Shine Tom Chacko: ചില നടിമാര്‍ ഷൈനിനെ പൊക്കി പറയുന്നു, അവന്റെ ലീലാവിലാസങ്ങളില്‍ പ്രതികരിച്ചപ്പോള്‍ പല പ്രമുഖരും എനിക്ക് നേരെ വിരല്‍ ചൂണ്ടി: രഞ്ജു രഞ്ജിമാര്‍

Renju Renjimar Says Against Shine Tom Chacko: തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു രഞ്ജുവിന്റെ പ്രതികരണം. ഒരിക്കല്‍ ഷൈന്‍ ടോം ചാക്കോയുടെ ലീലാവിലാസങ്ങള്‍ ചൂണ്ടി കാണിച്ച് താന്‍ പ്രതികരിച്ചപ്പോള്‍ അകത്തളത്തില്‍ ഇരുന്ന് പല പ്രമുഖരും അഭിനന്ദിച്ചുവെന്നും എന്നാല്‍ നിമിഷനേരം കൊണ്ട് അവര്‍ തന്നെ തനിക്ക് നേരെ വിരല്‍ ചൂണ്ടിയെന്നും രഞ്ജു പറയുന്നു.

Shine Tom Chacko: ചില നടിമാര്‍ ഷൈനിനെ പൊക്കി പറയുന്നു, അവന്റെ ലീലാവിലാസങ്ങളില്‍ പ്രതികരിച്ചപ്പോള്‍ പല പ്രമുഖരും എനിക്ക് നേരെ വിരല്‍ ചൂണ്ടി: രഞ്ജു രഞ്ജിമാര്‍

രഞ്ജു രഞ്ജിമാര്‍, ഷൈന്‍ ടോം ചാക്കോ

Updated On: 

17 Apr 2025 | 02:37 PM

കൊച്ചി: ഏറെ നാളായി നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ സിനിമാ ഷൂട്ടിങ് സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് നടി വിന്‍സി അലോഷ്യസിനോട് ഷൈന്‍ അപമരാദ്യയായി പെരുമാറിയ സംഭവമാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. നടനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഈ സാഹചര്യത്തില്‍ ഷൈനിനെതിരെ മറ്റൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍.

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു രഞ്ജുവിന്റെ പ്രതികരണം. ഒരിക്കല്‍ ഷൈന്‍ ടോം ചാക്കോയുടെ ലീലാവിലാസങ്ങള്‍ ചൂണ്ടി കാണിച്ച് താന്‍ പ്രതികരിച്ചപ്പോള്‍ അകത്തളത്തില്‍ ഇരുന്ന് പല പ്രമുഖരും അഭിനന്ദിച്ചുവെന്നും എന്നാല്‍ നിമിഷനേരം കൊണ്ട് അവര്‍ തന്നെ തനിക്ക് നേരെ വിരല്‍ ചൂണ്ടിയെന്നും രഞ്ജു പറയുന്നു.

തന്റെ സിനിമയുടെ കാര്യം താന്‍ നോക്കും. താന്‍ മാപ്പ് പറയണമെന്ന് ആ നടനും കുടുംബവും സംവിധായകനും തന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ നിലപാടില്‍ നിന്ന് മാറിയില്ലെന്നും തന്നെ സപ്പോര്‍ട്ട് ചെയ്തത് ഒരു നടി മാത്രമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

രഞ്ജു രഞ്ജിമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ഈയടുത്തിടെ ഐഎഫ്എഫ്എ അബുദാബിയില്‍ വെച്ച് നടന്നപ്പോഴും ഷൈനിന്റെ വികൃതികള്‍ നേരിട്ട് കണ്ടു. ചില നടികള്‍ വന്നിരുന്ന് ചാനല്‍ ചര്‍ച്ചയില്‍ അവനെ പൊക്കി പറയുന്നു. ആ നടന്‍ അഭിനയിച്ച സിനിമയില്‍ കാട്ടിക്കൂട്ടുന്ന തോന്ന്യവാസം നേരിട്ട് കണ്ട വ്യക്തിയാണ് താനും തന്റെ സഹപ്രവര്‍ത്തകരും.

Also Read: Shine Tom Chacko: വിന്‍സിയുടെ വെളിപ്പെടുത്തല്‍ ഇന്‍സ്റ്റ സ്റ്റോറിയാക്കി ഷൈന്‍; പരാതി പുറത്തുവന്നിട്ടും മാറ്റാതെ താരം

ഏത് അര്‍ത്ഥത്തിലാണ് അയാള്‍ നല്ലൊരു നടനാകുന്നത്. അയാളുടെ സിനിമകള്‍ ടൈപ്പ് അല്ലേ? വെള്ള പൂശാന്‍ ചിലരുണ്ടെന്നും രഞ്ജു രഞ്ജിമാര്‍ തുറന്നടിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ