Vismaya Mohanlal: ഇതൊരു നിയോഗമായി കാണുന്നു, നിരാശപ്പെടുത്തില്ല ലാലേട്ടാ…ചേച്ചി; കുറിപ്പുമായി ജൂഡ്

Vismaya Mohanlal-Jude Anthany Joseph Movie: എല്ലാവരും കാത്തിരുന്നത് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റിന് ആയിരുന്നുവെങ്കിലും എത്തിയത്, വിസ്മയയുടെ സിനിമാ പ്രവേശ വാര്‍ത്തയാണ്. ജൂഡും മോഹന്‍ലാലും ഒന്നിക്കുന്നു എന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

Vismaya Mohanlal: ഇതൊരു നിയോഗമായി കാണുന്നു, നിരാശപ്പെടുത്തില്ല ലാലേട്ടാ...ചേച്ചി; കുറിപ്പുമായി ജൂഡ്

ജൂഡ് ആന്തണി ജോസഫ്, മോഹന്‍ലാല്‍, വിസ്മയ

Updated On: 

01 Jul 2025 | 06:01 PM

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിനെ നായികയാക്കി സിനിമയൊരുക്കുന്ന ആവേശത്തിലാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തന്റെ മകള്‍ ഭാഗമാകുന്ന വിവരം മോഹന്‍ലാല്‍ തന്നെയാണ് പുറത്തുവിട്ടത്. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ഒരു ഗംഭീര അനൗണ്‍സ്‌മെന്റ് ഉണ്ടാകുമെന്ന സൂചന ആശിര്‍വാദ് സിനിമാസ് നല്‍കിയിരുന്നു.

എല്ലാവരും കാത്തിരുന്നത് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റിന് ആയിരുന്നുവെങ്കിലും എത്തിയത്, വിസ്മയയുടെ സിനിമാ പ്രവേശ വാര്‍ത്തയാണ്. ജൂഡും മോഹന്‍ലാലും ഒന്നിക്കുന്നു എന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഈ സംശയത്തിന് ആക്കംക്കൂട്ടി.

മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് അനൗണ്‍സ് ചെയ്തതിന് പിന്നാലെ ജൂഡ് ആന്തണി ജോസഫും പോസ്റ്റ് പങ്കിട്ടിരുന്നു. ഹൃദയഹാരിയായ കുറിപ്പനോടൊപ്പമാണ് ജൂഡ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതൊരു നിയോഗമായി കരുതുന്നു എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.

ജൂഡ് ആന്തണി ജോസഫ് പങ്കുവെച്ച പോസ്റ്റ്‌

”ഇതൊരു നിയോഗമായി കാണുന്നു. എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്‍പിക്കുമ്പോള്‍ ഞാന്‍ കണ്ടതാണ് ആ കണ്ണുകളില്‍ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും. നിരാശപ്പെടുത്തില്ല ലാലേട്ടാ… ചേച്ചി…കൂടുതല്‍ അവകാശവാദങ്ങള്‍ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ. എന്നും എന്റെ മനസ് പറയുന്ന സിനിമകളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ. ആന്റണി ചേട്ടാ ഇതൊരു ‘ആന്റണി -ജൂഡ്’ ‘തുടക്ക’മാകട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. പ്രിയ പ്രേക്ഷകര്‍ കൂടെ നില്‍ക്കുമെന്ന പ്രതീക്ഷയോടെ,” എന്നാണ് ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചത്.

Also Read: Vismaya Mohanlal: ‘തുടക്കം’ ഗംഭീരമാകട്ടെ; മകളുടെ സിനിമയുടെ പേര് അനൗണ്‍സ് ചെയ്ത് അച്ഛന്‍

സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ആശിര്‍വാദ് സിനിമാസിന്റെ കീഴില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കാന്‍ പോകുന്ന 37ാമത് ചിത്രമാണ് തുടക്കം.

 

Related Stories
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
Mohanlal Movie L366: ടിഎസ് ലൗലാജൻ ഡ്യൂട്ടിയിലാണ്! പോലീസ് ലുക്കിൽ ലാലേട്ടൻ; L366 പോസ്റ്റർ പുറത്ത്
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ