P. Unnikrishnan: ക്രിക്കറ്റ് ഭ്രാന്ത്, ബഹുരാഷ്ട്ര കമ്പനിയിൽ ജോലി, എന്നിട്ടും കറങ്ങിത്തിരിഞ്ഞു പാട്ടുകാരനായി – പി. ഉണ്ണികൃഷ്ണൻ
musician P. Unnikrishnan: എവിടെ മത്സരം ഉണ്ടെങ്കിലും അമ്മ പാട്ടു പഠിപ്പിച്ചു പങ്കെടുപ്പിക്കും അങ്ങനെയങ്ങനെ തന്നിൽ അറിയാതെ തന്നെ സംഗീതം പേര് ഉറച്ചു എന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. കോളേജിൽ എത്തിയ ശേഷമാണ് ഡോക്ടർ എസ് രാമനാഥന്റെ ശിഷ്യനാവുന്നത് അതും അമ്മയുടെ നിർബന്ധമായിരുന്നു.

Unnikrishnan
പല പാട്ടുകാരുടെയും കഥകൾ നോക്കിയാൽ അവർ ഒരിക്കലും അങ്ങനെ ഒരു പശ്ചാത്തലത്തിൽ നിന്ന് വന്നവരാവില്ല. അവരുടെ താൽപര്യങ്ങളും മറ്റു പലതും ആയിരുന്നിരിക്കാം. പക്ഷേ ഒടുവിൽ കറങ്ങിത്തിരിഞ്ഞ് അവർ അവിടെ എത്തി എന്നാവും പറയാറുണ്ടാവുക. അത്തരത്തിൽ ഒരു കഥ തന്നെയാണ് പാട്ടുകാരനായ പി ഉണ്ണികൃഷ്ണനും പറയാനുള്ളത്. തമിഴ് സിനിമാഗാന രംഗത്ത് ഏറെ പ്രശസ്തനായ ഈ പാലക്കാട്ടുകാരൻ മലയാളികൾക്ക് സുപരിചിതനാകുന്നത് ദേവരാഗത്തിലെ യാദവാ എന്ന പാട്ടിലൂടെയാണ്.
കാതലൻ എന്ന ചിത്രത്തിൽ എ ആർ റഹ്മാന്റെ എന്നവളെ എന്ന ഗാനത്തിലൂടെയാണ് ഉണ്ണികൃഷ്ണന്റെ പ്രശസ്തി ഉയർന്നത്. ജീൻസിലെ പൂവുക്കുൾ ഒളിന്തിരിക്കും കുഷിയിലെ ഓ വെണ്ണിലാ പ്രിയമാനവളെയിലെ അഴകേയഴകേ എങ്ങനെ അനവധി ഗാനങ്ങളുടെ ഭാഗമായി ഉണ്ണികൃഷ്ണൻ നിന്നിട്ടുണ്ട്. മകൾ ഉത്തര ഉണ്ണികൃഷ്ണനും പാട്ടിന്റെ വഴിയെ തന്നെ.
കൊമേഴ്സിൽ ബിരുദം ബരാഷ്ട്ര കമ്പനിയിൽ ജോലി
ഒരു സംഗീതജ്ഞൻ ആവണമെന്നത് ഒരിക്കലും ഉണ്ണികൃഷ്ണന്റെ സ്വപ്നങ്ങളിൽ ഉണ്ടായിരുന്നില്ല. അമ്മയുടെ നിർബന്ധപ്രകാരം പാട്ടു പഠിക്കാൻ തുടങ്ങി. സംഗീതം ആയിരിക്കും പ്രൊഫഷൻ എന്നൊന്നും ആലോചിച്ചു കൂടിയിരുന്നില്ല അന്ന്. പുറത്തുപോയി സർവ്വനേരവും കളിക്കുക എന്നൊരു ചിന്ത മാത്രമേ ചെറുപ്പത്തിൽ ഉണ്ടായിരുന്നുള്ളൂ. വീട്ടിൽ എപ്പോഴും പാട്ട് പ്ലേ ചെയ്യും.
എവിടെ മത്സരം ഉണ്ടെങ്കിലും അമ്മ പാട്ടു പഠിപ്പിച്ചു പങ്കെടുപ്പിക്കും അങ്ങനെയങ്ങനെ തന്നിൽ അറിയാതെ തന്നെ സംഗീതം പേര് ഉറച്ചു എന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. കോളേജിൽ എത്തിയ ശേഷമാണ് ഡോക്ടർ എസ് രാമനാഥന്റെ ശിഷ്യനാവുന്നത് അതും അമ്മയുടെ നിർബന്ധമായിരുന്നു. അന്നൊന്നും കൃത്യമായി ക്ലാസ്സിൽ പോകാതെയും പഠിക്കാതെയും അമ്മയെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട് എന്നും ഉണ്ണികൃഷ്ണൻ ഓർക്കുന്നു.
Also read – ശ്രദ്ധിക്കാൻ കഴിയുന്നില്ല, ഓർമ്മക്കുറവ്…. കോവിഡ് വന്നവരിൽ ബ്രെയിൻ ഫോഗിനു സാധ്യത
ക്രിക്കറ്റിൽ താല്പര്യം എന്നിട്ടും പാട്ടിലേക്ക്
മുഴുവൻ നേരവും ക്രിക്കറ്റ് ഗ്രൗണ്ടിൽ തന്നെയായിരിക്കും ചെറുപ്പത്തിൽ. കോളേജിൽ അഡ്മിഷൻ കിട്ടിയത് തന്നെ സ്പോർട്സ് ക്വാട്ടയിൽ ആയിരുന്നു. കോളേജിലെ മുഴുവൻ സമയവും ക്രിക്കറ്റ് കളിച്ചു നടക്കും അല്ലെങ്കിൽ കൾച്ചറൽ പരിപാടികളിൽ പങ്കെടുക്കും അതുകൊണ്ടുതന്നെ ക്ലാസ്മേറ്റ്സ് ആരൊക്കെ എന്നു പോലും ഓർമ്മ ഉണ്ടായിരുന്നില്ല. ഡോക്ടർ എൻജിനീയർ എന്നെല്ലാം ആവണം എന്നായിരുന്നു അന്ന് മിക്കവരുടെയും ആഗ്രഹം. ക്രിക്കറ്റ് കളിച്ച് ബാക്കിയുള്ള സമയത്താണ് പാട്ടിനു പോയിരുന്നത്.
കമ്പനിയിലെ ജോലിക്ക് ശേഷവും കച്ചേരി അവതരിപ്പിക്കാൻ പോയിട്ടുണ്ട്. അന്ന് അതൊക്കെ ചെയ്തത് അമ്മയുടെ പരിശ്രമത്താലായിരുന്നു. അമ്മ നിർബന്ധിച്ചില്ലായിരുന്നെങ്കിൽ സംഗീത പഠനം തുടർന്നു പോകുമോ എന്ന് പോലും സംശയമാണ്. പിന്നീട് സംഗീത ലോകത്തെത്തുകയും ആദ്യം പാടിയ ചലച്ചിത്ര ഗാനത്തിന് തന്നെ ദേശീയ അവാർഡ് ലഭിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മകളായ ഉത്തരയ്ക്കും അതേ ഭാഗ്യം തന്നെയാണ് ലഭിച്ചത്. രാധിക ആർ. ബിയുടെ രാഗവും അനുരാഗവും എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഉണ്ണികൃഷ്ണൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.