Namma Metro: ബെംഗളൂരുവില്‍ 5 മിനിറ്റില്‍ ലക്ഷ്യസ്ഥാനത്തെത്താം; നമ്മ മെട്രോയുടെ മുഖം മാറുന്നു

Namma Metro Tallest Stations: യെല്ലോ, പിങ്ക് ലൈനുകള്‍ക്കിടയിലുള്ള ഇന്റര്‍ചേഞ്ചായ ജയദേവ ആശുപത്രി ആശുപത്രി സ്റ്റേഷന്റെ ഉയരം റെയില്‍ നിരപ്പില്‍ നിന്നും 29 മീറ്റര്‍, മേല്‍ക്കൂര 38 മീറ്ററിലധികവുമാണ്. ഇതാണ് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്‌റ്റേഷന്‍.

Namma Metro: ബെംഗളൂരുവില്‍ 5 മിനിറ്റില്‍ ലക്ഷ്യസ്ഥാനത്തെത്താം; നമ്മ മെട്രോയുടെ മുഖം മാറുന്നു

നമ്മ മെട്രോ

Updated On: 

09 Dec 2025 16:08 PM

ബെംഗളൂരു: നമ്മ മെട്രോയുടെ മൂന്നാം ഘട്ടത്തില്‍ യാത്രക്കാരെ കാത്തിരിക്കുന്നത് വമ്പന്‍ സര്‍പ്രൈസുകള്‍. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ജയദേവ ആശുപത്രി സ്റ്റേഷനേക്കാള്‍ ഉയരത്തിലുള്ള മൂന്ന് സ്റ്റേഷനുകളാണ് മൂന്നാം ഘട്ടത്തില്‍ നിര്‍മ്മിക്കാന്‍ പോകുന്നതെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍).

ഗൊരഗുണ്ടേപാളയയിലും മൈസൂരു റോഡിലും യഥാക്രമം 33 മീറ്ററും 32 മീറ്ററും ഉയരമുള്ള സ്‌റ്റേഷനുകളുണ്ടാകുമെന്ന് ബിഎംആര്‍സിഎല്‍ വ്യക്തമാക്കി. യെല്ലോ, പിങ്ക് ലൈനുകള്‍ക്കിടയിലുള്ള ഇന്റര്‍ചേഞ്ചായ ജയദേവ ആശുപത്രി ആശുപത്രി സ്റ്റേഷന്റെ ഉയരം റെയില്‍ നിരപ്പില്‍ നിന്നും 29 മീറ്റര്‍, മേല്‍ക്കൂര 38 മീറ്ററിലധികവുമാണ്. ഇതാണ് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്‌റ്റേഷന്‍.

മൂന്നാം ഘട്ടത്തില്‍, ഓറഞ്ച് ലൈന്‍ ജെപി നഗര്‍ കെംപാപുരയുമായി ഒആര്‍ആര്‍ വഴി ബന്ധിപ്പിക്കും. സില്‍വര്‍ ലൈന്‍ ഹൊസഹള്ളിയെ മാഗഡി റോഡിലൂടെ കടബാഗെരെയുമായി ബന്ധിപ്പിക്കുന്നതാണ്. ഈ രണ്ട് ലൈനുകളിലും 37.151 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡബിള്‍ ഡെക്കര്‍ ഘടനകള്‍ ഉണ്ടാകുമെന്നാണ് വിവരം.

ഫ്‌ളൈഓവറിന് മുകളിലായി മെട്രോ ലൈനുണ്ടാകും. മൈസൂരു റോഡ് സ്‌റ്റേഷന് ആറ് നിലകളായിരിക്കും ഉണ്ടാകുക. റെയില്‍ നിരപ്പില്‍ നിന്ന് രണ്ട് മീറ്ററിലധികം ഉയരം ഇതിനുണ്ടാകും. ഗൊരഗുണ്ടേപാളയ, മൈസൂരു റോഡ് സ്‌റ്റേഷനുകള്‍ ജയദേവ ആശുപത്രിയേക്കാള്‍ ഉയരമുള്ളതായിരിക്കുമെന്ന് ബിഎംആര്‍സിഎല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

Also Read: Namma Metro: ബെംഗളൂരു വിമാനത്താവളത്തില്‍ ശരവേഗത്തിലെത്താം; നമ്മ മെട്രോ ബ്ലൂ ലൈന്‍ നിര്‍മ്മാണം ഇങ്ങനെ

പുതിയ മെട്രോ ലൈനുകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ബെംഗളൂരുവിന്റെ വിവിധയിടങ്ങളിലേക്ക് മിനിറ്റുകള്‍ക്കുള്ളില്‍ യാത്രക്കാര്‍ക്ക് എത്തിച്ചേരാനാകുന്നതാണ്. വൈകാതെ ബെംഗളൂരു വിമാനത്താവളത്തെ ബന്ധിപ്പിച്ചും മെട്രോ സര്‍വീസ് ആരംഭിക്കും.

Related Stories
Droupadi Murmu: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് മണിപ്പൂരിലെത്തും; സംസ്ഥാനത്തെത്തുന്നത് ആദ്യമായി, അതീവ സുരക്ഷ
Bengaluru traffic Issue: വീണ്ടും വീണ്ടും ശ്വാസം മുട്ടാൻ വിധി… ബെംഗളൂരുവിൽ 7 മാസത്തിൽ ഇറങ്ങിയത് 4 ലക്ഷം വാഹനങ്ങൾ
Bengaluru Uber Driver: പറപ്പിച്ച് വിടാന്‍ ഇത് വിമാനമല്ല! വൈറലായി ബെംഗളൂരു ഊബര്‍ ഡ്രൈവറുടെ മറുപടി
UP Women Death: യുട്യൂബ് നോക്കി ശസ്ത്രക്രിയ; മൂത്രത്തിൽ കല്ലുമായി വന്ന യുവതിക്ക് ദാരുണാന്ത്യം, സംഭവം യുപിയിൽ
IndiGo Crisis: ഇൻഡിഗോ പ്രതിസന്ധി മനപൂർവ്വം സൃഷ്ടിച്ചതോ? കഴിഞ്ഞ ഏഴ് ദിവസമായി ഉറക്കമില്ലെന്ന് വ്യോമയാന മന്ത്രി
Shashi Tharoor: സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂര്‍ എംപിക്ക്; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തി
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കാരറ്റിന്റെ ​ഗുണം ഇരട്ടിയാക്കും, ഇങ്ങനെ വാങ്ങൂ...
ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്