Shine Tom Chacko: ഷൈനിനു വേണ്ടി വ്യാപക തിരച്ചിൽ, വിൻസിയുടെ പരാതി അന്വേഷിക്കാൻ ‘അമ്മ’

Shine Tom Chacko - Vincy Aloshious: ഡാൻസാഫ് സം​ഘം ഹോട്ടലിൽ എത്തിയതറിഞ്ഞ് ഷൈൻ മൂന്നാം നിലയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഷൈനിൻ്റെ കൊച്ചിയിലെ ഫ്ളാറ്റിൽ പൊലീസ് സംഘം എത്തിയെങ്കിലും നടനെ കണ്ടെത്താനായില്ല.

Shine Tom Chacko: ഷൈനിനു വേണ്ടി വ്യാപക തിരച്ചിൽ, വിൻസിയുടെ പരാതി അന്വേഷിക്കാൻ അമ്മ

ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ്

Published: 

17 Apr 2025 13:40 PM

നടൻ ഷൈൻ ടോം ചാക്കോയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. കഴിഞ്ഞ ദിവസം കൊച്ചിയിലെ കലൂരിലുള്ള പിജിഎസ് വേദാന്ത ഹോട്ടലിൽ നടന്ന ലഹരി പരിശോധനയ്ക്കിടെയാണ് നടൻ രക്ഷപ്പെട്ടത്.

നടനും സംഘവും ലഹരി ഉപയോ​ഗിക്കുന്നുവെന്ന രഹസ്യം വിവരത്തെ തുട‍ർന്നായിരുന്നു പരിശോധന. എന്നാൽ ഡാൻസാഫ് സം​ഘം ഹോട്ടലിൽ എത്തിയതറിഞ്ഞ് ഷൈൻ മൂന്നാം നിലയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഷൈനിൻ്റെ കൊച്ചിയിലെ ഫ്ളാറ്റിൽ പൊലീസ് സംഘം എത്തിയെങ്കിലും നടനെ കണ്ടെത്താനായില്ല.

ALSO READ: ‘നടന്റെയോ സിനിമയുടെയോ പേര് പറയാൻ ഉദ്ദേശിച്ചിട്ടില്ല, പൊലീസിൽ പരാതി നൽകില്ല, കൂടെ നിന്നവർക്ക് നന്ദി ‘: വിൻസി അലോഷ്യസ്

അതേസമയം നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ അന്വേഷണം നടത്താൻ സിനിമ സംഘടന അമ്മ തീരുമാനിച്ചു. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് നടൻ മോശമായി പെരുമാറിയെന്ന നടിയുടെ പരാതി അമ്മയുടെ മൂന്നംഗ സമിതി അന്വേഷിക്കും. സരയൂ, അൻസിബ, വിനുമോഹൻ എന്നിവരാണ് പരാതി അന്വേഷിക്കുക. പരാതി അന്വേഷിച്ച് ഇന്ന് തന്നെ റിപ്പോർട്ട് നൽകാൻ മൂന്നംഗസമിതിയോട് നിർദ്ദേശിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ നടപടി എടുക്കുമെന്നും അമ്മ വ്യക്തമാക്കി.

അതിനിടെ ഷൈൻ ടോം ചാക്കോയുടെ പേര് പുറത്തുവന്നതിന് പിന്നാലെ ആദ്യ പ്രതികരണവുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തി. വളരെ രഹസ്യമായിട്ടാണ് പരാതി നൽകിയതെന്നും അത് എങ്ങനെ പുറത്ത് വന്നതെന്ന് അറിയില്ലെന്നും നടി പറഞ്ഞു. നടന്റെയോ സിനിമയുടെയോ പേര് പറയാൻ ഉദ്ദേശിച്ചിട്ടില്ല, ആരോപണം നടനെതിരെ മാത്രമാണ് സിനിമയ്‌ക്കെതിരെ അല്ലെന്നും നടി പ്രതികരിച്ചു. സംഭവത്തിന് പിന്നാലെ സംവിധായകൻ നടന് താക്കീത് നൽകിയിരുന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് വിൻസി പറഞ്ഞു.

Related Stories
Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!
Dileep: വിവാദങ്ങൾക്കിടെ നടൻ ദിലീപ് ശബരിമലയിൽ
Actress Assault Case: അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം