടാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച പോസ്റ്ററിൽ യൂണിഫോം ധരിച്ച് റൈഫിൾ പിടിച്ചുകൊണ്ട് പുറം തിരിഞ്ഞു നിൽക്കുന്ന ഒരു വനിതാ പട്ടാളക്കാരിയുടെ ചിത്രമാണ് പോസ്റ്ററിൽ കാണാൻ പറ്റുന്നത്.

Operation Sindoor: ഇന്ത്യ-പാക് സംഘർഷത്തിനിടെ ഓപ്പറേഷൻ സിന്ദൂർ സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി; വിമർശിച്ച് ആരാധകർ

Operation Sindoor Movie

Updated On: 

10 May 2025 10:55 AM

ന്യൂഡൽഹി: ജമ്മു പഹൽ​ഗാമിൽ 26 പേരുടെ മരണത്തിനിടെയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ, ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ നടത്തിയ തിരിച്ചടി ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെ സംഭവത്തെ ആസ്പദമാക്കി സിനിമ നിർമിക്കാനായി നിരവധി ബോളിവുഡ് ചലച്ചിത്ര നിർമാണ സ്റ്റുഡിയോകൾ തിരക്കുകൂട്ടിയിരുന്നു. ഇപ്പോഴിതാ ഇതിനിടെയിൽ നിക്കി, വിക്കി ഭഗ്നാനി എന്നിവർ ചേർ‌ന്ന് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചു.

ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പങ്കുവച്ച് കൊണ്ടാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.  ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച പോസ്റ്ററിൽ യൂണിഫോം ധരിച്ച് റൈഫിൾ പിടിച്ചുകൊണ്ട് പുറം തിരിഞ്ഞു നിൽക്കുന്ന ഒരു വനിതാ പട്ടാളക്കാരിയുടെ ചിത്രമാണ് പോസ്റ്ററിൽ കാണാൻ പറ്റുന്നത്. ചുറ്റും തീയും,മുള്ളുവേലികളും, യുദ്ധവിമാനങ്ങളും നിറഞ്ഞ ഒരു തീക്ഷ്ണമായ പശ്ചാത്തലത്തിലമാണ് പോസ്റ്ററിലുള്ളത്. “ഓപ്പറേഷൻ സിന്ദൂർ” എന്ന തലക്കെട്ടും ത്രിവർണ്ണ നിറത്തിലുള്ള “ഭാരത് മാതാ കീ ജയ്” എന്ന വാചകവും പോസ്റ്ററിൽ കാണാം. ഉത്തം മഹേശ്വരിയും നിതിൻ കുമാർ ഗുപ്തയും ചേർന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ചിത്രത്തിലെ അഭിനേതാക്കളെ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

 

Also Read:ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ബോളിവുഡ്; സിനിമാ ടൈറ്റിലിനായി അപേക്ഷ നൽകിയത് 15 കമ്പനികൾ

അതേസമയം യുദ്ധസമാനമായ സാഹചര്യത്തിൽ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഓപ്പറേഷൻ സിന്ദൂർ ഇതുവരെ പൂർത്തിയായിട്ടില്ല, ഈ ആശങ്കാജനകമായ സാഹചര്യത്തിലും അത് മുതലെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു സോഷ്യൽ മീഡിയയിലെ വിമർശനം. നേരത്തെ തന്നെ 15 സിനിമാ നിർമാതാക്കളും ബോളിവുഡ് സ്റ്റുഡിയോകളും ഓപ്പറേഷൻ സിന്ദൂർ എന്ന പേര് രജിസ്റ്റർ ചെയ്യാൻ എത്തിയെന്ന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (FWICE) പ്രസിഡന്റ് സ്ഥിരീകരിച്ചിരുന്നു.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും