calendar movie song: സോജപ്പനാണിപ്പോൾ താരം… പച്ചവെള്ളം തച്ചിന് പാട്ടും പൃഥ്വിയുടെ എക്സ്പ്രഷനും മെയിൻ
Pachavellam Thachinu Sojappan Song: 15 വർഷം മുൻപ് പുറത്തിറങ്ങിയ ഒരു ഗാനം ഇന്നും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നത് മലയാള സിനിമയുടെ സംഗീത നിലവാരത്തിന് ലഭിച്ച വലിയ അംഗീകാരമായി കണക്കാക്കാം.

Pachavellam Thachinu Sojappan Song
അങ്ങനെ 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഓലിക്കര സോജപ്പൻ ട്രെൻഡിങ് ആയിരിക്കുകയാണ്. ഓലിക്കര സോജപ്പൻ ആരാണെന്നല്ലേ…. 2009-ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് സുകുമാരൻ ചിത്രം ‘കലണ്ടറി’ലെ പ്രധാന കഥാപാത്രമാണ്. ഇപ്പോൾ ഈ കഥാപാത്രവും ഗാനവും സമൂഹമാധ്യമങ്ങളിൽ വീണ്ടും തരംഗമായിരിക്കുകയാണ്. പച്ചവെള്ളം തച്ചിന് സോജപ്പൻ എന്ന ഈ ഗാനം കഴിഞ്ഞ ദിവസം 4K ക്വാളിറ്റിയിൽ പുറത്തിറങ്ങിയതിനു പിന്നാലെയാണ് സോജപ്പൻ ട്രോളർമാരുടെ ഇഷ്ടതാരമായി മാറിയത്.
പൃഥ്വിരാജ് അവതരിപ്പിച്ച രസകരമായ ഈ കഥാപാത്രം നേരത്തേയും മീമുകളിലും ട്രോളുകളിലും ഇടം നേടിയിട്ടുണ്ട്. എന്നാൽ ഗാനത്തിന്റെ പുതിയ പതിപ്പ് എത്തിയതോടെ സോജപ്പന്റെ ഭാവങ്ങളും പ്രകടനങ്ങളും വീണ്ടും സോഷ്യൽ മീഡിയ ചർച്ചാവിഷയമായി.
ALSO READ: പാരസെറ്റാമോൾ കുഞ്ഞുങ്ങൾക്ക് നൽകുമ്പോൾ ഏറെ ശ്രദ്ധിക്കണം…. പ്രത്യേകിച്ച് ഇക്കാര്യങ്ങൾ
ഗാനത്തിൻ്റെ വിജയത്തിനു പിന്നിൽ സംഗീതസംവിധായകൻ അഫ്സൽ യൂസഫും വരികളെഴുതിയ അനിൽ പനച്ചൂരാനും അത് ആലപിച്ച വിനീത് ശ്രീനിവാസനുമുണ്ട്. ആകർഷകമായ ഈണവും രസകരമായ വരികളും സോജപ്പൻ്റെ അവതരണവുമാണ് പാട്ടിനെ ജനപ്രിയമാക്കിയത്.
പൃഥ്വിരാജിന് പുറമെ നവ്യ നായർ (കൊച്ചുറാണി), സെറീന വഹാബ്, മുകേഷ്, ജഗതി ശ്രീകുമാർ, മണിയൻപിള്ള രാജു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. 15 വർഷം മുൻപ് പുറത്തിറങ്ങിയ ഒരു ഗാനം ഇന്നും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നത് മലയാള സിനിമയുടെ സംഗീത നിലവാരത്തിന് ലഭിച്ച വലിയ അംഗീകാരമായി കണക്കാക്കാം.