Rekha Chithram Movie: മമ്മൂട്ടിയുമായി ബന്ധപ്പെട്ട ആ സർപ്രൈസ് എന്താണ്, രേഖാ ചിത്രം വ്യാഴാഴ്ച

90 ലൊക്കേഷനുകളിലായി 60 ദിവസങ്ങൾ കൊണ്ടാണ് "രേഖാചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയത് സംവിധായകൻ ജോഫിൻ ടി ചാക്കോ പറഞ്ഞിരുന്നു. 115 അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്.

Rekha Chithram Movie: മമ്മൂട്ടിയുമായി ബന്ധപ്പെട്ട ആ സർപ്രൈസ് എന്താണ്, രേഖാ ചിത്രം വ്യാഴാഴ്ച

Rekha Chithram Release

Published: 

08 Jan 2025 | 07:58 PM

ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറല്ല ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണെന്ന് പറഞ്ഞാണ് രേഖാ ചിത്രത്തിൻ്റെ ഇൻട്രോ ആസിഫലി തന്നെ പറഞ്ഞത്. ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിക്കുന്നത്.രേഖാ ചിത്രം വ്യാഴാഴ്ച പ്രദർശനത്തിനെത്തുകയാണ്.

90 ലൊക്കേഷനുകളിലായി 60 ദിവസങ്ങൾ കൊണ്ടാണ് “രേഖാചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയത് സംവിധായകൻ ജോഫിൻ ടി ചാക്കോ പറഞ്ഞിരുന്നു. 115 അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്. പലരും ആദ്യമായി അഭിനയിക്കുന്നവരാണ്.ഒരുപാട് ബഡ്‌ജറ്റ്‌ വരുന്ന രീതിയിലാണ് ആദ്യം ഈ സിനിമയുടെ കഥ പറയുമ്പോൾ ആലോചിച്ചത്. പക്ഷെ പിന്നീട് ചിത്രം അങ്ങനെ എടുക്കാൻ കഴിയില്ല എന്ന് തോന്നി. പഴയ കാലഘട്ടം വരുന്നയിടത്ത് കുറച്ചധികം ഇൻവെസ്റ്റ് ചെയ്ത ശേഷം മറ്റ് ഭാഗങ്ങളിൽ അത് ബാലൻസ് ചെയ്യുക എന്നതായിരുന്നു പ്ലാൻ. മമ്മൂക്കയെ കുറിച്ചുള്ള ഒരു സർപ്രൈസ്‌ സിനിമയിലുണ്ടെന്നും ജോഫിൻ രേഖപ്പെടുത്തി. പഴയ കാലഘട്ടം കാണിക്കുന്ന സീനുകൾ തന്നെയാണ് ഏറ്റവും കൂടുതൽ സമയമെടുത്ത് ഷൂട്ട് ചെയ്തിരിക്കുന്നതുമെന്നും സംവിധായകൻ ജോഫിൻ ടി ചാക്കോ പറഞ്ഞു.

മമ്മൂക്കയുടെ ചില ഇൻപുട്ടുകൾ രേഖാചിത്രം സിനിമയിലുണ്ട്. ‘രേഖാചിത്രം’ എന്ന സിനിമയ്ക്ക് മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാർഗ്ഗനിർദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് നിർമ്മാതാവ് വേണു കുന്നപ്പിള്ളി. ചിത്രത്തിൽ ചില നിർദ്ദേശങ്ങൾ, വരുത്തേണ്ട മാറ്റങ്ങൾ എല്ലാം മമ്മൂട്ടി നൽകിയിട്ടുണ്ട്. അതെല്ലാം ചിത്രം കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും. എന്തായിരിക്കും മമ്മൂക്ക പറഞ്ഞിട്ടുണ്ടാകുക എന്ന് സിനിമ കണ്ടാൽ നിങ്ങൾക്ക് അറിയാൻ – വേണു കുന്നപ്പിള്ളി പറയുന്നു.

ചിത്രത്തിൽ

മനോജ് കെ ജയൻ, ഇന്ദ്രൻസ് എന്നിവരെ കൂടാതെ ചിത്രത്തിൽ ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ എന്നിവരും കൂടാതെ പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് (‘ആട്ടം’ ഫെയിം) താരങ്ങളും എത്തുന്നു

അണിയറ പ്രവർത്തകർ

പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, ഛായാഗ്രഹണം: അപ്പു പ്രഭാകർ, സംഗീത സംവിധാനം: മുജീബ് മജീദ്, കലാസംവിധാനം: ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്,വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, സംഘട്ടനം: ഫാന്റം പ്രദീപ്‌, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം,

Related Stories
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
Mohanlal Movie L366: ടിഎസ് ലൗലാജൻ ഡ്യൂട്ടിയിലാണ്! പോലീസ് ലുക്കിൽ ലാലേട്ടൻ; L366 പോസ്റ്റർ പുറത്ത്
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ