Ahmedabad Plane Crash: അഹമ്മദാബാദ് വിമാന ദുരന്തം; 119 പേരെ തിരിച്ചറിഞ്ഞു; 76 മൃതദേഹങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറി

Ahmedabad Plane Crash DNA Verification Updates: പരിക്കേറ്റ 51 പേരിൽ 13 പേർ ഇപ്പോഴും ചികിത്സയിലാണെന്ന്‌ ബിജെ മെഡിക്കൽ കോളേജിലെ സർജറി പ്രൊഫസർ ഡോ. പട്ടേൽ പറഞ്ഞു. 38 പേരെ ഡിസ്ചാർജ് ചെയ്തു. മൂന്ന് യാത്രികരുടെ ബന്ധുക്കള്‍ വിദേശത്തായതിനാല്‍ അവര്‍ ഡിഎന്‍എ സാമ്പിളുകള്‍ ഇതുവരെ നല്‍കിയിട്ടില്ല

Ahmedabad Plane Crash: അഹമ്മദാബാദ് വിമാന ദുരന്തം; 119 പേരെ തിരിച്ചറിഞ്ഞു; 76 മൃതദേഹങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറി

അഹമ്മദാബാദ് വിമാനാപകടം

Published: 

17 Jun 2025 | 07:32 AM

ഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച 119 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഇതില്‍ 76 പേരുടെ മൃതദേഹങ്ങള്‍ അവരുടെ കുടുംബങ്ങള്‍ക്ക് കൈമാറി. മരണപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന്‌ അഹമ്മദാബാദ് സിവിൽ ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് ജോഷി പറഞ്ഞു. തിരിച്ചറിഞ്ഞ 43 പേരില്‍ 14 പേരുടെ മൃതദേഹങ്ങള്‍ നാളെ രാവിലെയോടെ കൈമാറും. സമയം കടന്നുപോകുന്നതിനാല്‍ ആളുകള്‍ ആശങ്കപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആശങ്ക അറിയിച്ചുള്ള കോളുകള്‍ ലഭിക്കുന്നുണ്ടെന്നും രാകേഷ് ജോഷി പറഞ്ഞു.

ജൂൺ 12 ന് ലണ്ടനിലേക്ക് പുറപ്പെടുന്നതിനായി സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ്‌ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം അപകടത്തില്‍പെട്ടത്.

ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരിൽ 241 പേരും മരിച്ചു. സമീപത്തെ ഹോസ്റ്റല്‍ സമുച്ചയത്തിലേക്ക് വിമാനം ഇടിച്ചുകയറുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വിമാന യാത്രികരല്ലാത്ത 29 പേരും മരിച്ചെന്നാണ് റിപ്പോര്‍ട്ട്.

പരിക്കേറ്റ 51 പേരിൽ 13 പേർ ഇപ്പോഴും ചികിത്സയിലാണെന്ന്‌ ബിജെ മെഡിക്കൽ കോളേജിലെ സർജറി പ്രൊഫസർ ഡോ. പട്ടേൽ പറഞ്ഞു. 38 പേരെ ഡിസ്ചാർജ് ചെയ്തു. 230 യാത്രക്കാരുടെയും കുടുംബാംഗങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഗുജറാത്ത് ദുരിതാശ്വാസ കമ്മീഷണർ അലോക് കുമാർ പാണ്ഡെ പി.ടി.ഐയോട് പറഞ്ഞു.

Read Also: Saudi Airlines Emergency Landing: തീയും പുകയും; ഹജ്ജ് തീർത്ഥാടകരുമായി പുറപ്പെട്ട വിമാനം ലഖ്‌നൗവിൽ ഇറക്കി

മരിച്ച മൂന്ന് യാത്രികരുടെ ബന്ധുക്കള്‍ വിദേശത്തായതിനാല്‍ അവര്‍ ഡിഎന്‍എ സാമ്പിളുകള്‍ ഇതുവരെ നല്‍കിയിട്ടില്ല. ഇവര്‍ ഇന്ന് വൈകുന്നേരം എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹങ്ങൾക്കൊപ്പം, ബന്ധുക്കൾക്ക് പിന്നീട് ഒരു പ്രശ്‌നവും ഉണ്ടാകാതിരിക്കാൻ സർട്ടിഫിക്കറ്റുകളും കൈമാറുമെന്ന് അലോക് കുമാർ പാണ്ഡെ വ്യക്തമാക്കി.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ