Bengaluru-Radhikapur Express: ബെംഗളൂരു വീക്ക്‌ലി എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചു; അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ഗുണകരം

Bengaluru Radhikapur Weekly Express Stops and Timings: ആകെ 22 കോച്ചുകളാണ് ട്രെയിനിനുള്ളത്. എസി 3 ടയര്‍, എസി 2 ടയര്‍, നോണ്‍ എസി സ്ലീപ്പര്‍ കോച്ചുകള്‍, ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ടാണ് ഇത്തരം ക്രമീകരണങ്ങള്‍.

Bengaluru-Radhikapur Express: ബെംഗളൂരു വീക്ക്‌ലി എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചു; അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ഗുണകരം

ട്രെയിന്‍

Published: 

24 Jan 2026 | 07:23 AM

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. ബെംഗളൂരു എസ്എംവിടിയെയും രാധികാപൂരിനെയും ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് ആണിത്. ബെംഗളൂരുവില്‍ നിന്ന് യാത്ര പുറപ്പെടുന്ന ഈ ട്രെയിന്‍ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് പ്രയോജനകരമാണ്. വിവിധ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നതിനാല്‍ തന്നെ ധാരാളം ആളുകളുടെ യാത്ര ഈ പ്രതിവാര ട്രെയിന്‍ കൂടുതല്‍ എളുപ്പമാക്കും.

ബെംഗളൂരു എസ്എംവടി-രാധികാപൂര്‍ വീക്ക്‌ലി എക്‌സ്പ്രസ് ട്രെയിന്‍ നമ്പര്‍ 16223 എല്ലാ വ്യാഴാഴ്ചയിലുമാണ് സര്‍വീസ് നടത്തുന്നത്. ബെംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് 1.50ന് പുറപ്പെടുന്ന ട്രെയിന്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.45ന് രാധികാപൂരില്‍ എത്തിച്ചേരും.

രാധികാപൂരില്‍ നിന്ന് എല്ലാ ഞായറാഴ്ചകളിലുമാണ് ട്രെയിന്‍ നമ്പര്‍ 16224ന്റെ മടക്കയാത്ര. ഞായറാഴ്ച രാത്രി 9.30ന് രാധികാപൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ചൊവ്വാഴ്ച രാത്രി 8.45ന് ബെംഗളൂരുവില്‍ എത്തിച്ചേരും.

Also Read: Bengaluru Train: ബെംഗളൂരുവില്‍ നിന്ന് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ ഓടിത്തുടങ്ങി; യാത്ര ഇനി എന്തെളുപ്പം

പുതിയ ട്രെയിന്‍ കര്‍ണാടകയില്‍ നിന്ന് യാത്ര ആരംഭിച്ച് ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. കൃഷ്ണരാജപുരം, ബംഗാര്‍പേട്ട്, കുപ്പം, ജോലാര്‍പേട്ട, കാട്പാടി, ആരക്കോണം, പെരമ്പൂര്‍, ഗുഡൂര്‍, നെല്ലൂര്‍, ഓംഗോള്‍, വിജയവാഡ, രാജമുണ്ട്രി, ബ്രഹ്‌മപൂര്‍, ഭൂവനേശ്വര്‍, കട്ടക്ക്, ഖരഖ്പൂര്‍, ബോള്‍പുര്‍, ബര്‍ഗന്‍സോയ്, മാല്‍പൂര്‍ തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ ഈ ട്രെയിനിന് സ്റ്റോപ്പുണ്ട്.

ആകെ 22 കോച്ചുകളാണ് ട്രെയിനിനുള്ളത്. എസി 3 ടയര്‍, എസി 2 ടയര്‍, നോണ്‍ എസി സ്ലീപ്പര്‍ കോച്ചുകള്‍, ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ദീര്‍ഘദൂര യാത്രക്കാരെ ലക്ഷ്യമിട്ടാണ് ഇത്തരം ക്രമീകരണങ്ങള്‍.

Related Stories
Namma Metro: കലേന അഗ്രഹാര-തവരെക്കരെ മെട്രോ യാത്ര ഈ തീയതി മുതല്‍; സ്‌റ്റോപ്പുകളും ഒരുപാട്
PM Modi: സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനൊരുങ്ങി യുവജനങ്ങള്‍; മോദി ഇന്ന് നല്‍കുന്നത് 61,000 അപ്പോയിന്റ്‌മെന്റ് ലെറ്ററുകള്‍
Chennai Metro: ആലന്തൂരിൽ ഷോപ്പിംഗ് ഹബ്ബും ഐടി പാർക്കും വരുന്നു; മെട്രോ സ്റ്റേഷനുമായി നേരിട്ട് ബന്ധിപ്പിക്കും
Vande Bharat Express: വന്ദേഭാരതിൽ നാല് അധിക കോച്ചുകൾ; 278 പേർക്ക് കൂടി യാത്ര ചെയ്യാനാവുമെന്ന് അധികൃതർ
Republic Day 2026 Security : കുറ്റവാളികളെ കണ്ടെത്താൻ എഐ ​ഗ്ലാസുകൾ, റിപ്പബ്ലിക് ദിന സുരക്ഷ ലക്ഷ്യം
Railway Loco Pilots Salary: ട്രെയിൻ ഡ്രൈവർമാരുടെ ശമ്പളം എത്രയെന്ന് അറിയാമോ? ലോക്കോ പൈലറ്റാകാൻ ചെയ്യേണ്ടത്
കറിവേപ്പില അച്ചാറിടാം, ആരോഗ്യത്തിന് ഗുണകരം
കോഴിയുടെ ഈ ഭാഗം കളയാന്‍ പാടില്ല; ഗുണങ്ങളുണ്ട്‌
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം