Antony Thattil : രാജ്യത്തിനകത്തും പുറത്തും ബിസിനസ്, ഹോട്ടലുകൾ; ആരാണ് കീർത്തിയുടെ വരൻ ആൻ്റണി

Keerthy Suresh Marriage: ഗോവയിൽ വെച്ചായിരിക്കും ഇരുവരുടെയും വിവാഹം എന്നാണ് പുറത്തു വരുന്ന വാർത്തകൾ, ഇതിനോടകം വിവാഹം വാർത്തകൾ ദേശിയ തലത്തിലെ മാധ്യമങ്ങൾ വരെ ഏറ്റെടുത്തു കഴിഞ്ഞു

Antony Thattil : രാജ്യത്തിനകത്തും പുറത്തും ബിസിനസ്, ഹോട്ടലുകൾ;  ആരാണ് കീർത്തിയുടെ വരൻ ആൻ്റണി
Updated On: 

19 Nov 2024 15:37 PM

കുറഞ്ഞ നാളു കൊണ്ട് ദക്ഷിണേന്ത്യൻ സിനിമ വ്യവസായത്തിൽ താര പദവിയിലേക്ക് ഉയർന്ന നടിയാണ് കീർത്തി സുരേഷ്. കീർത്തിയുടെ വിവാഹമാണ് ഇപ്പോൾ സിനിമാ മേഖലയിലെ ചർച്ചാ വിഷയം. വ്യവസായി ആൻ്റണി തട്ടിലിനെയാണ് കീർത്തി കല്യാണം കഴിക്കുന്നതെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ട്. ഇതിന് പിന്നാലെ ആരാണ് ആൻ്റണി തട്ടിൽ എന്നത് ആളുകളും തിരയുന്നുണ്ട്. ആദ്യം പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരനാണ് ആൻ്റണി തട്ടിൽ , കൊച്ചിയിലെ ഒരു റിസോർട്ട് ശൃംഖലയുടെ ഉടമ കൂടിയാണ് അദ്ദേഹം എന്ന് വിവിധ സോഴ്സുകളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ചെന്നൈയിൽ രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികളും ആൻ്റണിക്ക് സ്വന്തമായുണ്ടെന്നും ഹിന്ദുസ്ഥാൻ ടൈംസ് ലേഖനത്തിൽ പറയുന്നു. അധികം മാധ്യമങ്ങളോട് മുന്നിൽ വരാത്ത വ്യക്തിയാണ് ആൻ്റണി, അദ്ദേഹം ഒരിക്കലും കീർത്തിക്കൊപ്പം പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാറില്ല. ആൻ്റണിയും 15 വർഷമായി ഡേറ്റിംഗിലാണെന്ന് ഇന്ത്യാ ടൈംസ് തങ്ങളുടെ സോഴ്സുകളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു. ഇരുവരുമൊന്നിച്ചുള്ള ഒസോഷ്യൽ മീഡിയയിൽ ചിത്രങ്ങളോ പരിപാടികളോ ഇതുവരെ സൈബറിടങ്ങളിൽ ഇല്ല.

ALSO READ: 15 വർഷത്തെ പ്രണയം… നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു?; ആരാണ് ഈ ആൻ്റണി തട്ടിൽ!

2008-09 കാലഘട്ടത്തിലാണ് ആൻ്റണിയും കീർത്തിയും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നതെന്നാണ് ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്, ഏതായാലും ഡിസംബർ 11, 12 തീയതികളിൽ ഗോവയിൽ വച്ചായിരിക്കും ഇവരുടെ വിവാഹം നടക്കുകയെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു. സഹപ്രവർത്തകർ, വധുവിൻ്റെയും വരൻ്റെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുക്കുകയെന്നതാണ് റിപ്പോർട്ട്.

ബാലതാരമായി സിനിമയിലേക്ക് എത്തിയെങ്കിലും 2013-ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലിയിലൂടെയായിരുന്നു കീർത്തി സുരേഷിൻ്റെ സിനിമാ പ്രവേശനം. പിന്നീട് റിംഗ് മാസ്റ്ററിലും അഭിനയിച്ചു. തമിഴിൽ ഇതു എന്ന മായം ആണ് ആദ്യത്തെ ചിത്രം. 2024-ൽ  രഘു താത്ത,  റിവോൾവർ റീത്ത തുടങ്ങിയ ചിത്രങ്ങൾ ഇനിയും കീർത്തിയുടേതായി റിലീസാകാനുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും