Tovino Thomas: ‘അവരെ ഞാന്‍ കുട്ടിക്കാലം മുതല്‍ ആരാധിച്ചിരുന്നു, എന്നാല്‍ ഒരുമിച്ച് അഭിനയിക്കാന്‍ പോയപ്പോള്‍…’

Tovino Thomas About Manju Warrier: 2018ല്‍ ആമി എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴുണ്ടായ അനുഭവത്തെ കുറിച്ചാണ് താരം മനസുതുറക്കുന്നത്. മഞ്ജു വാര്യരയായിരുന്നു സിനിമയില്‍ ടൊവിനോയോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മഞ്ജു വാര്യരോടൊപ്പം അഭിനയിച്ചപ്പോള്‍ താന്‍ ടെന്‍ഷന്‍ അനുഭവിച്ചുവെന്ന് ടൊവിനോ പറയുന്നു.

Tovino Thomas: അവരെ ഞാന്‍ കുട്ടിക്കാലം മുതല്‍ ആരാധിച്ചിരുന്നു, എന്നാല്‍ ഒരുമിച്ച് അഭിനയിക്കാന്‍ പോയപ്പോള്‍...

മഞ്ജു വാര്യര്‍, ടൊവിനോ തോമസ്‌

Published: 

12 May 2025 18:36 PM

മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ടൊവിനോ തോമസ്. വളരെ പെട്ടെന്നാണ് അദ്ദേഹം ജനഹൃദയങ്ങളില്‍ കുടിയേറിയത്. ഇതിനോടകം വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടാന്‍ സാധിച്ച താരത്തിന് അനുഭവിക്കേണ്ടി വന്ന ടെന്‍ഷനെ കുറിച്ചാണ് ഇപ്പോള്‍ അദ്ദേഹം മനസുതുറക്കുന്നത്.

2018ല്‍ ആമി എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴുണ്ടായ അനുഭവത്തെ കുറിച്ചാണ് താരം മനസുതുറക്കുന്നത്. മഞ്ജു വാര്യരയായിരുന്നു സിനിമയില്‍ ടൊവിനോയോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മഞ്ജു വാര്യരോടൊപ്പം അഭിനയിച്ചപ്പോള്‍ താന്‍ ടെന്‍ഷന്‍ അനുഭവിച്ചുവെന്ന് ടൊവിനോ പറയുന്നു.

ചെറുപ്പം മുതല്‍ക്കെ മാധവിക്കുട്ടിയുടെ ഒരു ആരാധകനായിരുന്നു താന്‍. അവരുടെ ജീവിതം സിനിമയാക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമമുണ്ടായിരുന്നു. എന്നാല്‍ ഒരു നിയോഗം പോലെ ചിത്രത്തിലെ കൃഷ്ണവേഷം ചെയ്യാനുള്ള ഭാഗ്യമുണ്ടായി.

ആ പ്രൊജക്ടിലേക്ക് ഏറ്റവും അവസാനമാണ് താന്‍ ജോയിന്‍ ചെയ്തത്. ചലഞ്ചിങ്ങായ കഥാപാത്രം ആയതിനാല്‍ എവിടെയെങ്കിലും പാളിപ്പോയാല്‍ ആളുകള്‍ തേച്ചൊട്ടിക്കും. കുട്ടിക്കാലം മുതല്‍ക്കെ താന്‍ ഏറെ ആരാധനയോടെ കാണുന്ന താരമാണ് മഞ്ജു വാര്യര്‍. അവരോടൊപ്പം നേരത്തെ അഭിനയിച്ചിരുന്നില്ല.

Also Read: Tovino Thomas: ‘ശവമടക്ക് സീൻ ഷൂട്ട് ചെയ്തപ്പോൾ പെട്ടിയിൽ കിടന്ന് ഉറങ്ങിപ്പോയി; ആക്ഷൻ പറഞ്ഞപ്പോൾ ഞെട്ടിപ്പോയി’; ടൊവിനോ തോമസ്

ആമിയില്‍ മഞ്ജുവിനൊപ്പം അഭിനയിക്കാന്‍ പോയപ്പോള്‍ ചെറിയൊരു ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍ കൂടെ അഭിനയിക്കുന്നവരെ കംഫര്‍ട്ടാക്കി അഭിനയിക്കുന്നതില്‍ അവര്‍ക്ക് പ്രത്യേക മിടുക്കുണ്ട് എന്നാണ് ടൊവിനോ പറയുന്നത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്