Kanguva Annan : ഇതാരാ യുദ്ധമുഖത്ത് പുതിയ പോരാളി? വാൾ വീശിയും അലറി വിളിച്ചും കങ്കുവ അണ്ണൻ!
Kanguva Annan Video : കൊച്ചിയിലെ വനിത-വിനീത തിയേറ്ററിലാണ് സൂര്യയുടെ കങ്കുവ സിനിമയിലെ വേഷപകർച്ചയുമായി ആരാധകനെത്തിയത്. പുതിയ അണ്ണൻ എത്തിയെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

കങ്കുവ അണ്ണൻ (Image Courtesy : Screen Grab Social Media Videos)
കൊച്ചി : മലയാള സിനിമയിൽ പുതിയ ചിത്രങ്ങൾ എത്തുന്നതിനോടൊപ്പം പുതിയ അവതാരപ്പിറവികളും ഉണ്ടാകാറുണ്ട്. മോഹൻലാലിൻ്റെ ആറാട്ട് സിനിമയിലൂടെ ഉടലെടുത്ത ആറാട്ടണ്ണൻ, പിന്നീട് ഉത്ഭവിച്ച അലിൻ ജോസ് പെരേര, അമേസിങ് അണ്ണൻ, കിം അണ്ണൻ, ഉണ്ണിക്കണ്ണൻ തുടങ്ങി ഒരു സംഘടന രൂപീകരിക്കാനുള്ള ആൾബലമുണ്ട് ഇപ്പോൾ. ഈ പട്ടികയിലേക്ക് പുതിയ ഒരാളും കൂടി ചേർക്കപ്പെട്ടിരിക്കുകയാണ് കങ്കുവ അണ്ണൻ. ഇന്ന് നവംബർ 14ന് തിയറ്ററുകളിൽ എത്തിയ സൂര്യയുടെ കങ്കുവ സിനിമയിലെ വേഷപകർച്ചയുമായി എത്തിയ യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.
കങ്കുവയിലെ സൂര്യയുടെ കോസ്റ്റ്യൂമായ കറുത്ത വസ്ത്രവും, കൈയ്യിൽ ഒരു വാളും പിടിച്ച് അലറി നടക്കുന്ന യുവാവിനെ കണ്ട് കൊച്ചിയിലെ വനിത, വിനീത തിയറ്ററിൽ എത്തിയവർ ആദ്യമൊന്ന് ഞെട്ടി. പിന്നെ ഇത് പതിവ് അല്ലേ എന്ന മട്ടിലായി. യുവാവിൻ്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെ എല്ലാവരും കങ്കുവ അണ്ണൻ എന്ന പേരും നൽകി.
ALSO READ : Thalapathy 69: ആരാധകരെ ആവേശ കൊടുമുടിയിൽ നിർത്തി ദളപതി 69; വിജയ്ക്കൊപ്പം കന്നഡ സൂപ്പർ താരവും
അതേസമയം സൂര്യയും സിരുത്തൈ ശിവയും ആദ്യമായി ഒന്നിച്ച ചിത്രം ആരാധാകരെ പോലും തൃപ്തിപ്പെടുത്താനായിട്ടില്ലയെന്നാണ് ആദ്യ ഷോ കഴിഞ്ഞുള്ള പ്രതികരണങ്ങൾ. പ്രത്യേകിച്ച് കഥയൊന്നിമില്ലാതെ വമ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് നിറഞ്ഞ ചിത്രത്തിന് പ്രേക്ഷകരെ രണ്ടര മണിക്കൂർ പിടിച്ചിരുത്താൻ പോലുമാകുന്നില്ല. സിനിമയിൽ അലർച്ചയും ബഹളവും മാത്രമുള്ളുയെന്നാണ് ചിത്രം കണ്ട പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
രജനികാന്തിൻ്റെ അണാത്തൈ എന്ന സിനിമയ്ക്ക് ശേഷം ശിവ ഒരുക്കുന്ന ചിത്രമാണ് കങ്കുവാ. ബോളിവുഡ് താരങ്ങളായ ബോബി ഡിയോൾ, ദിഷാ പഠാണി തുടങ്ങിയവരും ഈ ഫാൻ്റസി ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 2019ലാണ് കങ്കുവാ ആദ്യം പ്രഖ്യാപിക്കപ്പെടുന്നത്, എന്നാൽ കോവിഡിനെ തുടർന്ന് സിനിമയുടെ ചിത്രീകരണം നീണ്ട് പോകുകയായിരുന്നു. ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ സൂര്യ എത്തുന്നത്. സിങ്കം സിനിമയ്ക്ക് ശേഷം സൂര്യയുടെ ഒരു മാസ് ആക്ഷൻ ചിത്രത്തിനും ഇതുവരെ വിജയം കണ്ടെത്താൻ സാധിച്ചിട്ടില്ല.