Anju Joseph: റിലേഷൻഷിപ്പിലായി കുറച്ച് നാളിനുള്ളിൽ എന്തോ ഒരു കുഴപ്പമുണ്ടെന്ന് മനസ്സിലായി; അത്രയും ചിന്തിക്കാൻ പറ്റിയില്ല- അഞ്ചു ജോസഫ്

Singer Anju Joseph About her Past Relationship: റിയലൈസേഷൻ ഉണ്ടായി കഴിഞ്ഞിട്ടും എൻ്റെ പേഴ്സണൽ കാര്യം പറയുകയാണെങ്കിലും അല്ലാതെ എനിക്ക് പരിചയമുള്ള ആൾക്കാരെ പറയുകയാണെങ്കിലും ടോക്സിക് ആണെന്ന് റിയലൈസ് ചെയ്തിട്ടും അതിനകത്ത് നിന്നിട്ടുണ്ട്. ഞാനും നിന്നിട്ടുണ്ട്.

Anju Joseph: റിലേഷൻഷിപ്പിലായി കുറച്ച് നാളിനുള്ളിൽ എന്തോ ഒരു കുഴപ്പമുണ്ടെന്ന് മനസ്സിലായി; അത്രയും ചിന്തിക്കാൻ പറ്റിയില്ല- അഞ്ചു ജോസഫ്

Anju Joseph Family

Published: 

10 Feb 2025 | 04:51 PM

ഐഡിയ സ്റ്റാർ സിംഗറിലൂടെ ടീവി പ്രേക്ഷകർക്ക് സുപരിചിതയായ ഗായികയാണ് അഞ്ചു ജോസഫ്. പാട്ടിൽ മാത്രമല്ല സിനിമയിലും അഞ്ചു വേഷമിട്ടിട്ടുണ്ട്. ആദ്യ വിവാഹത്തിൽ നിന്നും ഡിവോഴ്സ് നേടിയ ശേഷമാണ് പാട്ടിൻ്റെ മേഖലയിൽ അഞ്ചു വീണ്ടും സജീവമായത് എന്ന് ഒരു വിഭാഗം പറയുന്നു. വിവിധ ടെലിവിഷൻ ഷോകളുടെ ഡയറക്ടായിരുന്ന അനൂപ് ജോണായിരുന്നു അഞ്ചുവിൻ്റെ ആദ്യ ഭർത്താവ്. അഞ്ച് വർഷം ഇരുവരും ഒരുമിച്ച് ജീവിച്ച ശേഷമായിരുന്നു ഡിവോഴ്സ്. തൻ്റെ പഴയ ബന്ധവും അതുമായി ബന്ധപ്പെട്ട് അനുഭവിച്ച പ്രശ്നങ്ങളും അഞ്ചു തന്നെ മാതൃഭൂമി ക ഫെസ്റ്റ്റിവലിൽ തുറന്നു പറഞ്ഞിട്ടുണ്ട്. തൻ്റെ ആദ്യ ബന്ധം ടോക്സിക്കായ ഒന്നായിരുന്നുവെന്നും അന്നത് ശരിക്കും മനസ്സിലാക്കാൻ സാധിച്ചിരുന്നില്ലെന്നും അഞ്ചു പറയുന്നു.

അഞ്ചു പറയുന്നതിങ്ങനെ

എൻ്റെ ഇതിനുമുന്നെ ഉണ്ടായിരുന്ന റിലേഷൻഷിപ്പ് തുടങ്ങി വളരെ കുറച്ചു നാളിനുള്ളിൽ എനിക്ക് അത് ടോക്സിക് ആണെന്ന് മനസ്സിലായിട്ടുണ്ടായിരുന്നു. പക്ഷേ അന്നതിന് ടോക്സിക് എന്നൊരു ലേബൽ ഒന്നുമില്ല. എന്തോ ഒരു കുഴപ്പമുണ്ടെന്നുള്ളത് എനിക്ക് മനസ്സിലായിട്ടുണ്ടായിരുന്നു. പക്ഷേ ഈ കുഴപ്പത്തിൽ ചെന്ന് ചാടി കളിഞ്ഞാൽ പിന്നീട് ഉണ്ടാകുന്ന ഒരു കോൺസിക്വൻസിനെപ്പറ്റി അന്ന് ചിന്തിക്കാനുള്ള ഒരു ബോധമോ ഒരു എന്താ പറയാ അത്രയും വൈസ് ആയിരുന്നില്ല ആ സമയത്ത്.

ടോക്സിസിറ്റി എന്നൊരു ടേം ഞാൻ കേട്ടു തുടങ്ങിയത് മേ ബി ഒരു 2018 കാലഘട്ടം തൊട്ടാണ് . അതിനുമുന്നെ എന്തോ കുഴപ്പമുണ്ട്. എല്ലാവരും റിലേഷൻഷിപ്സ് പറയുമ്പോൾ അല്ലെങ്കിൽ ഒരു വിവാഹജീവിതമോ അല്ലെങ്കിൽ ഫ്രണ്ട്ഷിപ്പ് ആണെങ്കിലും പറയുമ്പോൾ അതൊരു ടോക്സിക് സംഭവമാണെന്ന് ആ ഒരു നെയിമിങ് ഇല്ലാതെ കുഴപ്പമുണ്ടെന്ന് മാത്രം പറഞ്ഞു കേട്ടിട്ടുണ്ട്.

ടോക്സിസിറ്റിയിൽ ഒരു ടേമിങ്,ഒരു ലേബലിങ് വന്നത് 2018-ന് ശേഷമാണ്. റിയലൈസേഷൻ ഉണ്ടായി കഴിഞ്ഞിട്ടും എൻ്റെ പേഴ്സണൽ കാര്യം പറയുകയാണെങ്കിലും അല്ലാതെ എനിക്ക് പരിചയമുള്ള ആൾക്കാരെ പറയുകയാണെങ്കിലും ടോക്സിക് ആണെന്ന് റിയലൈസ് ചെയ്തിട്ടും അതിനകത്ത് നിന്നിട്ടുണ്ട്. ഞാനും നിന്നിട്ടുണ്ട്. എനിക്ക് അറിയാവുന്ന കുറെ ആൾക്കാർ ഇപ്പോൾ നിൽക്കുന്നുണ്ട്. സോ എന്ത് ചെയ്യാൻ പറ്റും എന്നുള്ളത് ഒരു ക്വസ്റ്റ്യൺ മാർക്കാണ്- അഞ്ചു ചൂണ്ടിക്കാട്ടുന്നു

2024- നവംബറിലാണ് അഞ്ജു വീണ്ടും വിവാഹിതയായത്. ആലപ്പുഴ സ്വദേശി ആദിത്യ പരമേശ്വരനാണ് വരൻ. ആലപ്പുഴ രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

Related Stories
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ