TVK Vijay: ആരംഭിച്ചിടലാമ? തമിഴ്നാട്ടിലെ മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു

TVK CM Vijay orders closure liquor shops: ക്ഷേത്രങ്ങൾ, സ്കൂളുകൾ, കോളേജുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപത്തായി പ്രവർത്തിക്കുന്ന ഔട്ട്ലെറ്റുകൾ കണ്ടെത്തി ഉദ്യോഗസ്ഥർ സംസ്ഥാന വ്യാപകമായി പരിശോധന നടത്തി. ഇത് പ്രകാരം ആരാധനാലയങ്ങൾക്ക് സമീപം 276 മദ്യശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്തായി 156 എണ്ണവും ബസ് സ്റ്റാൻഡുകൾക്ക് സമീപത്ത്.........

TVK Vijay: ആരംഭിച്ചിടലാമ? തമിഴ്നാട്ടിലെ മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു

Cm Vijay Orders Closure Of 717 Liquor Shops Tasmac In Tamil Nadu

Updated On: 

12 May 2026 | 09:46 AM

ചെന്നൈ: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ മാസ് പ്രഖ്യാപനങ്ങളും ഉത്തരവുകളുമായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. സംസ്ഥാനത്തെ ആരാധനാലയങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിലുള്ള 717 മദ്യ വില്പന ശാലകൾ ( ടാസ്മാക്ക്) അടച്ചു പൂട്ടാൻ അധികൃതരോട് നിർദ്ദേശിച്ചു.സംസ്ഥാന സർക്കാരിന്റെ കണക്കുകൾ പ്രകാരം, തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ (TASMAC) നിലവിൽ തമിഴ്‌നാട്ടിലുടനീളം 4,765 ചില്ലറ മദ്യവിൽപ്പനശാലകൾ ആണ് നടത്തുന്നത്.

ആകെ 717 ഔട്ട്ലെറ്റുകളാണ് അടച്ചുപൂട്ടുക

ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ക്ഷേത്രങ്ങൾ, സ്കൂളുകൾ, കോളേജുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപത്തായി പ്രവർത്തിക്കുന്ന ഔട്ട്ലെറ്റുകൾ കണ്ടെത്തി ഉദ്യോഗസ്ഥർ സംസ്ഥാന വ്യാപകമായി പരിശോധന നടത്തി. ഇത് പ്രകാരം ആരാധനാലയങ്ങൾക്ക് സമീപം 276 മദ്യശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്തായി 156 എണ്ണവും ബസ് സ്റ്റാൻഡുകൾക്ക് സമീപത്ത് 255 എണ്ണവും മധ്യശാലകൾ പ്രവർത്തിക്കുന്നുണ്ടെന്ന് സർവ്വേയിൽ കണ്ടെത്തി.

ALSO READ:പകരം ആര്? വിജയ് ട്രിച്ചി ഈസ്റ്റ് എംഎൽഎ സ്ഥാനം രാജിവച്ചു

ഇതോടെ ഇവയെല്ലാം അടച്ചുപൂട്ടാനാണ് നിർദ്ദേശം. ആകെ 717 ഔട്ട്ലെറ്റുകളാണ് അടച്ചുപൂട്ടുക.മദ്യവിൽപ്പന ശാലകൾക്ക് കർശനമായ നിയന്ത്രണം ഉറപ്പാക്കുന്നതിനും ടാസ്മാക് കടകൾ സെൻസിറ്റീവായ പൊതു ഇടങ്ങളിലാണോ പ്രവർത്തിക്കുന്നത് എന്നത് സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനുമാണ് ഈ നീക്കമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു പിന്നാലെ എംകെ സ്റ്റാലിൻ അടക്കമുള്ള നേതാക്കളുടെ വസതിയിൽ പോയി സന്ദർശിച്ച് വിജയ്. ഇതോടെ പുതിയ ഒരു രാഷ്ട്രീയ ശൈലിക്ക് കൂടിയാണ് വിജയ് തുടക്കം കുറിക്കുന്നത്. എംകെ സ്റ്റാലിന്റെ വസതിയിൽ നേരിട്ട് എത്തി അദ്ദേഹത്തിന് പൊന്നാടയണിച്ചും ആലിംഗനം ചെയ്തുമാണ് വിജയ് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.

കൂടാതെ രണ്ടു മണ്ഡലങ്ങളിൽ നിന്നായിരുന്നു വിജയ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഈ പശ്ചാത്തലത്തിൽ ട്രിച്ചി മണ്ഡലത്തിൽ നിന്നും അദ്ദേഹം രാജിവച്ചു.ചെന്നൈ പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്നായിരുന്നു മത്സരിച്ചത്. ഈ പശ്ചാത്യത്തിൽ ട്രിച്ചിയിൽ നിന്നും അദ്ദേഹം രാജിവയ്ക്കും എന്നു നേരത്തെ സൂചനകൾ ഉണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ഈ മണ്ഡലത്തിൽ വിജയിക്ക് പകരം ഇനി ആരായിരിക്കും മത്സരിക്കുക എന്ന ആകാംക്ഷയിലാണ് അവിടുത്തെ ജനങ്ങളും.

ഒരു ഘട്ടത്തിൽ നടി തൃഷ ഇവിടെ മത്സരിക്കുമെന്ന രീതിയിലും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗികമായുള്ള യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. വിജയ് ഒഴിയുന്ന മണ്ഡലത്തിൽ ഏതായാലും അത്തരത്തിൽ മറ്റൊരു ശക്തനായ പോരാളി തന്നെയായിരിക്കും ഉണ്ടാവുക. ഞായറാഴ്ച രാവിലെ 10 മണിക്ക് ആയിരുന്നു ചെന്നൈയിലെ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വിജയിക്കൊപ്പം മറ്റൊൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു.അധവ് അർജുന, എൻ. ആനന്ദ്, സെങ്കോട്ടയ്യൻ, രാജ്മോഹൻ, വെങ്കിട്ടരമണൻ, കീർത്തന, പ്രഭു തുടങ്ങിയവരാണ് വിജയിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്‌ത മറ്റു നേതാക്കൾ.

Follow Us
ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം?
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്